important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Data Collection of School Employee


2014 ജൂണ്‍ ഒന്നാം തിയതി സംസ്ഥാനത്തെ സ്കൂളുകളിലുള്ള ജീവനക്കാരുടെ കണക്കെടുക്കാന്‍ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളില്‍ അധ്യാപക പാക്കേജ് ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണിത്. 
  • സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ 2014 ജൂണ്‍ 1 ന് ഉള്ള ജീവനക്കാരുടെ വിശദാംശങ്ങളാണ് ചേര്‍ക്കേണ്ടത്.
  • ജൂണ്‍ 18 ന് മുമ്പായി വെബ്സൈറ്റില്‍ എല്ലാ വിദ്യാലയങ്ങളും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
  • മുകളില്‍ കൊടുത്തിരിക്കുന്ന Website(http://ktet.in/schoolfixation/index.php/) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ സോഫ്‌വെയറിലേക്ക് പ്രവേശിക്കാവുന്നതാണ്.
  • സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ ഉപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡുമാണ് ഇവിടേയും ഉപയോഗിക്കേണ്ടത്.
  • സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്ഥിരം ജീവനക്കാരുടേയും എയിഡഡ് വിദ്യാലയങ്ങളില്‍ 1-06-2014 വരെ നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടേയും വിശദാംശങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്.
  • സ്കൂളിലെ ജീവനക്കാരുടെ PEN, പേര്, തസ്തിക, സര്‍വ്വീസില്‍ പ്രവേശിച്ച ദിവസം, ജനനതീയതി എന്നിവ കൃത്യതയോടെ ഉള്‍പ്പെടുത്തുക.
  • ജീവനക്കരുടെ PEN നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. PEN ഇല്ലെങ്കില്‍ സ്കൂള്‍ പ്രധമാധ്യാപകന്‍ പ്രസ്തുത ജീവനക്കാരന് PEN ലഭിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.
  • ഡാറ്റ എന്‍ട്രിക്കു മുമ്പ് മുകളി‍ല്‍ കൊടുത്തിരിക്കുന്ന സര്‍ക്കുലര്‍ വായിക്കേണ്ടതാണ്.
  • സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800 Extn. 852 Email : fixation@itschool.gov.in 
 താഴെക്കൊടുത്തിരിക്കുന്നതാണ് Data Collection വെബ്സൈറ്റിന്റെ ലോഗിന്‍ പേജ്. ഇവിടെ സമ്പൂര്‍ണ്ണയില്‍ ഉപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുക.

താഴെ കാണുന്നതാണ് Data Collection വെബ്സൈറ്റിന്റെ ഹോം പേജ്.ഈ പേജില്‍ ഇടതു വശത്തായി Profile, Entry Page, View form എന്നിങ്ങനെ 3 ടാബുകള്‍ ഉണ്ട്.  ഇതില്‍ Entry Page എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് ഡാറ്റ എന്‍ട്രി നടത്താവുന്നതാണ്.


താഴെ കാണുന്നതാണ് ഡാററ എന്‍ട്രി പേജ്. ഈ പേജില്‍ Name of Employee, PEN, Designation, Date of Birth, Date of Joining in Regular Service എന്നിവ കൃത്യമായി ടൈപ്പ് ചെയ്ത ശേഷം Add ബട്ടണ്‍ ക്ലിക്ക് ചെയ്ത് പ്രസ്തുതജീവനക്കാരനെ സേവ് ചെയ്യാവുന്നതാണ്. സേവ് ചെയ്തു കഴിഞ്ഞാല്‍ താഴെ പേരു കാണാവുന്നതാണ്. Edit ബട്ടണില്‍ ക്ലിക്ക് ചെയ്ത് എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതാണ്

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers