കെ-ടെറ്റ് വിജയശതമാനം വര്‍ദ്ധിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി
പി.കെ.അബ്ദുറബ്ബ്. നിയമസഭാ മീഡിയാ റൂമില്‍ കെ-ടെറ്റ് റിസള്‍ട്ട്
പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. അദ്ധ്യാപകരുടെ ഗുണനിലവാരത്തിലും
നിയമനപ്രക്രിയയിലും ദേശീയതലത്തില്‍ ബഞ്ച്മാര്‍ക്ക് ഉണ്ടാക്കുക, അദ്ധ്യാപക
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവയില്‍ പഠിച്ച് പുറത്തിറങ്ങുന്ന അദ്ധ്യാപക
വിദ്യാര്‍ത്ഥികളുടെയും ശേഷി നിലവാരം ഉയര്‍ത്തുക, അദ്ധ്യാപക ഗുണനിലവാരം
ഉയര്‍ത്തുക എന്നിവയാണ് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് കൊണ്ട്
ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അദ്ധ്യാപകരായി നിയമിക്കുന്നവര്‍ക്ക്
അദ്ധ്യാപക പ്രക്രിയയിലെ വെല്ലുവിളികളെ നേരിടാന്‍ ആവശ്യം വേണ്ട അഭിരുചികളും
ശേഷികളും ഉണ്ടെന്ന് ഉറപ്പാക്കാനും ടെസ്റ്റിലൂടെ കഴിയുന്നുവെന്നും മന്ത്രി
ചൂണ്ടിക്കാട്ടി. എസ്.സി/എസ്.റ്റി/ഒ.ബി.സി./പി.എച്ച് വിഭാഗങ്ങള്‍ക്ക്
മിനിമം മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവ് അനുവദിച്ച് ഉത്തരവായതിന്റേയും കൂടി
അടിസ്ഥാനത്തിലാണ് കെ-ടെറ്റ് ബോര്‍ഡ് റിസള്‍ട്ട് തയ്യാറാക്കിയത്. കാറ്റഗറി,
അപേക്ഷകര്‍, പരീക്ഷ എഴുതിയവര്‍, വിജയിച്ചവര്‍ വിജയശതമാനം ക്രമത്തില്‍
ചുവടെ.
കാറ്റഗറി 1 (എല്‍.പി.വിഭാഗം)-16339-14971-1714-11.44%, കാറ്റഗറി
2-(യു.പി.വിഭാഗം)-12140-10597-1326-12.51%, കാറ്റഗറി 3(എച്ച്.എസ്.വിഭാഗം)-
19104-15581-1199-7.70%, കാറ്റഗറി 4 - സ്‌പെഷ്യലിസ്റ്റ്/ഭാഷ യു.പി.വിഭാഗം -
3149-2781-392-14.10%, ആകെ : 50732, 43930, 4631, 10.54.
വിജയിച്ച പരീക്ഷാര്‍ത്ഥികളുടെ ഫലം http://bpekerala.in/tet-2014/ktet_result_2014___/index.php എന്ന
വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഈ വര്‍ഷം 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ ആരും തന്നെയില്ല. നാലു
കാറ്റഗറികളിലുമായി ഏഴ് പരീക്ഷാര്‍ത്ഥികള്‍ 75 ശതമാനത്തിനും 80 ശതമാനത്തിനും
ഇടയില്‍ മാര്‍ക്ക് ലഭിച്ചവരായുണ്ട്. വിദ്യാഭ്യാസ സെക്രട്ടറി ചെയര്‍മാനായ
കെ-ടെറ്റ് ബോര്‍ഡ് തീരുമാനമനുസരിച്ച് 75 ശതമാനത്തിലധികം മാര്‍ക്ക്
നേടിയവര്‍ക്ക് 10,000/- രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. യോഗ്യതാപരീക്ഷാ
സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവാര്‍ഡ്ദാനം
ക്രമീകരിക്കും.
കെ-ടെറ്റ് പരീക്ഷ വിജയിച്ചവര്‍ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന
പ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട
സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ
സെന്റര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ ഡിസംബര്‍
18 മുതല്‍ 31 വരെയുള്ള തീയതികളില്‍ ഹാജരാകണമെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 80 ശതമാനത്തിലധികം
മാര്‍ക്ക് നേടിയ രണ്ടുപേര്‍ക്കും 75 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 23
പേര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് കരിക്കുലം കമ്മിറ്റിയുടേയും വിദ്യാഭ്യാസ
ഓഫീസര്‍മാരുടേയും സാന്നിദ്ധ്യത്തില്‍ എസ്.സി.ഇ.ആര്‍.റ്റി-യുടെ കോണ്‍ഫറന്‍സ്
ഹാളില്‍ വച്ച് നല്‍കും. തീയതി ബന്ധപ്പെട്ട പരീക്ഷാര്‍ത്ഥികളെ ഉടന്‍
അറിയിക്കുമെന്നും മന്ത്രി പറഞ്ഞു
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....