important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

How to make an actractive website

ചില വെബ്സൈറ്റുകള്‍ കണ്ടിട്ടില്ലേ ? എത്ര ആകര്‍ഷകമായിട്ടാണ് അവ ക്രിയേറ്റ് ചെയ്തിരിക്കുന്നത് എന്നു നോക്കുക. നാം നിര്‍മ്മിക്കുന്ന വെബ്സൈറ്റുകള്‍ ആകര്‍ഷകമായിരിക്കണമെന്ന് ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ഒരിക്കല്‍ നമ്മുടെ വെബ്സൈറ്റില്‍ എത്തുന്നവര്‍ വീണ്ടും സന്ദര്‍ശിക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്കാവശ്യമുള്ള കണ്ടന്റുകള്‍ നിങ്ങളുടെ വെബ്സൈറ്റില്‍ ഉണ്ടായിരിക്കണം. കണ്ടന്റുകള്‍ ഉണ്ടായാല്‍ മാത്രം പോര അവ ആകര്‍ഷകമായി അവതരിപ്പിക്കുകയും വേണം. നിങ്ങള്‍ ഒരു വെബ്സൈറ്റ് ക്രിയ്യേറ്റ് ചെയ്യാന്‍ തയ്യാറെടുക്കുകയാണോ ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു വെബ്സൈറ്റ് ഉണ്ടോ ? എങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും
  • ഓഡിയന്‍സിന്റെ പ്രായത്തിനനുസരിച്ചുള്ള റെസല്യൂഷന്‍ ഉപയോഗിക്കുക. പ്രായമായവര്‍ക്കായുള്ള വെബ്സൈറ്റാണെങ്കില്‍ കുറഞ്ഞ റെസല്യൂഷന്‍ ഉപയോഗിക്കാം.. പ്രായം കുറഞ്ഞവരാണെങ്കില്‍ ഉയര്‍ന്ന റെസല്യൂഷന്‍ ആയാലും കുഴപ്പമില്ല.
  • പൊതുവെ 12 ഓ അതില്‍ കൂടുതലോ ആയ Font Size ഉപയോഗിക്കുന്നതാണ് അഭികാമ്യം. അയവുള്ള എളുപ്പം വായിക്കാന്‍ പറ്റുന്ന വിധത്തിലുള്ള Font കള്‍ ഉപയോഗിക്കുക,
  • സ്ക്രീനിന്റെ മധ്യഭാഗത്തായി ലേ ഔട്ട് വരാന്‍ ശ്രദ്ധിക്കണം. ലേഔട്ടുകള്‍ തീവ്രമായ കളറുകള്‍ നല്‍കാതിരിക്കുക.
  • ലോഗോ ക്ലിക്ക് ചെയ്യുമ്പോള്‍ ഹോം പേജിലെത്തുന്ന വിധത്തിലായിരിക്കണം പേജിന്റെ നിര്‍മ്മാണം. ലോഗോ/ വെബ്സൈറ്റിന്റെ പേര് പേജിന്റെ ഇടതു വശത്ത് വരുന്നതായിരിക്കും ആകര്‍ഷകം.
  • പേജ് ഫൂട്ടറിലുള്ള പ്രധാന നാവിഗേഷന്‍ ലിങ്കുകളുടെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കണം. ആളുകള്‍ക്ക് നിങ്ങളുടെ വെബ്സൈറ്റില്‍ നിന്നും കാര്യങ്ങള്‍ എളുപ്പം കണ്ടെത്തുന്നതിനു വേണ്ടി Search ബോക്സുകള്‍ നല്‍കാം.
  • സൈറ്റിലെ ഒരു പേജില്‍ നിന്നും അടുത്ത പേജിലേക്കുള്ള നാവിഗേഷന്‍ ലിങ്കുകളുടെ സ്ഥാനം ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കാതെ എപ്പോഴും സ്ഥിരമായിരിക്കണം.
  • പി ഡി എഫ് ന്റേയോ എബംഡ് ഡോക്യൂമെന്റുകളുടേയോ ലിങ്കുകള്‍ ഒഴിച്ച് മറ്റൊന്നും പുതിയ ഫോമില്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക.
  • നാവിഗേഷന്‍ ബാറില്‍ കറന്റ് ലൊക്കേഷന്‍ ഹൈലൈറ്റ് ചെയ്യിക്കുക.
  • വെബ്സൈറ്റിലെ ഓരോ ഗ്രൂപ്പിനേയും തിരിച്ചറിയുന്നതിനു വേണ്ടി ആവശ്യത്തിന് വൈറ്റ് സ്പേസ് നല്‍കുക.
  • വെബ്സൈറ്റിലെ കണ്ടന്റിനനുസരിച്ചുള്ള Font Size, Font Colour, Font Style എന്നിവ ഉപയോഗിക്കുക,
  • ഓരോ വരിയിലും 45, 60 അക്ഷരങ്ങള്‍ മാത്രം ഉപയോഗിക്കുക. വെബ്സൈറ്റിനനുസരിച്ച് കണ്ടന്റു് സ്റ്റൈല്‍ Justify ആക്കാന്‍ ശ്രമിക്കുക
  • വെബ്സൈറ്റിലെ ഏതെങ്കിലുമൊരു ലിങ് സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ അതിന്റെ നിറം, കളര്‍, സ്റ്റൈല്‍ എന്നിവ മാറുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.ലിങ്കുകളെ Underline ചെയ്തു കാണിക്കുക.
  • വെബ്സൈറ്റിലെ പ്രധാന ഭാഗങ്ങള്‍ അനാകര്‍ഷകമായി ചെയ്യാതിരിക്കുക. എന്നാല്‍ പരസ്യങ്ങളില്‍ കാണുന്നതു പോലെ ചെയ്യുകയുമരുത്. പ്രധാന ഭാഗങ്ങള്‍ സംക്ഷിപ്തമായിരിക്കണം.
  • ആവശ്യത്തിന് സബ്ഹെഡ്ലൈന്‍ ഉപയോഗിക്കണം.
  • പല പേജുകള്‍ക്കും പല ലേഔട്ട് ഉപയോഗിക്കാതെ മൊത്തത്തില്‍ ഒരു ലേഔട്ട് മാത്രം ഉപയോഗിക്കുക. അധികം സ്റ്റൈലുകള്‍ ഫോമിനെ അനാകര്‍ഷകമാക്കും.
  • വെബ്സൈറ്റിലെ Related Contnent ലേക്ക് ലിങ്കുകള്‍ നല്‍കണം.
  • വളരെയധികം ഇമേജുകള്‍ ഹോം പേജില്‍ തന്നെ നല്‍കുന്നത് വെബ്സൈറ്റ് ലോഡ് ചെയ്തു വരുന്നതിന് താമസം ഉണ്ടാക്കിയേക്കാം.
  • നിങ്ങളുടെ വെബ്സൈറ്റുകളില്‍ സന്ദര്‍ശകര്‍ സ്ഥിരമായി വരണമെങ്കില്‍ കണ്ടന്റുകള്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം.
  • നിങ്ങളുടെ സൈറ്റ് എല്ലാ വെബ് ബ്രൗസറുകളിലും ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നുണ്ടോ എന്ന് നോക്കണം.

5 comments:

  1. mikav pole oru blog nirmikkunnathine code kal paranju tharumo?

    ReplyDelete
    Replies
    1. Sir it is very Simple!!! Right click on the blog -> click 'View Page Source Option' If you want more details about blog creation, A post will publish soon......

      Delete
    2. Sir pls post the secrets of creating a blog like Mikav,and the parameters and codes you used in this one.we like your blog very much.its attractive and helpful to all HMs and educational officers of their office function.

      Delete
    3. ഇവിടെ വായിക്കുമല്ലോ .. :)

      Delete

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers