important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

How to unlock the blocked SPARK account due to more than five failed login attempts


സ്പാര്‍ക്കില്‍ യൂസര്‍ നെയിമും പാസ്‌വേ‍ഡും 5 തവ​​ണ തെറ്റായി നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍  പ്രസ്തുത PEN ന്റെ തുടര്‍ന്നുള്ള Access സോഫ്റ്റ്‌വെയര്‍ ഓട്ടോമാറ്റിക്കായി തടയുന്നു അതായത് നമ്മുടെ അക്കൗണ്ട് ബ്ലോക്കാവുന്നു. ഇങ്ങനെ ബ്ലോക്കായി കഴിഞ്ഞാല്‍ വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ താഴെ കാണുന്ന മെസ്സേജ് ആയിരിക്കും കാണാന്‍ കഴിയുക. (Login has been blocked after 5 unsuccessful Logins!! Click on 'Unblock Your account' link)

ഈ മെസ്സേജിനോടൊപ്പം Sign in ബട്ടണിന് അടുത്തായി Unblock Account എന്ന പുതിയ ഒരു ബട്ടണ്‍ കൂടി വന്നിരിക്കുന്നത് കാണാം.
ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Date of birth Type ചെയ്യാനുള്ള പുതിയ ഡയലോഗ് ബോക്സ് കാണാം.
DDO യുടെ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്തിരിക്കുന്ന ജനനത്തിയതി ഇവിടെ രേഖപ്പെടുത്തിയ ശേഷം Verify ക്ലിക്ക് ചെയ്യുമ്പോള്‍ OTP (One Time Password) ടൈപ്പ് ചെയ്യാനുള്ള ബോക്സ് വരുന്നതാണ്. ഈ ബോക്സില്‍ മൊബൈലില്‍ വന്നിരിക്കുന്ന പാസ്‌വേഡ് ടൈപ്പ് ചെയ്ത ശേഷം Submit ചെയ്യുമ്പോള്‍ പുതിയ പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള പേജ് കാണാന്‍ സാധിക്കും.
തുടര്‍ന്ന് പുതിയ പാസ്‍വേര്‍ഡ് നല്‍കുന്നതിനുള്ള പേജ് കാണാം. രണ്ട് ബോക്സുകളിലും പുതിയ പാസ്സ്‌വേഡ് തെറ്റില്ലാതെ എന്‍റര്‍ ചെയ്യണം. പാസ്സ്‌വേഡ് തെരെഞ്ഞെടുക്കുന്നത് വലതു വശത്ത് കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം.
  • New password  must be minimum eight characters in length. (Longer is generally better.)
  • New password should be different from existing password and 2 previous ones.
  • Password like user name, PEN, date of birth, month, standard word should be avoided.
  • Password will be expired after Every 60 days , so change your password before that..
തുടര്‍ന്ന് Confirm ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ പുതിയ പാസ്സ്‌വേഡില്‍ സ്പാര്‍ക്ക് അക്കൗണ്ട് റീസെറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers