important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

ഉബുണ്ടു ഇന്‍സ്റ്റലേഷന്‍

ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ആദ്യം ഉബുണ്ടു ഡി വി ഡി  ഡ്രൈവില്‍ ഇടുക. തുടര്‍ന്ന്‍ സിസ്റ്റം റീ സ്റ്റാര്‍ട്ട്‌ ചെയ്യുക. അപ്പോള്‍ സി ഡി യില്‍ നിന്നും ബുട്ട് ചെയ്യപ്പെടും. ഇപ്രകാരം ബൂട്ട് ചെയ്യപ്പെടുന്നില്ലെങ്കില്‍ First Boot Device - CD Rom ആക്കി മാറ്റണം. ഇതിനായി സിസ്റ്റം റീ സ്റ്റാര്‍ട്ട്‌ ചെയുമ്പോള്‍ BIOS ല്‍ പ്രവേശിക്കുക. തുടര്‍ന്ന്‍ ബൂട്ട് മെനുവിലെ Boot Priority യില്‍ First Boot Device , CD Rom എന്നാക്കി മാറ്റുക. F10 Key പ്രസ്‌ ചെയ്ത് മാറ്റങ്ങള്‍ സേവ് ചെയ്യുക. സിസ്റ്റം റീ സ്റ്റാര്‍ട്ട്‌ ചെയ്യുക.

സി ഡി ബൂടിംഗ് നടക്കുകയും താഴെ കാണുന്നത് പോലെ ഉബുണ്ടുവിന്റെ പേജ്  കാണാം.


അല്‍പസമയം കഴിയുമ്പോള്‍ താഴെ കാണുന്നത് പോലുള്ള പേജ് കാണാം. ഇവിടെ Operating System Install  ചെയ്യാതെ തന്നെ ഉബുണ്ടുവില്‍ വര്‍ക്ക്‌ ചെയ്യാന്‍ Try Ubuntu ഉപയോഗിക്കാം. Try Version ഉപയോഗിച്ചാല്‍ സിസ്റ്റം യാതൊരു മാറ്റത്തിനും വിധേയമാകുന്നതല്ല. ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യാന്‍ Install Ubuntu ക്ലിക്ക് ചെയ്യാം.നിലവിലുള്ള OPerating system നിലനിര്‍ത്തി ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യാന്‍ Specify  Partitions Manually (Advanced ) ആണ് സെലക്ട്‌ ചെയ്യേണ്ടത്.



തുടര്‍ന്ന്‍ Country, Language, Keyboard layout എന്നിവ തെരഞ്ഞെടുക്കാം. ഓരോന്നിലും Forward ബട്ടണ്‍ ക്ലിക്ക് ചെയ്ത് അടുത്ത പേജില്‍ എത്തിച്ചേരാം.









ഇപ്പോള്‍ നമ്മുടെ സിസ്ടത്തില്‍ നിലവിലുള്ള Operating Systems ഡിസ്പ്ലേ ചെയ്യുന്നത് കാണാം. 

ഇവിടെ നിലവിലുള്ള Operating System Delete ചെയ്യാതെ അവസാന Partion സെലെക്റ്റ്  ചെയ്യുക. തുടര്‍ന്ന്‍ സെലക്ട്‌ ചെയ്ത Partion Delete ചെയ്ത് ആവസ്യത്തിനുള്ള Free space ഉണ്ടാക്കുക. ഉബുണ്ടു install ചെയ്യാന്‍ 20 GB Space ഉണ്ടായാല്‍ നന്ന്‍. അതോടൊപ്പം 1 GB Ram എങ്കിലും ഉണ്ടായിരിക്കണം. 
ഇത്രയുമായാല്‍ free Space സെലക്ട്‌ ചെയ്യുക. ഉബുണ്ടു install ചെയ്യാന്‍ Add  Button ക്ലിക്ക് ചെയ്യുക.




ഇവിടെ Logical Partition സെലക്ട്‌ ചെയ്ത് New Partition Size നല്‍കണം.(Partition Size റാം ന്റെ ഇരട്ടിയിലധികം നല്‍കുന്നത് ഉചിതമായിരിക്കും. Use as എന്നുള്ളിടത്ത് Swap Area എന്ന്‍ സെലക്ട്‌ ചെയ്യാം. Mount Point ഇപ്പോള്‍ നല്‍കേണ്ടതില്ല. OK ക്ലിക്ക് ചെയ്‌താല്‍ പുതിയ Partition ക്രിയേറ്റ് ചെയ്യുന്നത് കാണാം.




ഇതേ പോലെ Mount Point Partition ഉം ക്രിയേറ്റ് ചെയ്യണം. ഇതുനായി ഇന്‍സ്റ്റോള്‍ ചെയ്യനുട്ടെസിക്കുന്ന ബാക്കി free Space വിണ്ടും Select ചെയ്ത്  Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക .New Partition Size നല്‍കി mount Point '/ ' എന്ന്‍ നല്‍കണം. OK Button ക്ലിക്ക് ചെയ്യുക.'/' (Root) ക്രിയേറ്റ് ചെയ്തു കഴിഞ്ഞാല്‍ Install Now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം.



ഇവിടെ കണ്‍ട്രി മൗസ് ഉപയോഗിച്ച് സെലക്ട്‌ ചെയ്യാം. തുടര്‍ന്ന്‍ Keyboard Layout USA എന്നും. സെലക്ട്‌ ചെയ്യുക.


ഇവിടെ Name Password എന്നിവ നല്‍കണം. Password 8 Digit എങ്കിലും നല്‍കുന്നത് നന്നായിരിക്കും.

Log In Automatically എന്ന option സെലക്ട്‌ ചെയ്‌താല്‍ ഉബുണ്ടു ഓപ്പണ്‍ ചെയ്യമ്പോള്‍ User Name Password എന്നിവ ചോദിക്കുന്നതല്ല . Forward ക്ലിക്ക് ചെയ്‌താല്‍ ഉബുണ്ടു Installation ആരംഭിക്കുന്നത് കാണാം.

Installation കഴിഞ്ഞാല്‍ Medium Eject ചെയ്യാനുള്ള മെസ്സേജ് വരികയും സിസ്റ്റം റീ സ്റ്റാര്‍ട്ട്‌ ആവുകയും ചെയ്യും. Boot Loader ഇല്‍ നിന്നും ഇഷ്ടമുള്ള OS സെലക്ട്‌ ചെയ്ത് ആരംഭിക്കാം.



OS Installation കഴിഞ്ഞാല്‍ ഉബുണ്ടുവിന്റെ ഹോം പേജ് ഇപ്രകാരമായിരിക്കും.








No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers