important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Multiple Month Salary Processing

സ്പാര്‍ക്കില്‍ പുതിയ ഒരു ഓപ്ഷന്‍ കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നു -Multiple month salary processing- ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷിച്ചിരുന്ന ഒന്നാണ് Multiple Month Salary Processing. ഒന്നില്‍ കൂടുതല്‍ മാസങ്ങളിലെ സാലറി പ്രോസസ് ചെയ്യാന്‍ ഇതുവരെ സ്പാര്‍ക്കില്‍ സാധിച്ചിരുന്നില്ല. ഉദാഹരണമായി ഒരു ജീവനക്കാരന്റെ കഴിഞ്ഞ മാസങ്ങളിലെ സാലറി ഇപ്പോഴാണ് Sanction ആയി വന്നത്. ഇങ്ങനെ വരുമ്പോള്‍ എല്ലാ മാസത്തേയും കൂടി ഒന്നിച്ച് പ്രോസസ് ചെയ്തെടുക്കാന്‍ ഇതുവരെ കഴിയുമായിരുന്നില്ല.
സാലറി അരിയര്‍ ആയി വാങ്ങാനും കഴിയുമായിരുന്നില്ല. ഇങ്ങനെ വരുമ്പോള്‍ കഴിഞ്ഞ ഓരോ മാസത്തെതു മാത്രമായി പ്രോസസ് ചെയ്തെടുക്കുകയായിരുന്നു പതിവ്. ഒരു മാസത്തെ പ്രോസസ് ചെയ്ത് Encashment Details കൊടുത്ത് പിന്നീട് അടുത്ത മാസത്തെ സാലറി പ്രോസസ് ചെയ്യണമായിരുന്നു. പഴയ മാസങ്ങളിലെ സാലറി ഒന്നിച്ച് സാലറി അരിയര്‍ ആയി  പ്രോസസ് ചെയ്യാന്‍ പറ്റുമായിരുന്നുവെങ്കിലും അങ്ങനെ പ്രോസസ് ചെയ്യുന്ന ബില്ലില്‍ പി എഫ് ഉള്‍പ്പെടെയുള്ള ഡിഡക്ഷന്‍സ് ഒന്നും തന്നെ കാണുകയുമില്ല. ഡിഡക്ഷന്‍സ് കൂടി ഉള്‍പ്പെടുന്ന ബില്ല് കിട്ടണമെന്നുണ്ടെങ്കില്‍ ഓരോ മാസത്തെ ബില്ല് പ്രോസസ് ചെയ്യേണ്ടി വരും. അതായത് ​ഒരു മാസത്തെ ബില്ല് പ്രോസസ് ചെയ്ത് അതിന്റെ Encashment Details കൊടുത്തതിനു ശേഷം അടുത്ത മാസത്തെ ബില്ല് പ്രോസസ് ചെയ്യണമായിരുന്നു.
ഇതിനെല്ലാമുള്ള ഒരു പരിഹാരമായിട്ടാണ് Multiple Month Salary Processing എന്ന പുതിയ ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇത് എങ്ങനെ ചെയ്യാമെന്നു നോക്കാം. ഇവിടെ കാണുന്ന ക്രമത്തില്‍ Multiple Month Salary Processing എന്ന മെനു സെലക്ട് ചെയ്യുക. From date, to date എന്നിവ നല്‍കുക. From date ഡീ ഫാള്‍ട്ടായി വന്നിരിക്കുന്നത് കാണാം. ഇവിടെ വേണമെങ്കില്‍ മാറ്റം വരുത്താവുന്നതാണ്. ബില്‍ ടൈപ്പ് സെലക്ട് ചെയ്ത് Select Employee എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അര്‍ഹരായ ജീവനക്കാരുടെ പേര്
കാണിക്കുന്നു. പേര് സെലക്ട് ചെയ്ത ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. ബില്ല് എടുക്കാന്‍ വേണ്ടി  സാധാരണ പോലെത്തന്നെ സ Salary Matters -> Bills and Schedule -> Multiple Month Salary -> Pay bills and schedules എന്ന ക്രമത്തില്‍ ബില്ല് എടുക്കാവുന്നതാണ്. Multiple month salary processing can be done for single employee only

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers