important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

School Kalolsavam 2013 Data Entry

സ്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ കുട്ടികളുടെ പേരുകള്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി ഐ ടി അറ്റ് സ്കൂള്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്.ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതിനു മുന്വായി താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും.
  • സ്കൂളുകള്‍ക്ക് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കാനുള്ള യൂസര്‍ നെയിം പാസ്സ്‌വേഡ് എന്നിവ സ്കൂള്‍ കോഡ് തന്നെയായിരിക്കും.
  • മത്സരത്തില്‍ പങ്കെടുക്കുന്നരുടെ ഫോട്ടോ ചേര്‍ക്കണമെന്നുണ്ടെങ്കില്‍ അവ മുന്‍കൂട്ടി കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വെച്ചിരിക്കണം.
  • 30 KB യില്‍ കുറവ് ഫയല്‍ സൈസ് ഉള്ള ഇമേജുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ കഴിയൂ.
  • സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ പ്രിന്റ് ചെയ്തു വരുന്നതിനാല്‍ വ്യക്തമായ തെളിച്ചമുള്ള ഫോട്ടോ ആയിരിക്കാന്‍ ശ്രദ്ധിക്കുക.
  • ഡാറ്റ എന്‍ട്രി കഴിഞ്ഞതിനു ശേഷം എല്ലാ സ്കൂളുകളും നിര്‍ബന്ധമായും കണ്‍ഫേം ചെയ്യേണ്ടതാണ്.  ഡാറ്റ എന്‍ട്രി കഴിഞ്ഞതിനു ശേഷം റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുത്ത ശേഷം Logout ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ മാത്രമേ Confirm ബട്ടണ്‍ കാണാന്‍ സാധിക്കൂ.
  • ഒരു സ്കൂളില്‍ നിന്നും ഒരിനത്തില്‍ ഒരു കുട്ടിക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ.
  • സംഘ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളുടേയും പേരുകള്‍ സൈറ്റില്‍ എന്റര്‍ ചെയ്തിരിക്കണം.
ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി 
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്തിരിക്കുന്ന WEBSITE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ നേരിട്ട് വെബ്സൈറ്റിലെക്ക് പ്രവേശിക്കാവുന്നതാണ്. ഏറെ പുതുമകളോടെയാണ് ഇത്തവണ കലോത്സവ വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്. താഴെ കാണുന്നതാണ് ഓണ്‍ലൈന്‍ വെബ്സൈറ്റിന്റെ ഹോം പേജ്.

ലോഗിന്‍ ചെയ്യാന്‍
പാസ്സ്‌വേഡ് യൂസര്‍നെയിം എന്നിവ നല്‍കാനുള്ള ടെക്സ്റ്റ് ബോക്സുകള്‍ ഹോം പേജിന്റെ ഏറ്റവും മുകളില്‍ ആയാണ് കൊടുത്തിരിക്കുന്നത്.
ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിമും പാസ്സ്‌വേഡും സ്കൂള്‍ കോഡ് തന്നെ നല്‍കി പ്രവേശിക്കാവുന്നതാണ്. ഇങ്ങനെ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പാസ്സ്‌വേഡ് മാറ്റാനുള്ള പേജാണ് താഴെ കാണുന്നത്.
Current Password : ഇപ്പോള്‍ നാം ലോഗിന്‍ ചെയ്ത പാസ്‌വേഡ് നല്‍കുക.
New Password : മാറ്റി നല്‍കാനുദ്ദേശിക്കുന്ന പുതിയ പാസ്‌വേഡ് നല്‍കുക.
Confirm Password : മാറ്റി നല്‍കുന്ന പുതിയ പാസ്‌വേഡ് ഒന്നു കൂടി ടൈപ്പ് ചെയ്യുക.
Name, Mobile No, Email ID എന്നിവ ഹെഡ്‌മാസ്റ്ററുടേത് നല്‍കുക.
ഇത്രയും നല്‍കി  Change Password എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മനോഹരമായ ഡാഷ്ബോഡില്‍ എത്തിച്ചേരുന്നു.

രജിസ്ട്രേഷന്‍ ആരംഭിക്കാന്‍
താഴെ കാണിച്ചിരിക്കുന്നതു പോലെ ലോഗിന്‍ ചെയ്ത് കയറുമ്പോള്‍ ലഭിക്കുന്ന ഹോം പേജിന്റെ ഏറ്റവും മുകളില്‍ ആയി മെനു ബാര്‍ ക്രമീകരിച്ചിരിക്കുന്നു. ഇതിലെ രണ്ടാമത്തെ മെനുവായ Registration -> School Entry എന്നക്രമത്തിലാണ് ക്ലിക്ക് ചെയ്യേണ്ടത്. തുടര്‍ന്ന് ലഭിക്കുന്ന പേജ് താഴെ കാണാം.

ഇവിടെ സ്കൂളിന്റെ Basic Details നല്‍കി Continue ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് കുട്ടികളുടെ പേരു വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജിലേക്ക് പ്രവേശിക്കുക.
‍ടീം മാനേജരുടെ പേര് എന്റര്‍ ചെയ്യാന്‍
സ്കൂള്‍ Details എന്റര്‍ ചെയ്യുമ്പോള്‍ ടീം മാനേജരുടെ പേര് ചേര്‍ക്കാന്‍ Add New എന്ന ബട്ടണില്‍ ആണ് ക്ലിക്ക്ചെയ്യേണ്ടത്. Add New ക്ലിക്ക് ചെയ്യുമ്പോള്‍ പേരും ഫോണ്‍ നമ്പറും ചേര്‍ക്കാനുള്ള ബോക്സുകള്‍ കാണാന്‍ കഴിയും.
കുട്ടികളുടെ പേരു ചേര്‍ക്കല്‍
സ്കൂളിന്റെ ബേസിക് ഡീറ്റൈല്‍സ് ചേര്‍ത്ത് കഴിഞ്ഞാല്‍ Continue ബട്ടണ്‍ ക്ലിക്ക് ചെയ്ത്  കലോത്സവത്തില്‍ പങ്കെടുക്കുന്ന  കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യേണ്ടതാണ്. താഴെ കൊടുത്തിരിക്കുന്നതാണ് ഡാറ്റ എന്‍ട്രി പേജ്.

ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ട വിധം
അപ്‌ലോഡ് ചെയ്യേണ്ട ഫോട്ടോ മുഴുവന്‍ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കണം. 300 KB.യില്‍ താഴെ ഫയല്‍ സൈസ് ഉള്ള ഫോട്ടോ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കൂ. മുകളില്‍ കാണിച്ചിരിക്കുന്നതു പോലെ കൂട്ടികളുടെ പേരും ഐറ്റം കോഡും എന്റര്‍ ചെയ്യേണ്ട പേജില്‍ തന്നെയാണ് ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടത്. Photo Upload എന്നതിനു നേരെയുള്ള Browse ​എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോയുടെ സ്ഥാനം ബ്രൗസ് ചെയ്ത് കണ്ടുപിടിച്ച് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ബ്രൗസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോ ആണ് താഴെ ചിത്രത്തില്‍. ഇതില്‍ ഫോട്ടോയുടെ ഫയലില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. വലിയ ഫയല്‍ സൈസ്  ഉള്ള ചിത്രങ്ങളെ ചെറുതാക്കുന്നതെങ്ങനെയെന്നു വിശദീകരിക്കുന്ന പോസ്റ്റ് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുമല്ലോ. പ്രസ്തുത പോസ്റ്റ് വീണ്ടും വായിക്കുന്നത് നന്നായിരിക്കും. ഇവിടെ ക്ലിക്ക് ചെയ്ത് പ്രസ്തുത പോസ്റ്റ് വീണ്ടും വായിക്കാം
ശരിയായ രീതില്‍ അപ്‌ലോഡ് നടന്നിട്ടുണ്ടെങ്കില്‍ താഴെ കാണുന്നതു പോലെ ഫോട്ടോ സേവ് സേവ് ആയതായി കാണാം.
ഫോട്ടോ ഒരുമിച്ച് അപ്‌ലോഡ് ചെയ്യുന്ന വിധം
കുട്ടികളുടെ പേര് എന്റര്‍ ചെയ്യുന്ന സമയത്തു തന്നെ ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്നില്ല. പിന്നീട് ഒരുമിച്ച് ഫോട്ടോ മാത്രമായി Upload ചെയ്യാവുന്നതാണ്. ഇതിനായി മെനുബാറിലെ Upload Photos എന്ന മെനു ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഓരോകുട്ടിയുടെയും പേരിനു നേരെ കാണുന്ന Browse ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോ കണ്ടെത്തി സേവ് ചെയ്യാം.
പാസ്സ്‌വേഡ് മറന്നു പോയാല്‍ 
ഒരിക്കല്‍ സേവ് ചെയ്ത പാസ്സ്‌വേഡ് മറന്നു പോയാല്‍ വീണ്ടും പാസ്സ്‌വേഡ് ലഭിക്കാനുള്ള സൗകര്യം വെബ്സൈറ്റ് നല്‍കുന്നുണ്ട്. ഇതിനായി ഹോം പേജില്‍ തന്നെയുള്ള Retrieve Password എന്ന ടാബിലാണ് ക്ലിക്ക് ചെയ്യേണ്ടത്.
Retrieve Password എന്ന പേജില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന പേജിലേക്കെത്തിച്ചേരും. 
ഈ പേജില്‍ സ്കൂള്‍ കോഡ് നല്‍കി Retrieve Password എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇതിനു മുമ്പ് നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലേക്കും ഇ മെയിലേക്കും പാസ്സ്‌വേഡ് അയച്ചു തരുന്നതായിരിക്കും.
ഐറ്റം കോഡുകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍
മെനുബാറിലെ Download എന്ന മെനുവില്‍ നിന്നും Entry Form, Item Code, Manual എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers