important sits

IMPORTANT SITES - AEO Angamaly | SPARK Login | DDE EKM - DEO Aluva | General Educaton | SAMPOORNA | Transfer and Posting | GPF Credit Card | Mid Day Meal | It@School | NuMATHS Results 2016 | Kerala Treasury | Income Tax Dep: | TRACES | E-Filing | K-TET | DA Orders | NTSE/NMMS 2015 | SCERT | Pareekshabhavan | School Code Unification | INSPIRE Award | Financial Dep Orders | Department Test Results | UDISE | WIFS Website | School Employee Details | NCERT Teacher Text | Incentives to SC/ST Girls Data Entry Site | 6th Working Day 2015 / Edit EID or UID | 6th Working Day 2014 | Text Book Monitoring System 2016-17 | Padapusthakam Android | Sports 2015 Data Entry Site | E Drop Employees Entry for Election Duty | OBC Prematric 2015 | HSS Live | Mathsblog | NTSE Hall ticket | NMMSE Hall ticket | Protected/pooled teachers Data LSS USS 2016 Download Hall Ticket | Sixth working Day 2016-2017 UID - Website | Registration for OBC / OEC Prematric Scholarship - 2016 -2017 | Noon Food Daily Update Site
സംസ്ഥാന ശാസ്ത്രമേള - ID Card | Workexperience Fair Programe | Appeal Form | WE Higher Level List | IT Mela Programe | Science Fair Programe

TDS Nil Statement in TRACE

Download this post (PDF)
TDS Nil Statement കൊടുക്കുന്നതിനുള്ള വിവരണം.RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് TDS റിട്ടേണ്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് മുമ്പ് ഒരു പോസ്റ്റിലുടെ നാം കണ്ടതാണ്. മൂന്ന് മാസങ്ങള്‍ വീതമുള്ള ഓരോ ക്വാര്‍ട്ടറിന് ശേഷവും നാം ആ ക്വാര്‍ട്ടറില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്റെ കണക്കാണ് റിട്ടേണില്‍ നല്‍കുന്നത്. മുമ്പ് ഒരു ക്വാര്‍ട്ടറില്‍ ടാക്സ് കുറച്ചില്ലെങ്കിലും ആ ക്വാര്‍ട്ടറിന്റെ റിട്ടേണ്‍ നല്‍കണമെന്ന് നിര്‍ബന്ധമായിരുന്നു. എന്നാല്‍ 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ Nil Statement നല്‍കേണ്ടതില്ല. പുതിയ RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Nil statement തയ്യാറാക്കാനും കഴിയില്ല. ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറുകളില്‍ ഒരു Declaration നല്‍കുന്നതിന് TRACES ല്‍ പുതുതായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു Declaration നല്‍കിയാല്‍ ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന് TDS Return ഫയല്‍ ചെയ്തിട്ടില്ല എന്ന് പറഞ്ഞ് TRACES ല്‍ നിന്നും വരുന്ന നോട്ടീസ് ഒഴിവാക്കാം. ഇത് ചെയ്യുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം.
ഇതിന് TRACES ല്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. TRACES ല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ User ID , Password, TAN എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. അപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നതു പോലെയുള്ള പേജ് തുറന്നു വരും.
ഈ പേജില്‍ Statements Payments ല്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന Drop Down List ല്‍ Declaration for non filing of Statements ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ തുറന്നു വരുന്ന പേജില്‍ ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന്റെ Financial Year, Quarter എന്നിവ Drop Down List ല്‍ നിന്നും സെലക്ട് ചെയ്യുക. ഇനി TDS ഫയല്‍ ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കണം. ഇതിന് Reason എന്നതിനു നേരെ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Drop Down List ല്‍ നിന്നും കാരണം സെലക്ട് ചെയ്യുക.
ഇതില്‍ ഒന്നാമത്തെ കാരണം തെരെഞ്ഞെടുക്കുകയോ Any Other Reason കാണിക്കുകയോ ചെയ്യാം. Any Other Reason ആണ് കാണിക്കുന്നതെങ്കില്‍ വ്യക്തമായ കാരണം കാണിച്ചിരിക്കണം. അവിടെ Tax Not Deducted from salary എന്ന് കൊടുക്കുകയുമാവാം. എന്നിട്ട് താഴെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത പേജില്‍ എത്തുന്നു. ഈ പേജില്‍ ഒരു Declaration നല്‍കേണ്ടതുണ്ട്.
ഈ പേജില്‍ മൂന്ന് Statements കളുടെ തുടക്കത്തിലുമുള്ള ചതുരക്കള്ളികളില്‍ ക്ലിക്ക് ചെയ്ത് ശരി ഇട്ട ശേഷം താഴെയുള്ള I Agree എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Filing Status for the Statement selected by you has successfully  changed എന്ന message box കാണാം. തെറ്റായി എന്തെങ്കിലും ക്വാര്‍ട്ടറില്‍ മുകളില്‍ കാണിച്ച പോലെ Declaration കൊടുത്തു പോയാല്‍ ഒരു തവണ അതു മാറ്റുന്നതിനും അവസരമുണ്ട്. ഇതിനായി ലോഗിന്‍ ചെയ്ത ശേഷം Statement Payment ക്ലിക്ക് ചെയ്ത ശേഷം Declaration for non filing of Statements ക്ലിക്ക് ചെയ്യുക.
ഇതില്‍ മാറ്റം ആവശ്യമുള്ള ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഉള്ള ചതുരക്കള്ളിയില്‍ ക്ലിക്ക് ചെയ്ത് അതിനു താഴെയുള്ള Change Filing status ല്‍ ക്ലിക്ക് ചെയ്യുക

Followers