important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Audacity-1


ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഒഡാസിറ്റിയെപ്പറ്റി ഒരു പോസ്റ്റ് വേണമെന്ന് ആഴകം ഗവ യു പി സ്കൂളിലെ ശ്രീ നിഖില്‍ സാര്‍ ആവശ്യപ്പെടുകയുണ്ടായി. ഒട്ടേറെപ്പേര്‍ക്ക് ഒഡാസിറ്റി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ക്ലാസ്സ് മുറികളില്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്ററിയായി അവതരിപ്പിക്കുമ്പോള്‍ കുട്ടികളുടെ തന്നെ ശബ്ദത്തില്‍ ഒരു വിവരണം കൂടിയായാല്‍ എങ്ങനെയിരിക്കും. അല്ലെങ്കില്‍ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച ഒരു വീഡിയോ കിട്ടിയെന്നിരിക്കട്ടെ അതിന്റെ വിവരണം ഇംഗ്ലീഷിലോ മറ്റേതെങ്കിലും ഭാഷയിലോ ആണെങ്കില്‍ മലയാളത്തിലുള്ള ഒരു വിവരണം അതും നമ്മുടെ ശബ്ദത്തില്‍ കൊടുത്താല്‍ വ്യത്യസ്തമാകുമെന്നു തോന്നിയിട്ടില്ലേ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച ഒരു സോഫ്റ്റ്‌വെയറാണ് ഒഡാസിറ്റി. ഒഡാസിറ്റിയുടെ പ്രവര്‍ത്തനം, ഓഡിയോ എഡിറ്റിങ്, ഇംപോര്‍ട്ട്, എക്സപോര്‍ട്ട്, ഒഡാസിറ്റി കണ്‍ട്രോള്‍സ്, ഒഡാസിറ്റിയിലെ വിവധ ഓഡിയോ ഫോര്‍മാറ്റുകള്‍ തുടങ്ങിയവ ഇവിടെ ചര്‍ച്ച ചെയ്യുന്നു.  ലേഖന പരമ്പരകളിലൂടെ ഈ സോഫ്റ്റ്‌വെയറിനെ പറ്റി വിശദമായി പ്രതിപാദിക്കാന്‍ ശ്രമിക്കുന്നു.
       ഏറെ പ്രശസ്തമായ ഒരു Audio എഡിറ്റിങ് സോഫ്റ്റവെയര്‍ ആണ് ഒഡാസിറ്റി. ഡിജിറ്റലായി ശബ്ദം ലേഖനം ചെയ്യുന്നതിനും, എഡിറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഒഡാസിറ്റി (Audacity). വിൻഡോസ്, മാക് ഒ.എസ്. എക്സ്, ലിനക്സ്, ബി.എസ്.ഡി. തുടങ്ങി വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്ക് യോജിക്കുന്ന വിധത്തിലുള്ള ഒഡാസിറ്റി പതിപ്പുകൾ ഇറക്കുന്നുണ്ട്. ഒഡാസിറ്റി ഒരു ഫ്രീസോഫ്റ്റ്‌വെയറാണ്. ഇന്റര്‍ നെറ്റില്‍ നിന്നും ഏറ്റവും അധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‌വെയര്‍ കൂടിയാണ് ഒഡാസിറ്റി എന്നറിയുമ്പോള്‍ ഒഡാസിറ്റിക്കുള്ള ജന പിന്തുണ ഊഹിക്കാവുന്നതേയുള്ളൂ.ഐടി അറ്റ് സ്കൂള്‍ പുറത്തിറക്കുന്ന Edubuntu ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഒഡാസിറ്റി ചേര്‍ത്തിട്ടുണ്ട്. Application -> Sound and Video -> Audacity എന്ന ക്രമത്തിലാണ് ഒഡാസിറ്റി ഓപ്പണ്‍ ചെയ്യേണ്ടത്.
ഒഡാസിറ്റിയുടെ ചില ഗുണങ്ങള്‍ താഴെ പറയുന്നു.
  •  mp3 ഉള്‍പ്പെടെയുള്ള വിവിധ ഫോര്‍മാറ്റുകളില്‍ ഒഡിയോ ഫയല്‍ സേവ് ചെയ്യാന്‍ കഴിയുന്നു.wav, aiff, flac, mp2, mp3 തുടങ്ങിയ ഫയലുകള്‍ ​എഡിറ്റു ചെയ്യാന്‍ കഴിയുന്നു.
  • ഒരു റെക്കോഡിങ്ങിന്റെ Speed/Pitch തുടങ്ങിയവ നിയന്ത്രിക്കാന്‍ സാധിക്കുന്നു.
  • എഡിറ്റു ചെയ്യുമ്പോള്‍ തന്നെ എഡിറ്റു ചെയ്തുകൊണ്ടിരിക്കുന്ന ഫയലുകള്‍ കേള്‍ക്കാന്‍ സാധിക്കുന്നു.
  • സാധാരണ നാം ഉപോഗിക്കുന്ന cut, copy, paste എന്നിങ്ങനെയുള്ള വിവിഘ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നു.
  • ഒന്നില്‍ കൂടുതല്‍ ശബ്ദ ഫയലുകളെ കൂട്ടിച്ചേര്‍ക്കാനും. കൂട്ടിച്ചേര്‍ത്തവയെ മുറിച്ചെടുക്കാനും സാധിക്കുന്നു.
  • നമുക്ക് ഇഷ്ടമില്ലാത്ത ശബ്ദഭാഗങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന വിവിധ ടൂളുകള്‍ ലഭ്യമാണ്. 
ഒഡാസിറ്റി ഡൗണ്‍ലോഡഡ് ചെയ്യാം
താഴെ തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഒഡാസിറ്റി ഡൗണ്‍ലോഡ് ചെയ്തെടുത്ത് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
Audacity ഓപ്പണ്‍ ചെയ്യാം -  ഐ ടി അറ്റ് സ്കൂള്‍ ഉബുണ്ടുവില്‍ ഒഡാസിറ്റി ഓപ്പണ്‍ ചെയ്യേണ്ടത് Application -> Sound and Video-> Audacity എന്ന ക്രമത്തിലാണ്. Sound And Video യില്‍ കാണുന്ന Audacity യില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് ഡെസ്ക്ടോപ്പില്‍ ഒഡാസിറ്റിയുടെ ഷോട്ട്കട്ട് Create ചെയ്യാവുന്നതാണ്. താഴെ കാണുന്നതാണ് ഒഡാസിറ്റി ഹോം പേജ്.


ഓഡാസിറ്റിയിലെ പ്രധാനപ്പെട്ട ഒരു ടൂള്‍ ബാര്‍ ആണ് Editing Tool Bar. Editing Toolbar താഴെ അടയാളപ്പെടുത്തിയിരിക്കുന്നു.
Selection tool - for selecting the range of audio you want to edit or listen to.
Envelope tool - for changing the volume over time.
Draw tool - for modifying individual samples.
Zoom tool - for zooming in and out.
Timeshift tool - for sliding tracks left or right.
Multi tool - lets you access all of these tools at once depending on the location of the mouse and the keys you are holding down. 

ഒഡാസിറ്റിയിലെ ഓഡിയോ പ്ലേബാക്ക് ബട്ടണ്‍സ് ആണ് Aidio Control Buttons എന്ന് അറിയപ്പെടുന്നത്. Aidio Control Buttons താഴെ കൊടുത്തിരിക്കുന്നു.
 Audio Control Buttons
Skip to Start - moves the cursor to time 0. If you press Play at this point, you project will play from the beginning.
Play - starts playing audio at the cursor position. If some audio is selected, only the selection is played.
Loop - if you hold down the Shift key, the Play button changes to a Loop button, which lets you keep playing the selection over and over again.
Record - starts recording audio at the project sample rate (the sample rate in the lower-left corner of the window). The new track will begin at the current cursor position, so click the "Skip to Start" button first if you want the track to begin at time 0.
Pause - temporarily stops playback or recording until you press pause again.
Stop - stops recording or playing. You must do this before applying effects, saving or exporting.
Skip to End - moves the cursor to the end of the last track.

എങ്ങനെയാണ് ഒരു ഓഡിയോ ഫയലിനെ ഒഡാസിറ്റി സോഫ്റ്റ്‌വെയറിലേക്ക് ഇംപോര്‍ട്ട് ചെയ്യുന്നത് എന്നു നോക്കാം. ഇംപോര്‍ട്ട് ചെയ്തതിനു ശേഷമാണ് ഓഡിയോ ഫയല്‍ എഡിറ്റു ചെയ്യേണ്ടത്. Audacity can import WAV  AIFF, AU, IRCAM, MP3 and OGG files  
WAV (Windows Wave format) - This is the default uncompressed audio format on Windows, and is supported on almost all computer systems.

AIFF (Audio Interchange File Format) -This is the default uncompressed audio format on the Macintosh, and it is supported by most computer systems,

MP3 (MPEG I, layer 3) - This is a compressed audio format that is a very popular way to store music.

Ogg Vorbis - This is a new compressed audio format that was designed to be a free alternative to MP3 files. Ogg Vorbis files are not as common, but they are about the same size as MP3 with better quality and no patent restrictions. Audacity can import and export this format. 

ഒഡാസിറ്റി പ്രോജക്ടിലേക്ക് മൂന്നു തരത്തില്‍ ഓഡിയോ ഫയലുകളെ ഇംപോര്‍‍ട്ട് ചെയ്യാം.
There are three ways to do this:
1. ഡ്രാഗ് & റിലീസ് മെത്തേഡിലൂടെ ഏറ്റവും ലളിതമായി ഓഡിയോ ഫയലുകളെ ഒഡാസിറ്റി പ്രൊജക്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യാവുന്നതാണ്.
2. Select Import Audio ... in the Project menu.- മെനു ബാറിലെ ഫയല്‍ മെനുവില്‍ നിന്നും Import ഓപ്ഷന്‍ തെരെഞ്ഞെടുത്തും ഇംപോര്‍ട്ട് ചെയ്യാം (File -> Import -> Audio)
3. Use the keyboard shortcut : Shift+Ctrl+I  കീബോഡ് ഷോട്ട്കട്ട് (Shift+Ctrl+I) പ്രസ്സ് ചെയ്തും ഇംപോര്‍ട്ട് ചെയ്യാം.
ഇങ്ങനെ ഓഡിയോ ഫയലിനെ ഇംപോര്‍ട്ട് ചെയ്തു കഴിയുമ്പോള്‍ ഒഡാസിറ്റി പേജ് താഴെ കാണുന്നതു പോലെ ആയിരിക്കും. 
 ഒഡാസിറ്റി പ്രൊജക്ട് സേവ് ചെയ്യുന്ന വിധം - ഒഡാസിറ്റിയുടെ ഡീഫാള്‍ട്ട് ഫയല്‍ എക്റ്റന്‍ഷന്‍ aup എന്നാണ്. എന്നാല്‍ മറ്റ് ഫോര്‍മാറ്റിലാണ് സേവ് ചെയ്യേണ്ടതെങ്കില്‍ ഫയല്‍ എക്സ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. Audacity Project format (AUP) - Audacity projects are stored in an AUP file, which is a format that has been highly optimized for Audacity so that it can open and save projects extremely quickly. In order to achieve this speed, Audacity breaks larger audio files into several smaller pieces and stores these pieces in a directory with a similar name as the project. For example, if you name a project "chanson", then Audacity will create a project file called chanson.aup which stores the general information about your project, and it will store your audio in several files inside a directory called chanson_data. The Audacity Project format is not compatible with any other audio programs, so when you are finished working on a project and you want to be able to edit the audio in another program, select Export.

ഒഡാസിറ്റിയുടെ മറ്റ് വിശദാംശങ്ങള്‍ അടുത്ത പോസ്റ്റില്‍ ......

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers