important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

VSSC SPACE WEEK


വിക്രം സാരാഭായി സ്പേസ് സെന്റര്‍ ഒക്ടോബര്‍ 4 മുതല്‍ 10 വരെ SPACE WEEK ആയി ആഘോഷിക്കുന്നു. ബഹിരാകാശ ഗവേഷണം മാനവ നന്മക്കു വേണ്ടിയാണ് എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.
WSW 2013 at a Glance
  • Programmes for Students & Public
  • Essay Competition
  • Inter School Quiz Competition
  • Painting Competition
  • Water Rocket Launching Competition
  • School Level WSW Competitions
  • Best WSW School Competition
  • Interaction with Space Scientists for Talented Children
  • Lectures at Selected Schools in Kerala
  • Open House Programme
  • Rohini Sounding Rocket Launches
 

കഴിഞ്ഞ വര്‍ഷത്തേതു പോലെ ഈ വര്‍ഷവും VSSC വിവിധ പരിപാടികളോടെയാണ് SPACE WEEK ആഘോഷിക്കുന്നത്. സ്കൂളുകള്‍ക്ക് പങ്കെടുക്കാവുന്ന പരിപാടികള്‍ താഴെ കൊടുക്കുന്നു.

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രബന്ധ രചന
എട്ടാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രബന്ധ രചനയില്‍ പങ്കെടുക്കാവുന്നത്. ചൊവ്വാ പര്യവേഷണത്തിലൂടെ ഭൂമിയെ കണ്ടെത്തല്‍ എന്നതാണ് പ്രബന്ധത്തിന്റെ വിഷയം. 2000 വാക്കുകളില്‍ കൂടാത്ത ലേഖനം ആയിരിക്കണം. A4 വലിപ്പത്തിലുള്ള പേജിന്റെ ഒരു പുറത്തു മാത്രമേ എഴുതാവൂ. രചനകള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ, ഹിന്ദിയിലോ എഴുതാം.
പേര് ക്ലാസ്സ്, വയസ്സ്, സ്കൂളിന്റെ പേര്, സ്കൂളിന്റേയും വീടിന്റേയും പിന്‍ കോഡോഡു കൂടിയ പൂര്‍ണ്ണമായ മേല്‍ വിലാസം മുന്‍ പേജില്‍ രേഖപ്പെടുത്തിയിരിക്കണം. കൂടാതെ ഹെഡ്‌മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ ന്റെ സാക്ഷ്യ പത്രവും അറ്റാച്ച് ചെയ്തിരിക്കണം. ഉപന്യാസം VSSC യില്‍ ലഭിക്കേണ്ട അവസാന ദിവസം സെപ്തംബര്‍ 30.
ക്വിസ്സ് മത്സരം
10,11,12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. ഒരു സ്കൂളില്‍ നിന്നും 2 പേരുള്ള ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം സെപ്തംബര്‍ 27. ഇ മെയിലായോ പോസ്റ്റലായോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. E mail ID - wsw@vsscgov.in . തിയതി സ്ഥലം സമയം എന്നിവ പിന്നീട് അറിയിക്കുന്നതാണ്.
പ്രഭാഷണം
World Space Week and Indian Space Programe നെ പറ്റി പ്രഭാഷണം സംഘടിപ്പിക്കാന്‍ താല്പര്യമുള്ള HS,HSS, Teachers Training സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തെരെഞ്ഞെടുക്കുന്ന സ്ഥാപനങ്ങളില്‍ VSSC യിലെ റിസോഴ്സ് പേഴ്സണ്‍സ് വന്ന് പ്രഭാഷണം നടത്തുന്നതാണ്. അപേക്ഷിക്കേണ്ട അവസാന ദിവസം സെപ്തംബര്‍ 25. ID  s_ratheesh@vssc.gov.in (Mob No 9497713175)
        

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers