important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

BIOS and Password

നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങളല്ലാതെ മറ്റൊരാള്‍ പ്രവേശിക്കുന്നത് തടയണമെന്ന് തോന്നിയിട്ടിണ്ടോ ? ഇതിനായി ബയോസ് സെറ്റപ്പില്‍ ഓപ്ഷനുകളുണ്ട് . Basic Input Output System എന്നാണ് BIOS ന്റെ പൂര്‍ണ്ണ രൂപം. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുന്ന ഒരു സോഫ്റ്റ്‌വെയറാണിത്.
മദര്‍ബോഡിലെ ബയോസ് ചിപ്പിലാണ് ഈ സോഫ്റ്റ്‌വെയര്‍ സുക്ഷിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ ഓഫ്പ്ര ചെയ്താലും ഈ പ്രോഗ്രാം നഷ്ടപ്പെടുന്നില്ല. കാരണം സീമോസ് ബാറ്ററിയുടെ പിന്‍ബലത്താലാണ് ഈ ചിപ്പ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ബയോസില്‍ നാം വരുത്തുന്ന മാറ്റങ്ങള്‍ പിന്നിട് നഷ്ടപ്പെടുന്നില്ല. ബയോസ് സെറ്റപ്പ് യൂട്ടിലിറ്റി ഡീഫാള്‍ട്ടായ ഒരു കൂട്ടം വാല്യൂകളോടു കൂടിയാണ് ലഭിക്കുന്നത്. ബയോസില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ഈ വാല്യൂകളിലാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്. കമ്പ്യൂട്ടര്‍ ഓണ്‍ചെയ്യുമ്പോള്‍ ബയോസ് പ്രവര്‍ത്തനമാരംഭിക്കന്നു സിസ്റ്റം ഹാര്‍ഡ്‌വെയറുകള്‍ ചെക്ക് ചെയ്യുന്നു. ഓപ്പറേറ്റിങ് സിസ്റ്റത്തെ തെരയുന്നു. ഓപ്പറേറ്റിങ് സിസ്റ്റത്തെ കണ്ടുപിടിച്ചു കഴിഞ്ഞാല്‍പിന്നെ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ഓപ്പറേറ്റിങ് സിസ്റ്റത്തിന് കൈമാറുന്നു. ബയോസില്‍ പാസ്‌വേഡ് സെറ്റു ചെയ്യാന്‍ ആദ്യമായി ബയോസ് സെറ്റപ്പിലേക്ക് പ്രവേശിക്കണം. ഇതിനായി കമ്പ്യൂട്ടര്‍ ഓണായി വരുമ്പോള്‍ ബയോസ് സെറ്റപ്പിലേക്ക് പ്രവേശിക്കാനുള്ള കീ ഏതെന്ന മെസ്സേജ് വരുന്നതു കാണാം. ഈ കീ പ്രസ്സ് ചെയ്യുക. മിക്ക കമ്പ്യൂട്ടറിലും Del, F2, F1, F10 ഇവയിലേതെങ്കിലും കീ ആയിരിക്കും. ഈ കീ അമര്‍ത്തുന്നതോടെ ബയോസ് സെറ്റപ്പ് മെനു ദൃശ്യമാകും.
ഈ മെനുവില്‍ പാസ്‌വേഡുകള്‍ സെറ്റു ചെയ്യാനുള്ള ഓപ്ഷനുകള്‍ കാണാം Set Supervisor Password, Set User Password എന്നിവ. ചില കമ്പ്യൂട്ടറുകളില്‍ Set Password എന്ന ഒരു ഓപ്ഷന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. Super Password സെറ്റു ചെയ്യുകയാണെങ്കില്‍ എന്തു മാറ്റങ്ങള്‍ വേണമെങ്കിലും ബയോസില്‍ വരുത്താവുന്നതാണ്. എന്നാല്‍ User Password സെറ്റു ചെയ്യുകയാണെങ്കില്‍ ബയോസ് പാസ്‌വേഡ് മാറ്റാന്‍ മാത്രമേ കഴിയുകയുള്ളൂ. ഇവിടെ ആവശ്യമുള്ള ഓപ്ഷന്‍ തെരെഞ്ഞെടുത്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ പാസ്‌വേഡ് സെറ്റ് ചെയ്യാനുള്ള ബോക്സ് കാണാം. അവിടെ പാസ്‌വേ‍ഡ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുമ്പോള്‍ Confirm Password എന്ന ബോക്സു കൂടി വന്നേക്കാം . ഇവിടെ പാസ്‌വേഡ് ഒന്നു കൂടി നല്‍കി Enter ചെയ്യുക. Advanced BIOS Setup Features എന്ന പേജില്‍ Setup , Always എന്നീ വാല്യൂകള്‍ കാണാവുന്നതാണ്. Always എന്നാണ് സെലക്ട് ചെയ്യുന്നതെങ്കില്‍ സിസ്റ്റത്തിലേക്കും ബയോസ് സെറ്റപ്പിലേക്കും പ്രവേശിക്കുന്നത് നിയന്ത്രിക്കപ്പെടും. പാസ്‌വേഡ് സെറ്റു ചെയ്തു കഴിഞ്ഞാല്‍ F10 എന്ന കീ പ്രസ്സ് ചെയ്ത് സേവ് ചെയ്യേണ്ടതാണ്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers