important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Pre matric minority scholarship 2014 data entry


Contact:DPI N Section Phone : 0487 - 232 71 59 Email : scholarshipdpi@gmail.com scholarship@itschool.gov.in
2014-15 വര്‍ഷത്തെ പ്രീ മെട്രിക്ക് മൈനോരിറ്റി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള വെബ് സൈറ്റ് തയ്യാറായിട്ടുണ്ട്.
പോതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. സംശയങ്ങള്‍ കമന്റുകളായി പ്രതീക്ഷിക്കുന്നു.
  • വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല, പകരം രക്ഷിതാവ് വെള്ളക്കടലാസില്‍ തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റ് മതിയാകും.
  • പുതിയതായി എന്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല.
  • ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികളേയും സൈറ്റില്‍ എന്റര്‍ ചെയ്യാവുന്നതാണ്.
  • എന്നാല്‍ റിന്യൂവല്‍ വിഭാഗക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടായിരിക്കണം 
  • സൈറ്റില്‍ ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം, പാസ്സ് വേഡ് എന്നിവ സ്കൂള്‍ കോഡ് തന്നെ നല്‍കേണ്ടതാണ്.
  • Renewal ചെയ്യുന്ന കുട്ടികളുടെ കഴിഞ്ഞ വര്‍ഷത്തെ Previous Year Application No നല്‍കാവുന്നതാണ്.
  • കഴിഞ്ഞ വര്‍ഷത്തെ നമ്പര്‍ കിട്ടാന്‍ ഡാഷ് ബോഡിലെ Reports എന്ന മെനുവിലെ Previous Application List ക്ലിക്ക് ചെയ്യുക  
  • അപേക്ഷകള്‍ സ്കൂളില്‍ സ്വീകരിക്കുന്ന അവസാന ദിവസം 31-07-2014

ഡാറ്റ എന്റര്‍ ചെയ്യാനുള്ള സ്റ്റെപ്പുകള്‍ താഴെ വിവരിക്കുന്നു

Step 1
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്ത Website എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. Application Form, Instructions തുടങ്ങിയവ pdf രൂപത്തില്‍ ഈ പേജില്‍ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ ഈ പേജില്‍ കാണാം.
Step 2
ആദ്യമായി വെബ് സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ സ്കൂള്‍ കോഡ് തന്നെയാണ് യൂസര്‍ നെയിമും പാസ്സ് വേഡുമായി നല്‍കേണ്ടത്.
Step 3
പാസ്സ് വേഡ് മാറ്റാനുള്ള പേജിലാണ് പിന്നീട് എത്തുന്നത്. ഈ പേജില്‍ നിര്‍ബന്ധമായും പഴയ പാസ്സ് വേഡ് (സ്കൂള്‍ കോഡ്) മാറ്റേണ്ടതാണ്.
Step 4
Pre Matric Minority Scholarship വെബ് സൈറ്റിന്റെ ഡാഷ് ബോഡിലാണ് ഇപ്പോള്‍ എത്തിച്ചേരുക.

ലോഗ് ഔട്ട് ചെയ്ത് വീണ്ടും പ്രവേശിക്കുമ്പോഴെല്ലാം ഈ പേജിലായിരിക്കും എത്തിച്ചേരുക.
Step5
Bank and School Details - ആണ് ആദ്യം ചേര്‍ക്കേണ്ടത്. സ്കൂളിന്റെ ബേസിക് Details ഉം ഈ പേജിലാണ് ചേര്‍ക്കേണ്ടത്. ഇവിടെ കഴിഞ്ഞ വര്‍ഷം നല്‍കിയ വിവരങ്ങള്‍ ഉണ്ടായിരിക്കും. മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ വരുത്താവുന്നതാണ്. സ്കോളര്‍ഷിപ്പ് തുക ബാങ്ക് വഴി നല്‍കുന്നതു കൊണ്ട് ഈ പേജിലെ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. Bank & School Details കൃത്യമായി നല്‍കിയ ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Bank and School Details ഒരിക്കല്‍ ചേര്‍ത്തു കഴിഞ്ഞാല്‍ വീണ്ടും എഡിറ്റു ചെയ്യാന്‍ വേണ്ടി ഇതേ ബട്ടണില്‍ തന്നെ ക്ലിക്ക് ചെയ്ത് എഡിറ്റു ചെയ്യാവുന്നതാണ്.
Step 6
New Application - കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജ്. Bank & School Details കൃത്യമായി എന്റര്‍ ചെയ്ത് Submit ചെയ്തെങ്കില്‍ മാത്രമേ ഈ പേജ് കാണാന്‍ കഴിയൂ. ഈ പേജില്‍ ആദ്യം സെലക്ട് ചെയ്യേണ്ടത് Fresh/Renewal എന്ന റേഡിയോ ബട്ടണാണ്. Renewal എന്ന ബട്ടണാണ് സെലക്ട് ചെയ്യുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ Application Number ടൈപ്പ് ചെയ്യാനുള്ള ബോക്സ് കാണാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ച  കുട്ടികളുടെ Application Number കാണാന്‍ Dashboard -> Report-> Previous Application list എന്ന മെനു ക്ലിക്ക് ചെയ്താല്‍ മതി.

Previous year Applicant List
കഴിഞ്ഞ വര്‍ഷത്തെ Application നമ്പര്‍ ലഭ്യമല്ലെങ്കില്‍ ചേര്‍ക്കണമെന്നില്ല.കഴിഞ്ഞ വര്‍ഷം മറ്റൊരു സ്കൂളില്‍ പഠിച്ച മൈനോരിറ്റി സ്കോളര്‍ഷിപ്പ് കിട്ടിയ കുട്ടിയെ ഈ വര്‍ഷം പുതിയ സ്കൂളില്‍ എന്റര്‍ ചെയ്യേണ്ടി വരികയാണെങ്കില്‍ പഴയ അപ്ലിക്കേഷന്‍ നമ്പര്‍ ലഭിച്ചെന്നു വരില്ല. Old Application number കിട്ടാത്ത കുട്ടികളെ റിന്യൂവല്‍ നമ്പര്‍ ഇല്ലാതെ തന്നെ എന്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ വര്‍ഷം മറ്റൊരു സ്കൂളില്‍ പഠിച്ച മൈനോരിറ്റി സ്കോളര്‍ഷിപ്പ് കിട്ടിയ കുട്ടിയെ ഈ വര്‍ഷം പുതിയ സ്കൂളില്‍ എന്റര്‍ ചെയ്യേണ്ടി വരികയാണെങ്കില്‍ പഴയ അപ്ലിക്കേഷന്‍ നമ്പര്‍ ലഭിച്ചെന്നു വരില്ല. Old Application number കിട്ടാത്ത കുട്ടികളെ റിന്യൂവല്‍ നമ്പര്‍ ഇല്ലാതെ തന്നെ എന്റര്‍ ചെയ്യാവുന്നതാണ്.  ഇങ്ങനെയുള്ളപ്പോള്‍ കുട്ടിയുടെ വിശദ വിവരങ്ങള്‍ Application ഫോമില്‍ ചേര്‍ത്ത് Save ചെയ്താല്‍ മതി.

കഴിഞ്ഞ വര്‍ഷത്തെ Application number ചേര്‍ത്താല്‍ നാം ടൈപ്പ് ചെയ്യാതെ തന്നെ മുഴുവന്‍ വിവരങ്ങളും Application ഫോമില്‍ വരുന്നതാണ്. ഇവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ക്ലാസ്സ്, ബാങ്ക് ബ്രാഞ്ച് തുടങ്ങിയ കാര്യങ്ങള്‍ എന്റര്‍ ചെയ്യാന്‍ മറക്കരുത്.

എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പു വരുത്തി പേജിന്റെ ഏറ്റവും താഴെയുള്ള Save ബട്ടണ്‍ ക്ലിക്ക് ചെയ്യാം. പുതിയതായി ഈ വര്‍ഷം അപേക്ഷ നല്‍കുന്ന കുട്ടിയാണെങ്കില്‍ എല്ലാ വിവരങ്ങളും കൃത്യമായി ടൈപ്പ് ചെയ്ത ശേഷം Save ചെയ്യേണ്ടതാണ്.
താഴെ പറയുന്ന കാര്യങ്ങളാണ് Application ഫോമില്‍  എന്റര്‍ ചെയ്യേണ്ടത്. 
1. Admission No:
2.Name of Student (In block letters , Initial should be enterd after the nam
3.Class in which the applicant is studying
4.Date Of Birth [ DD/MM/YYYY ]( As per the school record ) *
5.Gender *
6.Nationality *
7.Name of Father,Mother,Guardian (as applicable) *
8.Religion *
9.Residential Address *
   House Name / No
    Street / Place
    City / Town / Village & P . O
    District
    Pincode
    Mobile No(If any)
    Annual Income of Parent / Guardian *
    Total Annual Course fee (Other than Govt & Aided)
    Adhar/UID No. of applicant * (നിര്‍ബന്ധമില്ല)
10.Bank Account Details of Applicant *(Fresh കുട്ടികള്‍ക്ക് നിര്‍ബന്ധമില്ല)

Verify Application- കുട്ടികളുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ ചെക്ക് ചെയ്യാനുള്ള പേജ്. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചോ കുട്ടിയുടെ പേരിന്റെ ആദ്യത്തെ ഏതാനും ലെറ്ററുകള്‍ ഉപയോഗിച്ചോ സെര്‍ച്ച് ചെയ്യാവുന്നതാണ്. സെര്‍ച്ച് റിസള്‍ട്ടിന്റെ വലത്തേ അറ്റത്ത് കാണുന്ന Edit ബട്ടണ്‍ ഉപയോഗിച്ച് വേണമെങ്കില്‍ കുട്ടിയുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ എഡിറ്റു ചെയ്യാവുന്നതാണ്.

Edit/Delete Application - എന്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള പേജ്. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചോ കുട്ടിയുടെ പേരിന്റെ ആദ്യത്തെ ഏതാനും ലെറ്ററുകള്‍ ഉപയോഗിച്ചോ സെര്‍ച്ച് ചെയ്യാവുന്നതാണ്. സെര്‍ച്ച് റിസള്‍ട്ടിന്റെ വലത്തേ അറ്റത്ത് കാണുന്ന Edit ബട്ടണ്‍ ഉപയോഗിച്ച് വേണമെങ്കില്‍ കുട്ടിയുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ എഡിറ്റു ചെയ്യാവുന്നതാണ്.

Change Password - ഹെഡ് മാസ്റ്ററുടെ പേര് ഫോണ്‍ നമ്പര്‍, പാസ്സ് വേഡ് എന്നിവ മാറ്റാനുള്ള പേജ്


Reports മെനുവില്‍ നിന്നും (Dash board -> Reports) ക്ലാസ്സ് തലത്തിലും സ്കൂള്‍ തലത്തിനുമുള്ള പ്രിന്റ് (വലതു വശത്ത് മുകളില്‍ Print ബട്ടണ്‍) എടുക്കാവുന്നതാണ് .

അപേക്ഷകന്‍ ശ്രദ്ധിക്കേണ്ടത്
  1. Minority Community Pre Matric Scholarship 2014 -15 അപേക്ഷകള്‍ സ്കൂളില്‍ സ്വീകരിക്കുന്ന അവസാന ദിവസം 31-07-2014
  2. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്/ഗ്രേഡ് കരസ്ഥമാക്കിയവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
  3. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക്  മാര്‍ക്ക് നിബന്ധനയില്ല.
  4. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസത്തിനു ശേഷവും അപേക്ഷകനോ/ അപേക്ഷകനും രക്ഷിതാവും ചേര്‍ന്നോ ഷെഷ്യൂള്‍ഡ്/കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാവുന്നതാണ്. അങ്ങനെ തുടങ്ങുമ്പോള്‍ ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC Code തുടങ്ങിയ വിവരങ്ങള്‍ സ്കൂള്‍ പ്രഥമാധ്യാപകനെ അറിയിക്കേണ്ടതാണ്.
  5. സര്‍ക്കാര്‍, എയിഡഡ്,അണ്‍ എയിഡഡ്(സര്‍ക്കാര്‍ അംഗീകൃതം) , അഫിലിയേഷനുള്ള CBSE/ICSE സ്കൂളിലെ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂന പക്ഷ വിഭാഗത്തില്‍ പെട്ട  കുട്ടികളാണ്‍ ന്യൂന പക്ഷ വിഭാഗം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് സ്കീമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
  6. മുസ്ലിം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) , പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ഒ ബി സി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകക്കു മാത്രമേ വിദ്യാര്‍ത്ഥിക്ക് അര്‍ഹതയുണ്ടാവൂ.
  7. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരും  ഈ വര്‍ഷം (2014-15) അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
  8. 2014-15വര്‍ഷത്തേക്കുള്ള അപേക്ഷകള്‍  N2/21836/2014/DPI എന്ന നമ്പറിലുള്ള പൂരിപ്പിച്ച അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രസ്തുത അപേക്ഷ മുകളില്‍ കൊടുത്തിരിക്കുന്ന Application Form എന്ന ലിങ്കില്‍ ക്ലിക്ക് ചെയത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
  9. മുന്‍ വര്‍ഷം  പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) തുക ലഭിച്ചവര്‍ Renewal എന്ന കോളം ടിക്ക് ചെയ്യണം
  10. അപേകഷകള്‍ പൂരിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ അധ്യാപകന്റേയോ പ്രഥമാധ്യാപകന്റേയോ സഹായം ആവശ്യപ്പെടാവുന്നതാണ്.
  11. അപേക്ഷയുടെ Part 1 ല്‍ അപേക്ഷകന്റെ സ്വയം  സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഉണ്ടായിരിക്കണം.
  12. UID നമ്പര്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രസ്തുത നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്താവുന്നതാണ്.
  13. രക്ഷാകര്‍ത്താവിന്റെ വരുമാനം രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി.(സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാത്രം. ഉദ്യോഗമുള്ളവര്‍ സ്ഥാപന മേലധികാരി  സാക്ഷ്യപ്പെടുത്തിയിരിക്കണം)
  14. വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മുദ്രപ്പത്രം ആവശ്യമില്ല.
  15.  വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ മാതൃക അപേക്ഷാ ഫോമിന്റെ അവസാന ഭാഗത്ത് നല്‍കിയിട്ടുണ്ട്.
  16. ജനനത്തിയതി സ്കൂള്‍ രജിസ്റ്റര്‍ പ്രകാരമുള്ളതായിരിക്കണം
  17. അപേക്ഷകന്റേയോ അല്ലെങ്കില്‍ അപേക്ഷകന്റേയും രക്ഷാകര്‍ത്താവിന്റേയും കൂടിയുള്ളതോ ആയ ബാങ്ക് അക്കൗണ്ട് നമ്പര്‍ (Bank Account No, IFSC Code, Name of Bank) നിര്‍ബന്ധമായും നിര്‍ദ്ദിഷ്ട കോളങ്ങളില്‍ ചേര്‍ത്തിരിക്കണം
  18. 1 മുതല്‍ 5 വരെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുടെ അപേക്ഷാ ഫോമില്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും ഒപ്പിട്ടിരിക്കണം.
സ്കൂള്‍ അധികാരികള്‍ ശ്രദ്ധിക്കാന്‍
  1. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്/ഗ്രേഡ് കരസ്ഥമാക്കിയവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
  2. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക്  മാര്‍ക്ക് നിബന്ധനയില്ല.
  3. ഒരു കുടുംബത്തിലെ പരമാവധി 2 പേര്‍ക്ക് മാത്രമേ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അര്‍ഹതയുള്ളൂ
  4. വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മുദ്രപ്പത്രം ആവശ്യമില്ല.
  5. മുസ്ലിം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) , പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ഒ ബി സി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകക്കു മാത്രമേ വിദ്യാര്‍ത്ഥിക്ക് അര്‍ഹതയുണ്ടാവൂ.
  6. സ്കൂള്‍ മാറിയിട്ടുള്ള അപേക്ഷകരുടെ മാര്‍ക്ക്/ഗ്രേഡ്, ഫ്രഷ്/റിന്യൂവല്‍ എന്നീ കാര്യങ്ങള്‍ മുമ്പ് പഠിച്ചിരുന്ന സ്കൂളില്‍ നിന്നുള്ള രേഖകളുമായി ഒത്തു നോക്കി ഉറപ്പു വരുത്തേണ്ടതാണ്.
  7. UID നമ്പര്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രസ്തുത നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്താവുന്നതാണ്.
  8. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസത്തിനു ശേഷവും അപേക്ഷകനോ/ അപേക്ഷകനും രക്ഷിതാവും ചേര്‍ന്നോ ഷെഷ്യൂള്‍ഡ്/കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാവുന്നതാണ്. അങ്ങനെ തുടങ്ങുമ്പോള്‍ ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC Code തുടങ്ങിയ വിവരങ്ങള്‍ സ്കൂള്‍ പ്രഥമാധ്യാപകനെ അറിയിക്കേണ്ടതാണ്. സ്കൂള്‍ അധികാരികള്‍ ഈ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  9. അപേക്ഷകള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വെരിഫൈ ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്.
  10. അപേക്ഷകള്‍ വെബ്സൈറ്റില്‍ 25-06-2014 മുതല്‍ 05-08-2014 വരെ രേഖപ്പെടുത്താം.
  11. അപേക്ഷകള്‍ ഓണ്‍ ലൈന്‍ ചെയ്യുന്നതിന് ഹെഡ് മാസ്റ്റര്‍ മാര്‍ക്ക് അപേക്ഷ ഒന്നിന് 1 രൂപ നിരക്കില്‍ നല്‍കുന്നതാണ്.
  12. അപേക്ഷ ഓണ്‍ ലൈന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന Application Number അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്
  13. ഡാറ്റ ഓണ്‍ ലൈന്‍ എന്‍ട്രി നടത്തിക്കഴിഞ്ഞുള്ള റിപ്പോര്‍ട്ട് LP സ്കൂളുകള്‍ AEO ഓഫീസിലും  High School കള്‍ DEO ഓഫീസിലും 05-08-2014 ന് സമര്‍പ്പിക്കേണ്ടതാണ്.
  14. അപേക്ഷകരില്‍ നിന്നും 31-07-2014 വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കാവുന്നതാണ്. 

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers