important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Pay your BSNL Bill Online


നിങ്ങളുടെ BSNL Land Line/Mobile ബില്ലുകള്‍ വീട്ടിലിരുന്നും അടയ്ക്കാവുന്നതേയുള്ളൂ.എങ്ങനെ ?
നമ്മുടെ വിലയേറിയ സമയവും പണവും ഇതുകൊണ്ട് ലാഭിക്കാം. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്നു നോക്കാം. ഇങ്ങനെ ബില്ല് അടയ്ക്കുന്നത് നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമായിരിക്കും. അതു കൊണ്ട് ബാങ്ക് അക്കൗണ്ടും Net Banking/Debit Card സൗകര്യവും ഉണ്ടായിരിക്കണം.
ആദ്യമായി BSNL ന്റെ Online Payment Portal ലേക്ക് പ്രവേശിക്കണം. portal.bsnl.in എന്നതാണ് BSNL ന്റെ Online Payment Portal ന്റെ വെബ് അഡ്രസ്സ്. താഴെ കാണുന്ന പേജിലേക്കാണ് പ്രവേശിക്കുക.
ഈ പേജിന്റെ മുകള്‍ ഭാഗത്തായി LAND LINE/FTTH/DID BILL PAYMENTS (all India) , QUICKPAY- Pay Instantly without Login/registration എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ആദ്യത്തേതായ  LAND LINE/FTTH/DID BILL PAYMENTS (all India) തെരെഞ്ഞെടുക്കുകയാണെങ്കില്‍ BSNL വെബ്സൈറ്റില്‍ ഒരു യൂസര്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. യൂസര്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ യുസര്‍ നെയിമും പാസ്സ്‌വേഡും കൊടുത്തു കൊണ്ട് അക്കൗണ്ടിലേക്ക് പ്രവേശിക്കാം. എന്നാല്‍ രണ്ടാമത്തെ ഓപ്ഷന്‍ ആയ QUICKPAY- Pay Instantly without Login/registration തെരെഞ്ഞെടുത്താല്‍ യൂസര്‍ നെയിമും പാസ്‌വേഡും ഇല്ലാതെ തന്നെ E Payment പേജിലേക്ക് പ്രവേശിക്കാം. Quick Pay പേജ് ആണ് താഴെ കാണുന്നത്.
ഈ പേജില്‍ നമ്മുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യുക. Land Phone നമ്പര്‍ ചേര്‍ക്കുമ്പോള്‍ Std Code ടൈപ്പ് ചെയ്ത ശേഷം ഒരു '-' ചേര്‍ക്കേണ്ടതാണ് (ഉദാ: 0484-1234567). അതിനു ശേഷം Captche Code അതേ പോലെ തന്നെ ടൈപ്പ് ചെയ്യുക. Captche Code തീരെ മനസ്സിലാകുന്നില്ലെങ്കില്‍ പച്ച നിറത്തിലുള്ള Reset ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പുതിയ Captche Code ജനറേറ്റ് ചെയ്യപ്പെടും. അതിനു ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ Bill Detail പേജില്‍ എത്തിച്ചേരുന്നു. ഈ പേജില്‍ നാം അടയ്ക്കാനുള്ള ബില്ലിന്റെ വിശദ വിവരങ്ങള്‍ കാണാം. (ഈ മാസം ബില്ലുകള്‍ ഒന്നും ജനറേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ ബാലന്‍സ് 0 ആയി കാണിക്കും.) നമ്മുടെ ഫോണ്‍ നമ്പര്‍ , ഇ മെയില്‍ വിലാസം എന്നിവയും ഇവിടെ ചേര്‍ക്കേണ്ടതായുണ്ട്. one time security code ബൊബൈല്‍ നമ്പറിലേക്ക് വരുന്നതു കൊണ്ട് നമ്പര്‍ കൃത്യമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. Payment Option എന്നുളളിടത്ത് ബാങ്കിന്റെ പേരാണ് സെലക്ട് ചെയ്യേണ്ടത്. ബാങ്കിന്റെ പേര് സെലക്ട് ചെയ്തു കഴിഞ്ഞാല്‍ ഒരു ട്രാന്‍സാക്ഷന്‍  നമ്പര്‍ ജനറേറ്റ് ചെയ്യപ്പെടുന്നതു കാണാം. OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നാം സെലക്ട് ചെയ്ത ബാങ്കിന്റെ ലോഗിന്‍ പേജ് ഓപ്പണാവുന്നതു കാണാം. ഇവിടെ നെറ്റ് ബാങ്കിങ് യുലര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ബില്ല് Pay ചെയ്യാവുന്നതാണ്.

1 comment:

  1. Thanks for the info. Its very useful.

    ReplyDelete

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers