important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Linux or Windows

ഈയിടെ മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കപ്പെട്ട ഒരു വാര്‍ത്തയായിരുന്നു വിന്‍ഡോസ് എക്സ് പി ക്കുള്ള പിന്തുണ മൈക്രോ സോഫ്റ്റ് പിന്‍വലിച്ചു എന്നുള്ളത്.  ഏത് ഓപ്പറേറ്റിങ് സിസ്റ്റമായാലും ഒരു പ്രത്യേക  കാലയളവില്‍ കൂടുതല്‍ പിന്തുണ നല്‍കാറില്ല എന്നോര്‍ക്കുക. പിന്തുണ പിന്‍വലിച്ച Windows XP ഉപയോഗിക്കുന്നതു കൊണ്ടുള്ള ഏറ്റവും വലിയ പ്രശ്നം വൈറസുകളുടെ കടന്നു കയറ്റം ത്നന്നെയാണ്. ഈ അവസരത്തില്‍ വൈറസ് ഭയമില്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ഉബുണ്ടു/ലിനക്ലിലേക്ക് ഒരു ചുവടു മാറ്റത്തെപറ്റി ചിന്തിക്കാവുന്നതാണ്. ലിനക്സ്/ഉബുണ്ടുവില്‍ വൈറസ് ബാധ മൂലം കമ്പ്യൂട്ടര്‍ അപകടത്തിലായി എന്ന വാര്‍ത്ത കേള്‍ക്കാറേയില്ല എന്നോര്‍ക്കുക. മാത്രമല്ല ഒരു കമ്പ്യൂട്ടറിനുണ്ടാകുന്ന ഭീഷണികള്‍ മറ്റു കമ്പ്യൂട്ടറിലേക്ക് പടരാന്‍ അനുവദിക്കുന്നില്ല എന്നുള്ളതും ലിനക്സിന്റെ പ്രത്യേകതയാണ്.
 
ഉബുണ്ടു വിതരണം നോക്കുക, സാധാരണയായി രണ്ട് കൊല്ലം മാത്രമേ ഉബുണ്ടു പതിപ്പിന് പിന്തുണയുണ്ടാകൂ. പുതിയ പതിപ്പ് ഇറങ്ങിക്കഴിഞ്ഞാല്‍ നമ്മുടെ കൈവശമുള്ള പതിപ്പ് Upgrade ചെയ്യാവുന്നതാണ്. ഉബുണ്ടുവിനെ സംബന്ധിച്ച് ഇങ്ങനെ Upgrade ചെയ്യുന്നത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. നല്ല സ്പീഡുള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷനാണ് ഇവിടെ ആവശ്യമുള്ളത്. മാത്രമല്ല നിലവില്‍ നാം സേവ് ചെയ്തു വെച്ച ഫയലുകളൊന്നും നഷ്ടപ്പെടുന്നുമില്ല. പുതിയ പതിപ്പിന്റെ USB ഡ്രൈവ് അല്ലെങ്കില്‍ പുതിയ പതിപ്പിന്റെ CD ഉപയോഗിച്ചോ ഇത് ചെയ്യാം.
ഗ്നു/ലിനക്സ് എന്നത് ഒരു സ്ഥാപനം പുറത്തിറക്കുന്ന ഉല്പന്നമല്ല എന്നു മനസ്സിലേക്കേണ്ടിയിരിക്കുന്നു. വിവിധ കൂടായ്മകളും സ്ഥാപനങ്ങളും  വ്യക്തികളും അവരുടേതായ ലിനക്സ് പതിപ്പുകള്‍ പുറത്തിറക്കുന്നുണ്ട്. ഇവയാണ് ഗ്നു ലിനക്സ് വിതരണങ്ങള്‍ എന്നറിയപ്പെടുന്നത്. നൂറുകണക്കിന് ഗ്നു/ലിനക്സ് വിതരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇവയുടെ അപ്പ്ലിക്കേഷനുകളില്‍ വ്യാത്യാസങ്ങള്‍ കാണാവുന്നതാണ്. വ്യത്യസ്തമായ അപ്ലിക്കേഷന്‍ പാക്കേജുകള്‍ ലഭ്യമായതിനാല്‍ നമുക്കിഷ്ടമുള്ള വിതരണങ്ങള്‍ തെരെഞ്ഞെടുക്കാമെന്ന വലിയ ഒരു മെച്ചം ലിനക്‌സില്‍ ഉണ്ട്. ഉബുണ്ടു പോലുള്ള വിതരങ്ങളാവട്ടെ ഓരോ ആറു മാസം കൂടുമ്പോഴും പുതിയ വേര്‍ഷനുകള്‍ പുറത്തിറക്കാറുമുണ്ട്.
മിക്കവാറും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ എല്ലാം തന്നെ നിറവേറ്റാന്‍ പര്യാപ്തമാണ് ലിനക്സ് വിതരണങ്ങള്‍ എല്ലാം തന്നെ. മിക്ക പാക്കേജുകളും വിന്‍ഡോസ് പാക്കേജുകളേക്കാള്‍ ഏറെ മെച്ചവുമാണ്. ഉദാഹരണമായി ഇന്റര്‍നെറ്റ് വെബ് ബ്രൗസറായ മോസില്ല ഫയര്‍ ഫോക്സ് നോക്കുക. ഇന്ന് Internet Explorer നേക്കാള്‍ വളരെ മുമ്പിലാണ് Mozilla Firefox ഉപഭോക്താക്കളുടെ എണ്ണം. പൊതു ജനങ്ങളില്‍ മിക്കവരും ഓണ്‍ ലൈന്‍ സേവനങ്ങള്‍ക്ക് വേണ്ടിയാണ് അധിക സമയവും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്. അവര്‍ക്ക് ലിനക്സ് അല്ലെങ്കില്‍ ഉബുണ്ടുവാണ് ഏറെ അനുയോജ്യം.
വിന്‍ഡോസിനെ അപേക്ഷിച്ച് ലിനക്സിനുള്ള മറ്റൊരു മെച്ചം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സ്പീഡ് ആണ്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ടെമ്പററി ഫയലുകള്‍ നീക്കം ചെയ്യേണ്ടി വരാറുണ്ട്. അല്ലെങ്കില്‍ ഡിസ്ക് ഡീ ഫ്രാഗ്‌മെന്റേഷന്‍ നടത്തേണ്ടി വരാറുണ്ട്. ലിനക്സില്‍ ഇങ്ങനെ ചെയ്യേണ്ടി വരാറില്ല. കാരണം ഓരോ തവണ സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും ടെമ്പററി ഫയലുകള്‍ ഓട്ടോമാറ്റിക്കായി നീക്കം ചെയ്തു കൊണ്ടിരിക്കും. വിന്‍ഡോസില്‍ ഡീ ഫ്രാഗ്‌മെന്റേഷന്‍ നടത്തേണ്ടതായി വരാറുണ്ട്. കാരണം വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഫയലുകള്‍ മുറിച്ച് സേവ് ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. വളരെയധികം സ്ഥലം നഷ്ടപ്പെടുന്ന പ്രകൃയ്യയാണിത്. അതു കൊണ്ട്  പിന്നീട് സ്ഥലം ഡീഫ്രാഗ്‌മെന്റേഷന്‍ നടത്തേണ്ടതായിവരുന്നു. ലിനക്സിലാവട്ടെ ഓരോ ഫയല്‍ സേവ് ചെയ്യുമ്പോഴും നമുക്ക് മനസ്സിലാവാത്തത്ര വേഗത്തില്‍ ഡീഫ്രാഗ്‌മെന്റേഷന്‍ നടക്കുന്നുണ്ട്. നമ്മളായിട്ട് ഡീഫ്രാഗ്‌മെന്റേഷന്‍ നടത്തേണ്ടതില്ല.
ലിനക്സിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഫയര്‍ ഷെയറിങ് ആണ്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഓഫീസ് പാക്കേജില്‍ തയ്യാറാക്കിയ  മിക്കവാറും ഫയല്‍ഫോര്‍മാറ്റുകള്‍ ലിനക്സില്‍ യാതൊരു പ്രയാസവുമില്ലാതെ ഓപ്പണ്‍ ചെയ്യാന്‍ കഴിയും. ഓപ്പണ്‍ ചെയ്യുന്നതോടൊപ്പം അവയില്‍ എഡിറ്റ് ചെയ്യാനും സാധിക്കും.
ഗ്നു ലിനക്സ് വിതരണങ്ങളില്‍ ധാരാളം സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാകാറുണ്ട്. വിന്‍ഡോസില്‍ ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകള്‍ ഓരോന്നും പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഡിസ്ക് ബേണിങ് സോഫ്റ്റ്‌വെയറുകളായ Beasero Disc Burner, K3B. വീഡിയോ പ്ലെയര്‍ സോഫ്റ്റ്‌വെയറുകളായ SM Player VLC Media Player. വെബ് കാമറ Application ആയ WxCam സോഫ്റ്റ്‌വെയര്‍ എന്നിവയൊക്കെ ഫ്രീയായി ലിനക്സില്‍ ലഭ്യമായവയാണ്.
വിന്‍ഡോസിലെ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയറിന്  സമാനമായ ലിനക്സിലെ സോഫ്റ്റ്‌വെയറാണ് ജിമ്പ്. ഫോട്ടോഷോപ്പിലെ മിക്കവാറും എല്ലാ ടൂളുകളും ജിമ്പില്‍ ലഭ്യമാണ്. ഏത് ഫോര്‍മാറ്റിലും ഇമേജുകള്‍ സേവ് ചെയ്യാന്‍ കഴിയുമെന്നത് ജിമ്പിന്റെ പ്രത്യേകതയാണ്.
ശബ്ദ ഫയലുകളെ എഡിറ്റു ചെയ്യാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഒഡാസിറ്റി. ഏതു തരം ശബ്ദ ഫയലുകളേയും എഡിറ്റു ചെയ്യാന്‍ ഒഡാസിറ്റിക്ക് കഴിയും.
വീഡിയോ ഫയലുകളെ എഡിറ്റു ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് Open Shot Video Editer, Kdenlive എന്നിവ.
ഐ ടി അറ്റ് സ്കൂള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന ഉബുണ്ടുവിലാകട്ടെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ അനേകം Educational Package കള്‍ ലഭ്യമാണ്. നമുക്കാവശ്യമായ പാക്കേജുകള്‍ ഉള്‍പ്പെടുത്തി ഓപ്പറേറ്റിങ് സിസ്റ്റത്തെ ഉപയോഗപ്പെടുത്താം എന്നതു തന്നെയാണ് ഗ്നു/ലിനക്സിന്റെ പ്രത്യേകത.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers