important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Online Property Return - SPARK

Annual Property On line (Other than AIS)
പ്രോപ്പര്‍ട്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നത് എങ്ങനെയെന്നാണ് ഈ പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. ഓള്‍ ഇന്ത്യ സര്‍വ്വിസസ് ഓഫീസേഴ്സിന് ഒഴികെയുള്ള മറ്റ് എല്ലാ ഓഫീസേഴ്സിനും ബാധകമായിട്ടുള്ള കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
Property Return ഓണ്‍ലൈന്‍ ആയി സബ്മിറ്റ് ചെയ്യുന്നതിനായി. ആദ്യം സ്പാര്‍ക്കില്‍ പ്രവേശിക്കുക.  Main Menu വിലെ Service matters എന്ന മെനു എടുക്കുക. 

Service Matters എന്ന മെനുവിലെ ഏറ്റവും താഴെയായി Property Returns ​​എന്ന ഓപ്ഷന്‍ കാണാം, അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രോപ്പര്‍ട്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേജില്‍ എത്തിച്ചേരുന്നു.

 പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ കാണാം.
Filing Property Returns is a simple 4 step process as given below.          
               
Step     1     Enter Part I Details        
        Verify the details displayed. Few columns are changeable. If other columns are incorrect you may contact the respective admin section.        
        Enter the details, accept the declaration and click on confirm button to proceed        
Step     2     Enter Part II Details if applicable.        
        Enter the details, accept the declaration and click on confirm button to proceed        
Step     3     Enter Part III Details if applicable.        
        Enter the details, accept the declaration and click on confirm button to proceed        
Step     4     Generate and print Acknowledgement        
                 
Note : Please ensure that Foxit Reader or Adobe Acrobat Reader 9.0 or above is installed in your system for viewing reports.
തുടര്‍ന്ന് താഴെ കാണുന്ന Get Started ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 

രണ്ട് ഭാഗങ്ങള്‍ അടങ്ങിയതാണ് പ്രോപ്പര്‍ട്ടി റിട്ടേണ്‍ പേജ് 
1 . Part1 Details, 
2. Part 2 Details. 

1 . Part1 Details, 

Part 1 Details പേജില്‍ എല്ലാ വിവരങ്ങളും കൃത്യമായും ശരിയായും പൂരിപ്പിക്കണം. പൂരിപ്പിച്ചതിനു ശേഷം പേജിന്റെ താഴെ കാണുന്ന Declaration ടിക്ക് ചെയ്ത് Confirm ബട്ടണ്‍ ക്ലിക്ക് ചെയ്ത് Save ചെയ്യണം. അപ്പോള്‍ വരുന്ന Are you sure to Proceed ല്‍ OK ക്ലിക്ക് ചെയ്യണം. അപ്പോള്‍ Part1 Details Updated.Click Part2 Details എന്ന മെസ്സേജ് ബോക്സ് വരുന്നതു കാണാം . അതില്‍ OK ക്ലിക്ക് ചെയ്യണം..
 
Part1 ല്‍ കോളം 11 , Yes എന്നാണ് സെലക്ട് ചെയ്തതെങ്കില്‍ Part2 വിലേക്ക് പോകാന്‍ കഴിയും. 

Part 2 വിലെ വിവരങ്ങളും കൃത്യമായും ശരിയായും നല്‍കണം. ചുവന്ന നക്ഷത്രം നല്‍കിയിരിക്കുന്ന കോളങ്ങള്‍ ഏറ്റവും കൃത്യമായി പൂരിപ്പിക്കാന്‍ ശ്രമിക്കുക. തുടര്‍ന്ന് താഴെയുള്ള Declaration ക്ലിക്ക് ചെയ്ത് Accept ചെയ്യുക. അപ്പോള്‍ പേജിന്റെ ഇടതു വശത്തായി Select ബട്ടണ്‍ വന്നിരിക്കുന്നതു കാണാം. സേവ് ചെയ്ത കാര്യങ്ങളില്‍ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ Select ബട്ടണില്‍ ക്ലിക്ക് ചെയ്ത് തിരുത്താവുന്നതാണ്. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം നേരത്തെ ചെയ്തതു പോലെ തന്നെ Declaration ക്ലിക്ക് ചെയ്ത് Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. 
ഇത്രയുമാണ് പ്രോപ്പര്‍ട്ടി റിട്ടേണ്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യേണ്ട വിധം. ഇനി നാം ചെയ്ത കാര്യങ്ങളുടെ ഒരു കോപ്പി വേണമെന്നുണ്ടെങ്കില്‍ പ്രിന്റ് എടുക്കാവുന്നതാണ്. ഇതിനായി മൂന്നാം പേജില്‍ മുകള്‍ ഭാഗത്ത് കാണുന്ന Generate Acknowledgement  ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ Acknowledgement ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രോപ്പര്‍ട്ടി റിട്ടേണ്‍ Save ആകുന്നതായും പിന്നീട് ഒരിക്കലും മാറ്റം വരുത്താന്‍ കഴിയില്ല എന്നുമുള്ള മെസ്സേജ് വരുന്നതു കാണാം.  ഈബോക്സില്‍ OK ക്ലിക്ക് ചെയ്താല്‍ Acknowledgement ന്റെ PDF ഫയല്‍ ലഭിക്കുന്നതാണ്. Part1 കോളം 11 ; No എന്നാണ് നല്‍കുന്നതെങ്കില്‍ Part 2 ല്‍ പോകാതെ തന്നെ Acknowledgement എടുക്കുന്നതിന് കഴിയും
Education Department ഇതുവരെ സ്പാര്‍ക്കിലൂടെ ഓണ്‍ലൈന്‍ ആയി പ്രോപ്പര്‍ട്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സെറ്റ് ചെയ്യാത്തതു കൊണ്ട് സ്കൂളുകള്‍ Manual ആയി പ്രോപ്പര്‍ട്ടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും. സ്കൂളുകള്‍ സ്പാര്‍ക്കില്‍ Property Return പേജ് ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്നതു പോലുള്ള മെസ്സേജ് ആണ് വന്നു കൊണ്ടിരിക്കുന്നത്.
Filing Authority is not defined for the Employee. Cannot Proceed

 

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers