important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Text Book Supply Monitoring System 2014



 WEBSITE 2014
ഓരോ ക്ലാസ്സിലും  ഇപ്പോഴുള്ള കുട്ടികളുടെ എണ്ണം കൃത്യമായി വരണമെങ്കില്‍ സമ്പൂര്‍ണ്ണ സൈറ്റില്‍ ക്ലാസ്സ് പ്രമോഷന്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ എണ്ണമായിരിക്കും കാണിക്കുക. സമ്പൂര്‍ണ്ണ സൈറ്റില്‍ ക്ലാസ്സ് പ്രമോഷന്‍ നടത്തേണ്ട് എങ്ങനെയെന്ന് കാണിക്കുന്ന പോസ്റ്റ് (Click Here) ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.
ടെക്സ്റ്റ് ബുക്കുകളുടെ വിതരണം സംസ്ഥാന തലത്തില്‍  മോണിറ്റര്‍ ചെയ്യുന്നതിനു വേണ്ടി Text Book Supply Monitoring System എന്ന ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തന സജ്ജമാണ്. എല്ലാ വിദ്യാലയങ്ങളും അവരവര്‍ക്ക് ലഭിച്ച ടെക്സ്റ്റ് ബുക്കുകളുടെ വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വെബ്സൈറ്റില്‍ ഡാറ്റ ഉള്‍പ്പെടുത്തുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഉപകാരപ്രദമായിരിക്കും.
  • മുകളില്‍ കാണുന്ന WEBSITE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
  • സമ്പൂര്‍ണ്ണ user nameഉം passwordഉം നല്‍കി login ചെയ്യുക. Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
  • ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക. 
  • ഓരോ titleനു നേരേയും സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും KBPS ന് കൊടുത്ത requirement enter ചെയ്യാനുള്ള spaceഉം ടെക്സ്റ്റ് ബുക്കുകള്‍ ലഭിക്കുന്നതിന്റെ എണ്ണം രേഖപ്പെടുത്താനുള്ള spaceഉം ലഭ്യമാണ്.
  • KBPSന് നല്‍കിയ requirement, സ്കൂളില്‍ ലഭിക്കുന്ന ബുക്കുകളുടെ എണ്ണം, ലഭിക്കുന്ന ദിവസംതന്നെ രേഖപ്പെടുത്തേണ്ടതാണ്.

 Step 1
ലോഗിന്‍ ചെയ്ത് വെബ്സൈറ്റിലേക്ക്  പ്രവേശിക്കുമ്പോള്‍ കാണുന്ന പേജാണ് താഴെ. ഈ പേജില്‍ ഇടതു വശത്തെ Entry Form എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. 

Step 2
Entry Form എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജാണ് താഴെ. ഇതില്‍  എന്നതിനു താഴെ സ്റ്റാന്‍ഡേര്‍ഡ് സെലക്ട് ചെയ്ത ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും KPBS ലേക്ക് ആവശ്യപ്പട്ട പുസ്തകങ്ങളുടെ എണ്ണവും കാണിക്കും. No of books received as on ..-May-2014 എന്നതിനു താഴെ ഇത്തവണ ലഭിച്ച ഓരോ പുസ്തകത്തിന്റേയും എണ്ണം രേഖപ്പെടുത്തണം.

ഓരോ ക്ലാസ്സിലേയും ബുക്കുകളുടെ എണ്ണം ഇപ്രകാരം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പേജിന്റെ ഏറ്റവും താഴെയുള്ള Save ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യേണ്ടതാണ്. എല്ലാ ക്ലാസ്സിലേയും ബുക്കുകളുടെ വിവരങ്ങള്‍ സേവ് ചെയ്തു കഴിഞ്ഞാല്‍ പേജിന്റെ ഇടതു വശത്തുള്ള Report ടാബില്‍ ക്ലിക്ക് ചെയ്ത് റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
പിന്നീട് ലഭിക്കുന്ന ബുക്കുകളുടെ എണ്ണവും ഇപ്രകാരം തന്നെ എന്റര്‍ ചെയ്യാവുന്നതാണ്. ആദ്യത്തെ തവണ ലഭിച്ച പുസ്തകങ്ങളുടെ എണ്ണം പിന്നീട് നല്‍കാന്‍ പാടുള്ളതല്ല. അങ്ങനെ നല്‍കിയാല്‍ ആദ്യ തവണ ​​​എന്റര്‍ ചെയ്ത എണ്ണവും പിന്നീട് എന്റര്‍ ചെയ്ത എണ്ണവും കൂടിയുള്ള സംഖ്യയായിരിക്കും കാണിക്കുക. ഓരോ തവണ ലഭിച്ച പുസ്തകങ്ങളുടെ എണ്ണം മാത്രമാണ് എന്റര്‍ ചെയ്യേണ്ടത്.
 ഓരോ ക്ലാസ്സിന്റേയും കുട്ടികളുടെ എണ്ണത്തിന്റെ തൊട്ടു താഴെയായി എഡിറ്റ് ബട്ടണ്‍ കാണാവുന്നതാണ്. എണ്ണം എഡിറ്റു ചെയ്യേണ്ടതുണ്ടെങ്കില്‍ എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers