വെബ്‌ലോകം പരമ്പരയില്‍ ഇന്ന് രണ്ട് വെബ്സൈറ്റുകള്‍ പരിചയപ്പെടാം. ഒന്ന്
കമ്പ്യൂട്ടറിനെ പറ്റി കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന വെബ്സൈറ്റാണ്. www.labnol.org നമുക്കാവശ്യമായ കാര്യങ്ങള്‍ വിവിധ കാറ്റഗറികളിലായി തരം തിരിച്ചിരിക്കുന്നു.
നിത്യ ജീവിതത്തില്‍ കമ്പ്യൂട്ടറിനെ കൂട്ടുപിടിക്കുന്നവരാണ് നമ്മില്‍ പലരും. അതു കൊണ്ടു തന്നെ കമ്പ്യൂട്ടറിനെ പറ്റി കുറെയേറെകാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ട്വിറ്ററില്‍ ജി മെയില്‍ അലര്‍ട്ടുകള്‍ എങ്ങനെ സെറ്റു ചെയ്യാം ? നിങ്ങളുടെ വൈ ഫൈ നെറ്റ് വര്‍ക്ക് മറ്റുള്ളവക്‍ ഉപയോഗപ്പെടുത്തുന്നത് എങ്ങനെ തടയാം ? തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ഈ വെബ്സൈറ്റില്‍ ലഭ്യമാണ്.
കൊട്ടാരത്തില്‍ ശങ്കുണ്ണി 1908 ല്‍ രചിച്ച മാടമഹീശശതകം വായിച്ചുണ്ടോ ? എം.പി. പരമേശ്വരന്റെ വൈരുധ്യാത്മക ഭൗതികവാദം എന്ന രചന വായിച്ചിട്ടുണ്ടോ ? സെപ്റ്റംബർ 14-ന് 1850-ൽ ഗുണ്ടർട്ട് സായ്‌വ് ക്രോഡീകരിച്ചു പ്രസിദ്ധം ചെയ്ത ഒരആയിരം പഴഞ്ചൊൽ എന്ന ഗ്രന്ഥം കണ്ടിട്ടുണ്ടോ ? ഓ... ഇതൊക്കെ എവിടെ കാണാനാ അല്ലേ ? വിഷമിക്കേണ്ട!!! മലയാളത്തിലെ പ്രമുഖരായ എല്ലാ എഴുത്തുകാരുടേയും പ്രമുഖ രചനകള്‍ ഇന്റര്‍ നെറ്റില്‍ ഇന്ന് ലഭ്യമാണ്. ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് വിക്കിപീഡിയ വെബ്സൈറ്റാണ്. കഴിഞ്ഞ കാലത്തെ ഗ്രന്ഥങ്ങളുടെ അമൂല്യമായ ശേഖരമാണ് ഈ വെബ്സൈറ്റ്. www.ml.wikisource.org എന്നതാണ് വെബ്സൈറ്റ് അഡ്രസ്സ്. എഴുത്തച്ഛന്‍ കുമാരനാശാന്‍ ചങ്ങമ്പുഴ ഉള്ളൂര്‍ വള്ളത്തോള്‍ തുടങ്ങി പ്രമുഖരായ എല്ലാ സാഹിത്യകാരന്‍മാരുടേയും രചനകള്‍ ഇതില്‍ ലഭ്യമാണ്. കഥ നോവല്‍ കവിത എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ആയി നല്‍കിയിരിക്കുന്നത് എളുപ്പത്തില്‍ നമുക്കാവശ്യമായ രചനകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. മലയാള ഭാഷയ്ക്ക് ഒരു മുതല്‍ കൂട്ടു തന്നെയാണ് ഈ വെബ്സൈറ്റ്. ഇത്തരത്തില്‍ ഉപകാരപ്രദമായ വെബ്സൈറ്റുകള്‍ വായനക്കാര്‍ നിര്‍ദ്ദേശിക്കുന്നത് ഉപകാരപ്രദമായിരിക്കും. curzonpl@gmail.com mikav.blogspot.com
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....