important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Generate Barcode



ഉൽപ്പന്നങ്ങളെ സംബന്ധിച്ച പൂർണ വിവരങ്ങളടങ്ങിയ കോഡുകൾ ഇലക്ടട്രോണിക് രീതിയിൽ രേഖപ്പെടുത്തിയ വരകളാണ് ബാർകോഡ് വീതികുറഞ്ഞ ലംബമായിട്ടുള്ള കറുപ്പും വെളുപ്പും വരകൾക്കൊപ്പമുള്ള അക്കങ്ങളും ചേർന്ന ബാർകോഡ് കമ്പ്യൂട്ടർ സെൻസറുകൾ ഉപയോഗിച്ച് വായിച്ചെടുക്കാം.  ഓരോ വരയും ഓരോ അക്കങ്ങളെ സൂചിപ്പിക്കുന്നു. ബാർകോഡ് രേഖപ്പെടുത്തിയ ഭാഗം സെൻസറിനോടടുപ്പിച്ചാൽ ഉൽപ്പന്നങ്ങളെ സംബന്ധിച്ച പൂർണവിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും. പ്രത്യേകതരം സ്കാനർ ഉപയോഗിച്ചും ബാർകോഡ് വായിച്ചെടുക്കാം. ബാര്‍കോഡ് പ്രിന്റ് ചെയ്യാനുള്ള പ്രത്യേക തരം പ്രിന്ററുകളും ലഭ്യമാണ്.

സ്കൂളുകള്‍ക്ക് അഖിലേന്ത്യാ തലത്തില്‍ ലഭ്യമാക്കിയിട്ടുള്ള U-DISE (Unified District Information System for Education) കോഡ് ഉള്‍പ്പെടുത്തിക്കൊണ്ട് നമുക്ക് ഒരു ബാര്‍ കോഡ് നിര്‍മ്മിച്ചു നോക്കാം. ഇങ്ങനെ നിര്‍മ്മിക്കുന്ന ബാര്‍ കോഡ് അതാത് സ്കൂളുകള്‍ക്ക് അവരവരുടെ സ്കൂള്‍ ലറ്റര്‍പാഡില്‍ ഉള്‍പ്പെടുത്താവുന്നതുമാണ്. ഔദ്യോഗിക കത്തിടപാടുകള്‍ക്ക് ഇത്തരം ലറ്റര്‍ പാ‍ഡുകള്‍ ഉപയോഗിക്കണമെന്നുള്ള ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് കരുതാം.എറണാകുളം ജില്ലയിലെ സ്കൂളുകള്‍ DISE Code,  School Code എന്നിവ ഉള്‍പ്പെടുത്തി ലെറ്റര്‍ പാഡ് നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാര്‍കോഡുകള്‍ ഓണ്‍ലൈനായി ജനറേറ്റ് ചെയ്ത് നല്‍കുന്ന ധാരാളം വെബ്സൈറ്റുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇവയില്‍ നിന്നും സൗജന്യമായി നമുക്കാവശ്യമുള്ള ബാര്‍കോഡുകള്‍ ജനറേറ്റ് ചെയ്യാവുന്നതേയുള്ളൂ. ഇങ്ങനെ ജനറേറ്റ് ചെയ്യുന്ന ബാര്‍‍കോഡുകള്‍ ഇമേജ് ഫയലുകളായിട്ടായിരിക്കും സേവ് ചെയ്യപ്പെടുക. ഈ ബാര്‍കോഡ് ഇമേജ് ഫയലുകള്‍ ഉള്‍പ്പെടുത്തി ലറ്റര്‍ പാഡ് പ്രിന്റ് എടുത്ത് ഉപയോഗിക്കാം.

Barcode ജനറേറ്റ് ചെയ്യാവുന്ന വെബ്സൈറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ് BarcodesInc - Barcoding - Barcode tec-it - Morovia തുടങ്ങിയവ 

barcode generator എന്ന വെബ്സൈറ്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. Click Here to open barcode generator Website . താഴെ കാണുന്നതാണ് Barcode Generator വെബ്സൈറ്റിന്റെ ഹോം പേജ്.
 
ഈ പേജില്‍ വിവിധ തരത്തിലുള്ള ബാര്‍ കോഡുകളുടെ മാതൃകകള്‍ ലഭ്യമാണ്. ഇവയില്‍ നിന്നം നമുക്ക് ആവശ്യമുള്ള ബാര്‍കോഡിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യുക.(രണ്ടാമത്തെ ചിത്രം Code 39) അതിനു ശേഷം പേജിന്റെ ഏറ്റവും താഴെ കാണുന്ന Enter Data for barcode എന്നിനു താഴെ കാണുന്ന ബോക്സില്‍ സ്കൂളിന്റെ U-Dise കോഡ് ടൈപ്പ് ചെയ്ത് ചേര്‍ക്കുക. Your Input is valid എന്ന മെസ്സേജ് താഴെ വരുന്നതു കാണാം. തുടര്‍ന്ന് Size എന്നതിനു നേരെ Small എന്നു സെലക്ട് ചെയ്യുക. അതിനു ശേഷം Create bar code എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നാം നല്‍കിയ U-DISE കോഡ് ഉള്‍പ്പെടുത്തിയ ബാര്‍കോഡ് ജനറേറ്റ് ചെയ്യപ്പെട്ടതായി കാണാം. 

ഈ ബാര്‍കോഡിന്റെ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത ശേഷം ഇമേജ് ഫയലായി നമ്മുടെകമ്പ്യുട്ടറില്‍ സേവ് ചെയ്യാവുന്നതാണ് (.png)

ലെറ്റര്‍പാഡില്‍ DISE Code,  School Code എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നത് താഴെ കാണാം

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers