important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

TR59(C)



Click here to Download New TR59(C) Non Salary Claim Form MS Word Formt

Medical Re- imbursement, PF Claims, GIS, FBS, Earned Leave Surrender, Loans and Advances, Travelling Allowance തുടങ്ങിയ ശമ്പളേതര ബില്ലുകള്‍ മാറുന്നതിന്  പലതരത്തിലുള്ള TR ഫോമുകള്‍ ഉപയോഗിക്കുകയായിരുന്നു ഇതു വരെ.
ഇങ്ങനെ വിവിധ തരം ബില്‍ ഫോമുകള്‍ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്  Finance Department, AG യുടെ അനുവാദത്തോടെ TR 59(A) എന്ന ഒരു പൊതുവായ ബില്ല് അംഗീകരിക്കുകയുണ്ടായി GO(P) No. 149/2014 Fin dated 26/04/2014 എന്ന ഉത്തരവ് പ്രകാരം 2014 മെയ് മാസം മുതല്‍ പ്രസ്തുത TR59(A) ബില്ല് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ Finance Department GO(P) No.306/2014 Fin dated 23/07/2014 എന്ന ഉത്തരവിലൂടെ TR 59(A)  എന്ന ബില്ലിനെ TR 59(C) എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇനി മുതല്‍ ശമ്പളേതര ബില്ലുകള്‍ക്ക് ഈ മാതൃകയിലുള്ള ബില്ലുകള്‍ മാത്രമേ ട്രഷറികളില്‍ സ്വീകരിക്കുകയുള്ളൂ എന്നാണ് അറിയുന്നത്. നേരത്തെ ഉപയോഗിച്ചു വന്നിരുന്ന TR 42, TR 47(Outer), TR 56(Outer), TR 59, TR 60, TR 61 തുടങ്ങിയ ബില്ലുകള്‍ക്ക് പകരമായി ഇനി പൊതുവായി TR 59(C) എന്ന ബില്ലാണ് ഉപയോഗിക്കേണ്ടത്. GPF Claims, Medical Re-imbursement, GIS, FBS, Terminal Surrender of Earned Leave, Loans and Advances, Leave Travelling Allowance  എന്നിവക്കെല്ലാം ഇനി ഈ ബില്ലാണ് ഉപയോഗിക്കേണ്ടത്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers