important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

വന്യജീവി വാരാഘോഷം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വന്യജീവിവകുപ്പ് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളര്‍ത്താനും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളിലും സംസ്ഥാനതല മത്സരങ്ങള്‍ ഒക്ടോബര്‍ ഏഴിനും നടത്തും.
 
ലോവര്‍ പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിയെയും വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ് വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും മത്സരിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ്/അംഗീകൃത സ്വാശ്രയ സ്‌കൂള്‍/കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ലസ്‌വണ്‍ തലം മുതലുള്ളവര്‍ക്ക് കോളേജ് തലത്തില്‍ ആയിരിക്കും മത്സരം.പ്രൊഫഷണല്‍ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
രണ്ടുപേരടങ്ങുന്ന ഒരു ടീമായിട്ടാണ് ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത്. മറ്റ് മത്സര ഇനങ്ങളില്‍ ഒരു സ്ഥാപനത്തില്‍ നിന്നും രണ്ടുപേര്‍ക്ക് വീതം പങ്കെടുക്കാം. പ്രസംഗം/ഉപന്യാസം എന്നീ മത്സരങ്ങള്‍ മലയാള ഭാഷയിലായിരിക്കും. ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും പുറമേ റോളിങ് ട്രോഫിയും ലഭിക്കും. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ അനുഗമിക്കുന്ന ഒരു രക്ഷകര്‍ത്താവിനു ഭക്ഷണവും താമസസൗകര്യവും സ്ലീപ്പര്‍ ക്ലാസ് യാത്രാ ചെലവും നല്‍കും. ജില്ലാതല മത്സരങ്ങള്‍ : ഒക്ടോബര്‍ ഒന്ന് (ബുധന്‍) രാവിലെ ഒമ്പത് മുതല്‍ രജിസ്‌ട്രേഷന്‍, 9.30-11.30 പെന്‍സില്‍ ഡ്രോയിംഗ്, 11.45-12.45 ഉപന്യാസം, 2.15-4.15 വാട്ടര്‍ കളര്‍ പെയിന്റിംഗ്. ഒക്ടോബര്‍ മൂന്ന് (വെള്ളി) 10 മുതല്‍ ഒന്ന് വരെ- ക്വിസ് മത്സരം, രണ്ട് മുതല്‍ നാല് വരെ പ്രസംഗം. സംസ്ഥാനതല മത്സരങ്ങള്‍ : ഒക്ടോബര്‍ ഏഴ് (ചൊവ്വ) രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍, ഒമ്പത് മുതല്‍ 11 വരെ ക്വിസ് മത്സരം (ഹൈസ്‌കൂള്‍ വിഭാഗം), പ്രസംഗ മത്സരം (കോളേജ് വിഭാഗം), 11 മുതല്‍ ഒരു മണിവരെ ക്വിസ് മത്സരം (കോളേജ് വിഭാഗം) പ്രസംഗ മത്സരം (ഹൈസ്‌കൂള്‍ വിഭാഗം). വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെwww.forestkerala.gov.inവെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ അതതു ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി.കണ്‍സര്‍വേറ്റര്‍മാരില്‍ നിന്നും ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ആഫീസിലെ 04712529312, 2529323 പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ 0471-2529144, 2529145 നമ്പരിലും ലഭിക്കും.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers