ജിമ്പില്‍ ഏറെക്കാര്യങ്ങള്‍ ചെയ്യാന്‍ നാം പഠിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ട് അധ്യായങ്ങളിലായി നാം ഇതുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഒരു ഇമേജ് ഫയല്‍ ജിമ്പില്‍ തുറക്കുന്നത് എങ്ങനെയെന്ന് നമുക്ക് പരിശീലിക്കാം. jpg, jpeg, png, pdf തുടങ്ങിയ ഒട്ടേറെ ഫയല്‍ ഫോര്‍മാറ്റുകള്‍ ജിമ്പ് സപ്പോര്‍ട്ട് ചെയ്യുമെന്ന് അറിയാമല്ലോ. ആദ്യം തന്നെ ജിമ്പ് ഓപ്പണ്‍ ചെയ്യുക. അത്മി ശേഷം File മെനുവിലെ Open ക്ലിക്ക് ചെയ്യുക. (File - Open). പക്ഷേ ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു പുതിയ ഫയല്‍ ആയിട്ടായിരിക്കും ഓപ്പണ്‍ ആവുക. അതേസമയം File -> Open as layers എന്ന ക്രമത്തിലാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ ഇമേജ് ഒരു പുതിയ ലെയറില്‍ ഓപ്പണ്‍ചെയ്യുന്നതു കാണാം. അതിനു ശേഷം ചിത്രത്തെ നമുക്കിഷ്ടമുള്ള രൂപത്തില്‍ എഡിറ്റു ചെയ്യാം.
ഇതല്ലാതെ വേറേയും രീതില്‍ ഒരു ചിത്രത്തെ ജിമ്പില്‍ തുറക്കാം. ജിമ്പ് ഓപ്പണ്‍ ചെയ്തു വെച്ച ശേഷം തുറക്കേണ്ട ചിത്രത്തെ ജിമ്പിലേക്ക് മൗസ് ഉപയോഗിച്ചു കൊണ്ട് ഡ്രാഗ് ചെയ്ത് ഇട്ടാല്‍ മതി.
എന്നാല്‍ ഏറ്റവും എളുപ്പത്തില്‍ ചിത്രത്തെ ജിമ്പില്‍ ഓപ്പണ്‍ ചെയ്യാന്‍ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത ശേഷം Open with -> Gimp image Editor ക്ലിക്ക് ചെയ്താല്‍ മതി.
പകര്‍പ്പില്‍ വര്‍ക്ക് ചെയ്യാം
നാം പലപ്പോഴും ചിത്രത്തെ ജിമ്പില്‍ തുറന്ന ശേഷം മാറ്റങ്ങള്‍ വരുത്തിയ ശേഷം സേവ് ചെയ്യുമ്പോള്‍ ഒറിജിനല്‍ ചിത്രം നഷ്ടപ്പെടുന്നതു കാണാം. ഈ ഒറിജിനല്‍ ചിത്രം നമുക്ക് പിന്നീട് ആവശ്യമുണ്ടെങ്കില്‍ എന്തു ചെയ്യും. ഇതിന് ജിമ്പില്‍ ഉള്ള ഒരു എളുപ്പ ഴഴിയാണ് ഇമേജിന്റെ പകര്‍പ്പ എടുക്കുക എന്നുള്ളത്. മാറ്റം വരുത്തേണ്ട ചിത്രത്തെ ജിമ്പില്‍ തുറന്ന ശേഷം മെനുബാറിലെ Image -> Duplicate എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക. ഇപ്പോള്‍ ഒറിജിനല്‍ ചിത്രത്തിന്റെ ഒരു Duplicate ഇമേജ് തുറന്നു വന്നിരിക്കുന്നതു കാണാം. ഇപ്പോള്‍ ഒറിജിനല്‍ ഇമേജിനെ ക്ലോസ് ചെയ്യാവുന്നതാണ്.
ഇടം വലം തിരിക്കാന്‍ Flip ടൂള്‍. ഒരു ചിത്രത്തന്റെ ഇടം വലം തിരിക്കാന്‍ ഉപയോഗിക്കുന്ന ടൂള്‍ ആണ് Flip ടൂള്‍. Flip ടൂളില്‍ ക്ലിക്ക് ചെയ്തശേഷം ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രം മുഴുവനായി ഇടത്തോട്ടും വീണ്ടും ക്ലിക്ക് ചെയ്താല്‍ വലത്തോട്ടും തിരിയുന്നതു കാണാം. ഒരു ചിത്രമോ ചിത്രഭാഗമോ നമുക്കിഷ്ടമുള്ള രീതിയില്‍ സെലക്ട് ചെയ്യാനും മുറിച്ചെടുക്കാനും സഹായിക്കുന്ന ടൂള്‍ ആണ് ഫ്രീ സെലക്ഷന്‍ ടൂള്‍. ഫ്രീ സെലക്ഷന്‍ ടൂളില്‍ ക്ലിക്ക് ചെയ്ത ശേഷം നമുക്ക് മുറിക്കേണ്ട/സെലക്ട് ചെയ്യേണ്ട ചിത്രഭാഗത്തിന്റെ അരികിലുടെ മൗസ് ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യണം. കൂടുതല്‍ കൃത്യതയ്ക്കായി ചിത്രം സൂം ചെയ്യുന്നത് നന്നായിരിക്കും.
സെലക്ട് ചെയ്യാനാരംഭിച്ച സ്ഥലത്തു തന്നെ തിരിച്ചെത്തുമ്പോള്‍ ആ ഭാഗം മുഴുവന്‍ സെലക്ടായിരിക്കുന്നത് കാണാം. അതിനു ശേഷം Ctrl + C ഉപയോഗിച്ച് കോപ്പി ചെയ്യുകയോ Ctrl + x ഉപയോഗിച്ച് മുറിച്ചെടുക്കുകയോ ചെയ്യാം. ഇങ്ങനെ മുറിച്ചെടുക്കുന്ന ഭാഗങ്ങള്‍ വേണമെങ്കില്‍ പുതിയ ഒരു പേജില്‍ പേസ്റ്റ് ചെയ്യുകയുമാവാം. Text Tool : പേജില്‍ എഴുതി ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ Text Tool ഉപയോഗിക്കാം. Text tool ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ താഴെകാണുന്ന ടെക്സ്റ്റ് പ്രോപ്പര്‍ട്ടീസ് ഏരിയയില്‍ നിന്നും Font Name, Font Colour , Font Size തുടങ്ങിയവ സെലക്ട് ചെയ്യാവുന്നതാണ്. ജിമ്പിലെ അനിമേഷന്‍ അടുത്ത പോസ്റ്റില്‍
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....