important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Admit From Transfer Certificate in SAMPOORNA

മറ്റൊരു സ്കൂളില്‍ നിന്നും സമ്പൂര്‍ണ്ണ വഴി വന്ന ടി സി എങ്ങനെയാണ് നമ്മുടെ സ്കൂളില്‍ ഉള്‍പ്പെടുത്തേണ്ടത് ? മറ്റു സ്കൂളുകളില്‍ നിന്നും നമ്മുടെ സ്കൂളിലേക്ക് വന്ന ടിസികള്‍ അഡ്‌മിഷന്‍ അക്കൗണ്ടല്‍ എത്തിയിട്ടുണ്ടാകും . അവ സെര്‍ച്ച് ചെയ്ത് കണ്ടു പിടിച്ച് അഡ്‌മിഷന്‍ നമ്പര്‍ നല്‍കി അഡ‌്മിറ്റ് ചെയ്താല്‍ മാത്രം മതി. ഇവ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് താഴെ സ്റ്റെപ്പുകളില്‍ വിവരിച്ചിരിക്കുന്നു.
  • മെനു ബാറിലെ Admission എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് വരുന്ന പേജിലെ Admit From TC No എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  • ഇപ്പോള്‍ വരുന്ന പേജില്‍ TC നമ്പര്‍ ടൈപ്പ് ചെയ്യാനുള്ള ബോക്സ് കാണാം. ഈ ബോക്സില്‍ TC നമ്പര്‍ തെറ്റില്ലാതെ ടൈപ്പ് ചെയ്യുക. (സ്കൂള്‍ നമ്പര്‍, ടി സി നമ്പര്‍, വര്‍ഷം എന്നിവ ഉള്‍പ്പെടുന്നതാണ്  TC നമ്പര്‍.)
  • സബ്‌മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  • ഇപ്പോള്‍ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും കാണാന്‍ സാധിക്കും. ഈ പേജില്‍ Admission No, Bank Details (ഉണ്ടെങ്കില്‍), Division, Clubs എന്നീ Details നല്‍കിയ ശേഷം പേജിന്റെ ഏറ്റവും താഴെ കാണുന്ന Admit Student ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 
  • ഈ കുട്ടി നമ്മുടെ സ്കൂളില്‍ അഡ്‌മിറ്റ് ചെയ്യപ്പെട്ടതായി കാണാം
--------------------------------------------------------------------------------------------------------------------------------
സ്റ്റെപ്പുകള്‍ ചിത്രത്തിന്റെ സഹായത്തോടെ വിവരിച്ചിരിക്കുന്നു
മെനു ബാറിലെ Admission എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന പേജിലെ Admit from TC ക്ലിക്ക് ചെയ്യുക.

TC നമ്പര്‍ തെറ്റില്ലാതെ ടൈപ്പ് ചെയ്യുക. (സ്കൂള്‍ നമ്പര്‍, ടി സി നമ്പര്‍, വര്‍ഷം എന്നിവ ഉള്‍പ്പെടുന്നതാണ്  TC നമ്പര്‍.). Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക
 ഡാറ്റാ ബേസില്‍ പ്രസ്തുത ടി സി നമ്പര്‍ ഉണ്ടെങ്കില്‍  കുട്ടിയുടെ വിവരങ്ങള്‍ കാണിക്കും. ഇപ്പോള്‍ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും കാണാന്‍ സാധിക്കും. ഈ പേജില്‍ Admission No, Bank Details (ഉണ്ടെങ്കില്‍), Division, Clubs എന്നീ Details നല്‍കിയ ശേഷം പേജിന്റെ ഏറ്റവും താഴെ കാണുന്ന Admit Student ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ Do you want to proceed with admissin എന്ന മേസ്സേജ് കാണാവുന്നതാണ്. ഇവിടെ OK നല്‍കുക. 
കുട്ടിയെ Save ചെയ്തതായുള്ള മെസ്സേജ് കാണാന്‍ സാധിക്കും. ഈ കുട്ടിയുടെ ഡാറ്റ എഡിറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ Print Report എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍‍ മതി. ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തിയ ശേഷം Update ക്ലിക്ക് ചെയ്യുക



സമ്പൂര്‍ണ്ണയില്‍ കുട്ടികളെ TC വഴി അഡ്‌മിറ്റ് ചെയ്യുമ്പോള്‍ വരുന്ന We're sorry, but something went wrong..... എന്ന എറര്‍ മെസ്സേജ് പരിഹരിക്കാന്‍ വീണ്ടും ഒരു തവണ കൂടി ഈ കുട്ടിയെ ആദ്യത്തെ സ്കൂളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യിച്ചാല്‍ മതി.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers