ഇന്റര്‍ നെറ്റ് ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അറിവിന്റെ അക്ഷയഖനിയാണെന്ന് അറിയാമല്ലോ. കോടിക്കണക്കിനുള്ള വെബ്സൈറ്റുകളില്‍ നിന്നും നമുക്കാവശ്യമുള്ളവ മാത്രം തെരെഞ്ഞ് കണ്ടു പിടിക്കുകയെന്നത് എപ്പോഴും സമയം കൊല്ലിയാണ്. എത്ര തെരെഞ്ഞാലും തൃപ്തി വരാത്തവരാണ് നമ്മില്‍ പലരും. വസ്തുതകളുടെ ആധികാരികത വിശ്വാസ്യത എന്നിവയൊക്കെ എപ്പോഴും സംശയമുള്ളവാക്കുന്നതാണ്. നമ്മുടെ നിത്യ ജീവിതത്തില്‍ ഏറെ ഉപകാരപ്പെടുന്ന വെബ്സൈറ്റുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ വെബ്‌ലോകം എന്ന ഈ പരമ്പരയിലൂടെ. എല്ലാ വ്യാഴാഴ്ചയുമാണ് ഈ പരമ്പര പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത്. വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്താന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
പഴയ മലയാള മാസത്തിയതികള്‍ക്ക് തുല്യമായ Gregorian Calender കണ്ടെത്താന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റാണ് PROKERALA dot COM 1077 മുതലുള്ള തിയതികള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. മലയാള മാസം അറിയാമെങ്കില്‍ സെലക്ട് ചെയ്തു കൊടുത്ത ശേഷം Generate Calender ബട്ടണില്‍ ക്ലിക്ക് ചെയ്യുകയേ വേണ്ടൂ. പ്രസ്തുത മാസത്തെ ഗ്രിഗോറിയന്‍ കലണ്ടര്‍ തയ്യാര്‍. വേണമെങ്കില്‍ മലയാള കലണ്ടര്‍ പി ഡി എഫ് രൂപത്തില്‍ സേവ് ചെയ്യുകയുമാവാം. വേറെ എന്തൊക്കെയാണ് ഈ വെബ് സൈറ്റിലെ സൗകര്യങ്ങളെന്ന് പരീക്ഷിച്ചു നോക്കൂ
കണക്കു പഠിക്കാം എളുപ്പത്തില്‍. My Study Park
ഇന്റര്‍ നെറ്റ് ഉപയോഗപ്പെടുത്തിക്കൊണ്ട് മലയാളത്തില്‍ എങ്ങനെ SSLC ഗണിത ഭാഗങ്ങള്‍ പഠിക്കാമെന്നാണ് SSLC MYSTUDY PARK എന്ന ഈ വെബ്സൈറ്റിലൂടെ പരിചയപ്പെടുത്തുന്നത്. കോഴിക്കോട് NIT യിലെ മുന്‍ വിദ്യാര്‍ത്ഥികളാണ് ഈ വെബ്സൈറ്റിന്റെ സൃഷ്ടാക്കള്‍. വിഷമമുള്ള ഭാഗങ്ങള്‍ വീഡിയോയുടെയും സഹായത്തൊടെ പരിചയപ്പെടുത്തുന്നു എന്നുള്ളത് ഈ സൈറ്റിനെ വ്യത്യസ്തമാക്കുന്നു. സംശയങ്ങള്‍ ഇ മെയിലായും അയച്ച് സംശയ നിവാരണം വരുത്താവുന്നതാണ്.
Thank you for the maths website. It will help my son so much
ReplyDelete