important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

School Sasthramela

ഈ വര്ഷം മുതല്‍ സ്കൂള്‍ ശാസ്ത്ര മേളകള്‍ ഐ ടി അറ്റ്‌ സ്കൂള്‍ തയ്യാറാക്കിയ Software ഉപയോഗിച്ച് നടത്തുന്നു. ഇതിനായി എല്ലാ സ്കൂളുകളും പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ Online ആയി എന്റര്‍ ചെയ്യണം. സബ് ജില്ലാ തലത്തില്‍ ഓരോ സ്കൂളിനും അനുവദിക്കുന്ന Password ഉപയോഗിച്ച് Online Registration നടത്തണം.
Click here for Online Registration of School Sasthramela

സ്കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഓണ്‍ ലൈന്‍ ആയി രെജിസ്ടര്‍ ചെയ്യുന്ന വിധം .  
മോസില്ല വെബ് ബ്രൌസറിന്റെ  അഡ്രസ്സ് ബാറില്‍ www.schoolsasthrolsavam.in എന്ന്‍ ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുകയോ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുമ്പോള്‍ സാസ്ത്രമേള സൈറ്റില്‍ എത്തിച്ചേരാം.
(കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ സൈറ്റിന്റെ Login പേജ്)

ഇവിടെ എ.ഇ.ഓ. അനുവദിച്ചു തന്നിരിക്കുന്ന User Name , Password എന്നിവ ഉപയോഗിച്ച് ലോഗിന്‍  ചെയ്യുക. ആദ്യ തവണ ലോഗിന്‍ ചെയ്യുമ്പോള്‍ Change Password എന്ന പേജില്‍ ആണ് എത്തിച്ചേരുക.
(പാസ്സ് വേഡ് മാറ്റാനുള്ള പേജ്)
ഇവിടെ Current Password എന്ന കോളത്തില്‍ ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യാം. New password എന്ന കോളത്തില്‍ പുതിയ പാസ്സ്‌വേര്‍ഡ്‌ നല്‍കുക. Retype password എന്ന കോളത്തില്‍ പുതിയ പാസ്സ്‌വേര്‍ഡ്‌ ഒന്നുകൂടി ടൈപ്പ് ചെയ്യുക. ആവശ്യമായ മറ്റു  വിവരങ്ങള്‍ കൂടി നല്‍കി Change Password എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
(സ്കൂള്‍ സെലക്റ്റ് ചെയ്യാനുള്ള പേജ്)
ഇപ്പോള്‍ നിങ്ങളുടെ സ്കൂളിന്റെ പേര്‍ കാണിക്കുന്ന പേജില്‍ എത്തിച്ചേരുന്നു. ഓരോ വിഭാഗത്തിലും Data Entry നടത്തിയതിന്റെ Consolidation ഇവിടെ കാണാം. സ്കൂളിനു മുകളില്‍ ക്ലിക്ക് ചെയ്ത് അടുത്ത പേജില്‍ എത്തിച്ചേരാം.
(സ്കൂള്‍ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള പേജ്)
School Details ഇവിടെ എന്റര്‍ ചെയ്യുക. തുടര്‍ന്ന്‍ Save Button ക്ലിക്ക് ചെയ്യുമ്പോള്‍ Edit Confirm എന്നീ ബട്ടണുകള്‍ കാണാം. Editing വേണമെങ്കില്‍ ഇപ്പോള്‍ നടത്താം. ഇല്ലെങ്കില്‍ Confirm ചെയ്യാം. Confirm ക്ലിക്ക് ചെയ്‌താല്‍ മാത്രമേ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള ലിങ്കുകള്‍ കാണാന്‍ കഴിയൂ.
(വിവിധ മേളകള്‍ സെലക്റ്റ് ചെയ്യാനുള്ള പേജ്)

 എന്റര്‍ ചെയ്യേണ്ട വിഭാഗം Select ചെയ്യുക. Escorting Teacher രുടെ Detais കൊടുത്തതിനു ശേഷമേ കുട്ടികളുടെ വിവരങ്ങള്‍ കൊടുക്കാവൂ.
(കുട്ടികള്ടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള പേജ്)
ഒരു വിഭാഗത്തിലെ മുഴുവന്‍ എന്‍ട്രി കഴിഞ്ഞതിനു ശേഷം Save ചെയ്യുക.

Save ചെയ്തതിനു ശേഷം ലഭിക്കുന്ന Print Out ഓരോ സ്കൂളും സൂക്ഷിക്കേണ്ടതും അത് ആവസ്യപ്പെടുമ്പോള്‍ എ ഇ ഓ  ഓഫിസില്‍ എത്തിക്കുകയും വേണം.
പ്രിന്റ് ഔട്ടിന്റ മാതൃക
നല്‍കിയിട്ടുള്ള വിവരങ്ങള്‍ മുഴുവന്‍ ശരിയരിയാനെങ്കില്‍ സ്കൂളിന്റെ പേര് കാണിക്കുന പേജില്‍ ഉള്ള  Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യണം.

Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നീട് Editing സാധ്യമല്ല.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers