important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Dr.Geo Part 1

ഉബുണ്ടു പഠന പരമ്പരയില്‍ നമുക്ക് ഒരു ഗണിത സോഫ്റ്റ്‌വെയര്‍ പരിചയപ്പെടാം. വി‍ദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ വിഷമമുള്ള ഒരു വിഷയമാണ് കണക്ക്. അതില്‍ തന്നെ ജ്യാമിതി(Geometry) ഏറെ വിഷമകരവുമാണ്. കോണുകളും അവയുടെ പരസ്പര ബന്ധങ്ങളും എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയണമെന്നില്ല. ബോര്‍ഡില്‍ വരച്ച് കൂട്ടികളെ മനസ്സിലാക്കിക്കൊടുക്കുന്നതിന് ഒട്ടേറെ പരിമിതികള്‍ ഉണ്ട്. ഗണിത രൂപങ്ങള്‍ ക്ലാസ്സ് മുറികളില്‍ ഉപയോഗപ്പെടുത്താന്‍ മിക്ക അധ്യാപകരും ശ്രമിക്കാറുമില്ല. ഐ ടി യുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്താവുന്ന ഒരു മേഖലയാണ് ജ്യാമിതി(Geometry). ഇതിനു സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയറാണ് Dr.Geo(ഡോക്ടര്‍ ജിയോ) - Drawing Geometry എന്ന് പൂര്‍ണ്ണ രൂപം.
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് Dr.Geo. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന വെര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാണ് (Click here)
Dr.Geoയുടെ വിന്‍ഡോയാണ് ഇവിടെ കാണുന്നത്. ചിത്രത്തിലെ മുകളില്‍ കാണുന്നതാണ് പ്രധാന ടൂള്‍ബാര്‍. മറ്റൊരരു ടൂള്‍ബാര്‍ ഇടതു വശത്തും കാണാം. സാധാരണയായി നിരന്തരമായി ഉപയോഗിക്കുന്ന ടൂളുകളാണ് ഇടതു വശത്ത് നല്‍കിയിരിക്കുന്നത്. നമുക്കു ചെയ്യേണ്ട ജോലികള്‍ ഈ ടൂള്‍ ബാറുകള്‍ ഉപയോഗിച്ചും വെളുത്ത വര്‍ക്ക് ഏരിയായില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന പോപ്പ് അപ്പ് മെനു ഉപയോഗിച്ചും ചെയ്യാം. ഓരോ ടൂളിലും മൗസ് പോയിന്റ് എത്തിക്കുമ്പോള്‍ ലഭിക്കുന്ന ടൂള്‍ ടിപ്പുകളില്‍ പ്രസ്തുത ടൂളിനെ പറ്റി വിശദമായി സുചിപ്പിച്ചിട്ടുണ്ടാകും. പേജിന്റെ മുകളില്‍ കാണുന്ന ടൂളുകളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു ചെറിയ ടൂള്‍ബാര്‍ കാണാം. ക്ലിക്ക് ചെയ്ത ടൂളിനുള്ളിലെ പല ഓപ്ഷനുകളാണ് ഈ ചെറിയ ടൂള്‍ ബാറില്‍ ഉള്ളത്.
ഉദാഹരണമായി പോയിന്റ് ടൂളില്‍ ക്ലിക്ക് ചെയ്താല്‍ പോയിന്റ് വരയ്ക്കാവുന്ന വിവിധ ഓപ്ഷനുകള്‍ ലഭ്യമാകും.
രൂപങ്ങള്‍ വരയ്ക്കാനായി ആദ്യം Dr.Geo ഓപ്പണ്‍ ചെയ്യണം. Edubuntu വില്‍ Applications-> Education -> Dr.Geo എന്ന ക്രമത്തിലാണ് ഓപ്പണ്‍ ചെയ്യേണ്ടത്. നിങ്ങളുടെ Edubuntu വില്‍ Dr.Geo കാണുന്നില്ലെങ്കില്‍ Alt+F2 പ്രസ്സ് ചെയ്താല്‍ ലഭിക്കന്ന വിന്‍ഡോയില്‍ drgeo എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്താല്‍ Dr.Geo യുടെ ഹോം പേജ് ലഭ്യമാകും. Dr.Geo യുടെ പേജ് തുറക്കുമ്പോള്‍ തന്നെ ടൂള്‍ ബാറുകള്‍ ഒന്നും കാണാന്‍ കഴിയില്ല. വരയ്ക്കാനുള്ള പ്രതലം ലഭ്യമാകാനും ടൂള്‍ ബാര്‍ ലഭ്യമാകാനും File മെനുവിലെ New -> Figure എന്ന ക്രമത്തില്‍ തെരെഞ്ഞെടുക്കുക. Point, Line, Segment എന്നിങ്ങനെ വിവിധ ടൂളുകള്‍ കാണാം. Move Tool : നാം ക്രിയേറ്റ് ചെയ്ത ഒരു ഒബ്ജക്ടിനെ ചലിപ്പിക്കാനുള്ള ടൂളാണ് ഇത്. ഒബ്‌ജക്ടില്‍ ക്ലിക്ക് ചെയ്ത് ഹോള്‍ഡ് ചെയ്ത് ചലിപ്പിക്കാവുന്നതാണ്. Scale: വിന്‍ഡോയുടെ സ്കെയില്‍ വ്യത്യാസപ്പെടുത്താന്‍ Value സെലക്ട് ചെയ്താല്‍ മതി. Delete tool: Delete tool ക്ലിക്ക് ചെയ്ത ശേഷം ഡിലീറ്റ് ചെയ്യേണ്ട ഒബ്‌ജക്ടില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ടൂള്‍ബാറിന്റെമുകളില്‍ കാണുന്ന രണ്ട് ബട്ടണുകളാണ് Rename ബട്ടണും പേജില്‍ ഗ്രിഡ് കാണിക്കുന്ന ബട്ടണും. പേജിന് പേര് നല്‍കണമെങ്കില്‍ Rename ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഡീഫാള്‍ട്ടായപേര് Figur1 എന്നായിരിക്കും. പേജിനെ ഗ്രിഡ് രൂപത്തില്‍ കാണുന്നതിനു വേണ്ടിയാണ് ഗ്രിഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നത്.  രൂപങ്ങള്‍ വരയ്‌ക്കുന്ന വിധം Dr.Geo Part 2 എന്ന അടുത്ത പോസ്റ്റില്‍  വിവരിക്കുന്നതാണ്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers