important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

SSLC Valuation

  • SSLC Valuationന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും രണ്ട് ഘട്ടങ്ങളായാണ് ഈ വര്‍ഷത്തെ വാല്യുവേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
  • പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന ഗവ./എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ പ്രധാനാധ്യാപകര്‍ക്ക് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം.
  • സ്കൂള്‍  തലത്തില്‍ ഫെബ്രുവരി 20 വരെ ലഭിക്കുന്ന അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ HM Login ആയി പ്രവേശിച്ച് iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം.(ഫെബ്രുവരി 15 മുതല്‍ പ്രഥമാധ്യാപകര്‍ക്ക് iExaMS ല്‍ എച്ച്. എം ലോഗിന്‍ വഴി അപേക്ഷാ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിച്ചശേഷം കണ്‍ഫോം ബട്ടണില്‍ ക്ലിക് ചെയ്ത് പൂര്‍ത്തിയാക്കണം. അവസാന തീയതി ഫെബ്രുവരി 22. ഫെബ്രുവരി 25 മുതല്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യാം)
  • 54 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇംഗ്ലീഷ്,  സോഷ്യല്‍ സയന്‍സ്, ഗണിതം ഇവക്ക് ഓരോ സോണിലും രണ്ട് ക്യാമ്പുകള്‍ വീതം. ബയോളജിക്ക് North & South Zoneകളില്‍ രണ്ട് ക്യാമ്പ് വീതവുമുണ്ടാകും
  • അധ്യാപകരുടെ കുറവുള്ള Physics,Chemistry, Biology and English എന്നീ വിഷയങ്ങളില്‍ യോഗ്യരായ എല്ലാ അധ്യാപകരും അപേക്ഷിക്കേണ്ടതാണെന്നും എന്നാലിവര്‍ക്ക് അവരുടെ സോണിലെ ഏത് ക്യാമ്പ് തിരഞ്ഞെടുക്കുന്നതിനുനവസരം ലഭിക്കും
  • Additional Chief Examiner and Assistant Examiners ആയി ലഭിക്കുന്ന എല്ലാ അപേക്ഷകളും പ്രധാനാധ്യാപകര്‍ iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം.
  • Govt School അദ്ധ്യാപകര്‍ക്ക് ഒരു വര്‍ഷത്തെ സര്‍വീസും എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തെ Approved Service ഉം ഉണ്ടായിരിക്കണം
  • കുറഞ്ഞത് 15 വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് മാത്രമേ Additional Chief ആയി അപേക്ഷിക്കാനാവു. ഫിസിക്സ്. കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 10 വര്‍ഷവും ഇംഗ്ലീഷിന് 8 വര്‍ഷവും മതി .
  • English, Physics, Chemistry, Biology വിഷയങ്ങള്‍ക്ക് എല്ലാ അധ്യാപകരും അപേക്ഷിച്ചു എന്നുറപ്പ് വരുത്തേണ്ടത് പ്രധാനാധ്യാപകരുടെ ചുമതലയാണെന്ന് സര്‍ക്കലറില്‍ പറയുന്നു.
  • പ്രധാനാധ്യാപകര്‍ക്ക് ലഭിക്കുന്ന പ്രിന്റൗട്ടുകള്‍ സ്കൂളുകളില്‍ തന്നെ സൂക്ഷിച്ചാല്‍ മതി.
  • ആദ്യം പ്രസിദ്ധീകരിച്ചതില്‍ നിന്നും വ്യത്യസ്ഥമായി കെമിസ്ട്രി വാല്യുവേഷന്‍ ക്യാമ്പില്‍ (central Zone) മാറ്റമുണ്ട് GBHSS Manjeri ആണ് പുതിയ വാല്യുവേഷന്‍ ക്യാമ്പ് .
Downloads
SSLC Examination 2017- Valuation Notification

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers