Ubuntu Utilities എന്ന പഠന പരമ്പരയില്‍ ഒട്ടേറെ സോഫ്റ്റ്‍വെയറുകള്‍ ഇതു വരെ നാം പരിചയപ്പെട്ടു കഴിഞ്ഞു. KSnapshot Gespeaker Audacity2 Audacity1 Openshot Video Editor Marble എന്നിവയാണ് ഇതുവരെയായി നാം പരിചയപ്പെട്ട സോഫ്റ്റ്‌വെയറുകള്‍. ഇന്ന് നാം പരിചയപ്പെടുന്നത് gtk-RecordMydesktop എന്ന ഒരു സോഫ്റ്റ്‌വെയറാണ്. കമ്പ്യൂട്ടറില്‍ നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു വീഡിയോ ആയി സേവ് ചെയ്താല്‍ എങ്ങനെയിരിക്കും ? ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളില്‍ ഇത് ഏറെ ഉപകാരപ്പെടില്ലെ ? ഒരു സെമിനാര്‍ അവതരിപ്പിക്കുമ്പോഴോ അതല്ലെങ്കില്‍ ഒരു ഡോക്യുമെന്ററി അവതരിപ്പിക്കുമ്പോഴോ ഒക്കെ ഇത്തരം വീഡിയോ ക്ലിപ്പിങുകള്‍ ഏറെ സഹായകരമാണ്. ഈയിടെ അങ്കമാലി brc നടത്തിയ ഓണ്‍ലൈന്‍ ക്വിസ്സ് മത്സരം റെക്കോര്‍ഡ് ചെയ്ത് വീഡിയോ ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ.
എങ്ങനെയാണ് ഡെസ്ക്ടോപ്പ് പ്രവര്‍ത്തനങ്ങള്‍ വീഡിയോ ആയി സേവ് ചെയ്യുന്നത് എന്നു നോക്കാം. ഡെസ്ക്ടോപ്പ് കോപ്പി ചെയ്യുന്ന ധാരാളം സോഫ്റ്റ്‌വെയ്റുകള്‍ ഉണ്ടെങ്കിലും ഉബുണ്ടുവില്‍ ഇതിനു സഹായിക്കുന്ന വളരെ ലളിതമായ ഒരു അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറാണ് gtk-RecordMydesktop. Sound and Video പാക്കേജിലാണ് ഈ സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
(Applications -> Sound and Video -> gtk-RecordMydesktop ) എന്ന ക്രമത്തില്‍ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക. ഇവിടെ കാണുന്നതാണ് gtk-RecordMydesktop ന്റെ ഹോം പേജ്. ഇതില്‍ താഴെയായി രണ്ട് ബട്ടണുകള്‍ കാണാം. Select Window, Record എന്നിവ. ഇതില്‍ സെലക്ട് ബട്ടണില്‍ ക്ലിക്ക് ചെയ്തശേഷം മൗസ് പോയിന്റര്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യേണ്ട സ്ക്രീനിലെ ഭാഗം ഡ്രാഗ് ചെയ്ത് സെലക്ട് ചെയ്യാവുന്നതാണ്. Record എന്ന ബട്ടണാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ ഡെസ്ക് ടോപ്പ് മുഴുവനായും റെക്കോര്‍ഡ് ചെയ്യപ്പെടുന്നതു കാണാം. Record ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പിന്നീട് കമ്പ്യൂട്ടറില്‍ നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ വീഡിയോ ആയി റെക്കോര്‍ഡ് ചെയ്തു കൊണ്ടിരിക്കും. അതോടൊപ്പം ന്റെ വിന്‍ഡോ കാണാതാവുകയും ചെയ്യും.
റെക്കോര്‍ഡിങ് അവസാനിപ്പിക്കണമെങ്കില്‍ പാനലില്‍ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുകയാണ് വെണ്ടത്. ഐക്കണിന്റെ ചിത്രം ഇവിടെ കാണാം. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതുവരെ റെക്കോര്‍ഡ് ചെയ്ത വീഡിയോ .ogv ഫോര്‍മാറ്റില്‍ സേവ് ആകുന്നതാണ്. സാധാരണയായി ഡെസ്ക് ടോപ്പിലാണ് സേവ് ആവുക. .ogv ഫയലല്‍ ഫോര്‍മാറ്റ് എല്ലാ അപ്പ്ലിക്കേഷനിലും Support ചെയ്യാത്തതു കൊണ്ട് ഈ വീഡിയോയെ .mpg .mpeg .flv തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റിലേക്ക് മാറ്റാവുന്നതാണ്. Transmageddon, WinFF തുടങ്ങിയ Video Conversion ടൂളുകള്‍ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. നിങ്ങളുടെ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ gtk-RecordMydesktop ഇല്ലെങ്കില്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നു നോക്കാം. രണ്ട് വിധത്തില്‍ ഇത് ചെയ്യാം.
1. Ubuntu Software Center ല്‍ നിന്നും നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാം.
ആദ്യം Ubuntu Software Center ഓപ്പണ്‍ ചെയ്യുക (Applications -> Ubuntu Software Center). അപ്പോള്‍ വരുന്ന Ubuntu Software Center വിന്‍ഡോയില്‍ Sound and Video യില്‍ ക്ലിക്ക് ചെയ്യുക. Sound and video പാക്കേജിലാണ് gtk-RecordMydesktop സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെര്‍ച്ച് ബോക്സില്‍ gtk എന്ന് ടൈപ്പ് ചെയ്താല്‍
gtk-RecordMydesktop സോഫ്റ്റ്‌വെയര്‍ കാണാന്‍ സാധിക്കും. വലതു വശത്തു കാണുന്ന Install ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അല്പ സമയത്തിനകം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാളാവുന്നതു കാണാം.
2. Terminal വിന്‍ഡോ വഴിയും ഇന്‍സ്റ്റാള്‍ ചെയ്യാം.

- കമ്പ്യൂട്ടര്‍ Root യൂസറായി ലോഗിന്‍ ചെയ്യുക
- കമ്പ്യൂട്ടറില്‍ ഇന്റര്‍ നെറ്റ് കണക്റ്റ് ചെയ്യുക.
- Terminal ഓപ്പണ്‍ ചെയ്യുക
- Terminal ല്‍ ആദ്യം പാക്കേജ് അപ്ഡേറ്റ് ചെയ്യാനുള്ള കമാന്‍ഡ് നല്‍കു. sudo apt-get update എന്നതാണ് പാക്കേജ് അപ്ഡേറ്റ് ചെയ്യാനുള്ള കമാന്‍ഡ്. ഈ കമാന്‍ഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താലും മതി. എന്റര്‍ കീ പ്രസ്സ് ചെയ്യുക. Root പാസ്‌വേഡ് ചോദിക്കുകയാണെങ്കില്‍ അത് നല്‍കി എന്റര്‍ കീ പ്രസ്സ് ചെയ്യുക.
- പാക്കേജ് അപ്ഡേറ്റ് കഴിഞ്ഞാല്‍ അടുത്തതായി Terminal വിന്‍ഡോയില്‍ sudo apt-get install gtk-recordmydesktop എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കീ പ്രസ്സ് ചെയ്യണം. ഈ കമാന്‍ഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താലും മതി. അല്പ സമയത്തിനകം gtk-RecordMydesktop സോഫ്റ്റ്‌വെയ്ര ഇന്‍സ്റ്റാള്‍ ആകുന്നതു കാണാം.
- കമ്പ്യൂട്ടര്‍ റീ ബൂട്ട് ചെയ്താല്‍ Application -> Sound and Video -> gtk-RecordMydesktop എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യാം.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....