important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Gimp Part 2

വിന്‍ഡോസില്‍ ലഭ്യമായ ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറണ് അഡോബ് ഫോട്ടോഷോപ്പ്. ഫോട്ടോഷോപ്പിനോട് കിടപിടിക്കുന്ന ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറാണ് ജിമ്പ്. വിന്‍ഡോസിലും ലിനക്സിലും ജിമ്പ് ഇന്‍സ്റ്റാള്‍ ചെയ്യാമെന്നത് ഇതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. ചിത്ര രചനയ്ക്ക് ഒരു പ്രതലം അവശ്യമാണ്. ഇതിനായി ജിമ്പ് പ്രധാന ജാലകത്തിലെ File മെനുവിലുള്ള New വില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തുറന്നു വരുന്ന ജാലകത്തില്‍ OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രരചനയ്ക്കുള്ള പ്രതലം കാണാം.
ജിമ്പിന്റേതായാലും ഫോട്ടോഷോപ്പിന്റേതായാലും ഏറ്റവും വലിയ പ്രത്യേകത അവയുടെ ലെയറുകളാണ്. ഒന്നിനു മുകളില്‍ മറ്റൊന്ന് എന്ന ക്രമത്തില്‍ അടുക്കി വെച്ച ഗ്ലാസ്സ് പേപ്പറുകളോട് ലെയറുകളെ ഉപമിക്കാം. എപ്പോള്‍ വേണമെങ്കിലും ഈ ലെയറുകളെ എടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. ഒരു മാഗസിന് മുഖച്ചിത്രം രൂപീകരിക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ അല്ലെങ്കില്‍ ചിത്രഭാഗങ്ങള്‍എടുക്കേണ്ടതായി വരും. ഇവയൊരോന്നും ഓരോ ലെയറില്‍ പേസ്റ്റ് ചെയ്താല്‍ ആവശ്യത്തിനനുസരിച്ച് അവ എഡിറ്റ് ചെയ്യുന്നതിന് സാധിക്കും. ഇതാണ് ലെയറിന്റെ ഏറ്റവും വലിയ മെച്ചം. എല്ലാ എഡിറ്റിങും കഴിഞ്ഞല്‍ ലെയറുകള്‍ എല്ലാം ഒരുമിച്ച് ചേരത്ത് ഒറ്റ ചിത്രമാക്കി മാറ്റാനും കഴിയും.
പാളികള്‍(ലെയര്‍) നിര്‍മ്മിക്കുന്നതിനും പാളികള്‍ (ലെയര്‍) കാണുന്നതിനും സഹായിക്കുന്ന ലെയര്‍ ബോക്സ് തന്നെ ജിമ്പില്‍ ലഭ്യമാണ്. Gimp 2.6 ല്‍ മെനുബാറിലെ Windows -> Dockable Dialogs -> Layers എന്ന ക്രമത്തിലാണ് ലെയര്‍ ഓപ്പണ്‍ ചെയ്യേണ്ടത്. ഈ ഡയലോഗ് ബോക്സിന്റെ ഇടതു വശത്ത് താഴെയായി പുതിയ ലെയറുകള്‍ നിര്‍മ്മിക്കാനുള്ള New Layer Button കാണാം. ഓരോ ലെയറിനും യോജിക്കുന്ന പേരുകള്‍ നല്‍കേണ്ടതാണ്. ലയര്‍ ഡയലോഗ് ബോക്സില്‍ ഇടതു വശത്തായി കാണുന്ന കണ്ണിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത ലെയര്‍ Hide ആകുന്നതു കാണാം. Hide ചെയ്ത ലെയറിനെ വീണ്ടും കാണണമെങ്കില്‍ കണ്ണന്റെ ചിത്രത്തിന്‍ ഒരിക്കല്‍ കൂടി ക്ലിക്ക ചെയ്താല്‍ മതി. ആവശ്യമില്ലാത്ത ലെയറുകള്‍ Delete ചെയ്യാനും ഓപ്ഷനുണ്ട്.  ലെയറുകളെ മുകളിലേക്കും താഴേക്കും നീക്കാനും കഴിയും ഇതിനായി താഴെ കാണുന്ന Up arrow, Down Arrow ഓപ്ഷനുകള്‍ ഉപയോഗിക്കാം. നാം നിര്‍മ്മിക്കുന്ന പോസ്റ്ററിലെ ശീര്‍ഷകം മനോഹരമായിരിക്കണമല്ലോ.
ഇതിനായി ജിമ്പില്‍ ലോഗോ ഉപയോഗിച്ച് ഹെഡ്ഡിങ് നിര്‍മ്മിക്കാവുന്നതാണ്. ഇതിനായി File -Create -> Logos എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക.ഈ പേജില്‍ Textബോക്സില്‍ നമുക്കാവശ്യമുള്ള ടെക്സ്റ്റ് ടൈപ്പ് ചെയ്യാവുന്നതാണ്. Font size സെലക്ട് ചെയ്യാവുന്നതാണ്. OK ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പൂതിയ ഒരു പേജില്‍ ലോഗോ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു കാണാം. മെനു ബാറിലെ എഡിറ്റ് ലിസ്റ്റില്‍ നിന്നും ഈ ലോഗോ കോപ്പി ചെയ്തെടുത്ത് നമുക്ക് ഇഷ്ടമുള്ള പേജില്‍ പേസ്റ്റ് ചെയ്യാവുന്നതാണ്.
നാം ഒരു ഇമേജ് അല്ലെങ്കില്‍ ഒരു ടെക്സ്റ്റ് പേജില്‍ പേസ്റ്റ് ചെയ്താല്‍ അതിന്റെ വലിപ്പം വ്യത്യാസപ്പെടുത്തേണ്ടതായി വരും ഇതിനായി ടൂള്‍ ബാറിലെ Scale ടൂള്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്. വ്യത്യാസപ്പെടുത്തേണ്ട ലെയര്‍ ക്ലിക്ക് ചെയ്ത ശേഷം Scale ടൂള്‍ ക്ലിക്ക് ചെയ്യുക.ഇനി ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ഇമേജിന്റെ ചുറ്റിലുമായി 8 ചെറിയ സെലക്ഷന്‍ ബോക്സുകള്‍ വന്നിരിക്കുന്നതു കാണാം. ഈ ബോക്സില്‍ പ്രസ്സ് ചെയ്ത് പിടിച്ച് ഡ്രാഗ് ചെയ്താല്‍ ഇമേജിന്റെ വലിപ്പം വ്യത്യാസപ്പെടുന്നതു കാണാം. 
ചിത്രത്തെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് ചലിപ്പിക്കാന്‍ Move ടൂള്‍ ഉപയോഗിക്കാം ഇനി നാം ചെയ്ത വര്‍ക്കുകള്‍ .xcf ഫോര്‍മാറ്റിലോ .jpeg ഫോര്‍മാറ്റിലോ സേവ് ചെയ്യാം. jpeg ഫോര്‍മാറ്റില്‍ സേവ് ചെയ്യുമ്പോള്‍ എല്ലാ പാളികളും ചേര്‍ന്ന് ഒറ്റപ്പാളിയായി കാണപ്പെടുന്നു. ജിമ്പില്‍ ചിത്രം സേവ് ചെയ്യുന്നതിന് File -> Save എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി. ചിത്രത്തിന്റെ Brightness കൂട്ടാം. ഒരു ഇമേജിന്റെ Brightness കൂട്ടാന്‍ വേണ്ടി ചിത്രം/ലെയര്‍ സെലക്ട് ചെയ്ത ശേഷം മെനു ബാറിലെ Colors -> Brightness and Contracts എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന പേജില്‍ നിന്നും ആവശ്യത്തിനനുസരിച്ചുള്ള കളര്‍ കോമ്പിനേഷന്‍ സെലക്ട് ചെയ്യാം. കളര്‍ നല്‍കുമ്പോഴുള്ള പ്രി വ്യൂ കാണുകയും ചെയ്യാം

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers