important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Independance Day Online Quiz BRC Angamaly Trial

ഇന്റര്‍ നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാലയങ്ങള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ മത്സരത്തില്‍ പങ്കെടുക്കാനുള്ള അനുവാദമുള്ളത്.  ഇന്ന് (19-08-2014 ) നടന്ന ട്രയല്‍ ക്വിസ്സ് മത്സരത്തില്‍ ഏതാനും സ്കൂളുകള്‍ പങ്കെടുക്കുകയുണ്ടായി. എങ്ങനെയാണ് സ്കൂളുകള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കേണ്ടത് എന്ന് കാണിച്ചു തരുന്ന ഒരു വീഡിയോ ക്ലിപ്പിങ് താഴെ കൊടുത്തിട്ടുണ്ട്. ട്രയല്‍ മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ അനുഭവങ്ങളും അഭിപ്രായങ്ങളും കമന്റുകളായി പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു


  • 20-08-2014 രാവിലെ 11 മണിക്ക് ക്വിസ്സ് മത്സരം ആരംഭിക്കുന്നതാണ്.
  • 20 ന് രാവിലെ 11 മണി മുതല്‍ വിദ്യാലയങ്ങളുടെ ഇ മെയില്‍ വിലാസത്തിലേക്ക് സ്വാതന്ത്ര്യ ദിന സമര ചരിത്ര സംബന്ധമായ ചോദ്യങ്ങള്‍ അയച്ചു തരുന്നതാണ്. 
  • ഓരോ ചോദ്യത്തിന്റേയും ശരിയായ ഉത്തരങ്ങള്‍ അപ്പപ്പോള്‍ തന്നെ ടിക്ക് മാര്‍ക്ക് ചെയ്ത്  Submit ബട്ടണ്‍ പ്രസ്സ് ചെയ്യേണ്ടതാണ്.
  • ഒരു ചോദ്യത്തിന് ഏകദേശം 1 മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്.
  • ഓരോ ചോദ്യത്തിനും ഉത്തരം നല്‍കിയാലും ഇല്ലെങ്കിലും ഒരു മിനിട്ടിനു ശേഷം അടുത്ത ചോദ്യം വരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
  • കൃത്യം 11 മണിക്കു തന്നെ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ തങ്ങളുടെ ഇ മെയില്‍ ലോഗിന്‍ ചെയ്ത് കാത്തിരിക്കേണ്ടതാണ്.
  • പങ്കെടുക്കുന്ന വിദ്യാലയങ്ങളുടെ ഇ മെയില്‍ വിലാസങ്ങള്‍ ബി ആര്‍ സി യില്‍ ഉണ്ടെന്ന് അതാത് ക്ലസ്റ്റര്‍ കോ ഓഡിനേറ്റര്‍മാര്‍ ഉറപ്പു വരുത്തുന്നതാണ്.
  • ഓരോ  വിദ്യായത്തിലേയും സ്കൂള്‍ തല മത്സരത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവര്‍ ഒരു ടീം ആയിട്ടാണ് 20-08-2014 ലെ മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
  • BRC Angamaly Email ID :  brcangamali@gmail.com

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers