important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Social Security Mission - Snehapoorvam


official website of samoohya suraksha mission


18 വയസ്സില്‍ താഴെയുള്ള ഏകദേശം 75000 ത്തിലധികം കുട്ടികള്‍ കേരളത്തില്‍ ഓര്‍ഫനേജുകളില്‍ കഴിയുന്നു എന്ന് ഒരു പഠനം വ്യക്തമാക്കുന്നു. മാതാ പിതാക്കള്‍ മരണമടയുന്നതോടെ ബാല്യത്തിന്റെ നിറക്കൂട്ടുകളാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്നത്. പിതാവ് നഷ്ടപ്പെടുന്ന കുടുംബങ്ങളിലെ അമ്മമാര്‍ കുടുബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി കൂടുതല്‍ അധ്വാനിക്കേണ്ടതായി വരുന്നു. കുട്ടികളുടെ പഠനച്ചെലവുകള്‍ വലിയ ബാധ്യതയായി അവശേഷിക്കും. സംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കുന്ന സ്നേഹപൂര്‍വ്വം പദ്ധതി ഇത്തരം കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച ഈ പോസ്റ്റ് സ്കൂളുകളുടെ അറിവിലേക്കായി ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിക്കുന്നു



ഡിഗ്രി തലം വരെയുള്ള കുട്ടികള്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി

അച്ഛനോ അമ്മയോ മരിച്ചു പോയ കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അച്ഛനോ അമ്മയോ മരിച്ചു പോയ പ്രൊഫഷണല്‍ കോഴ്സടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പ്രതിമാസ സാമ്പത്തിക സഹായമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാവുക. 
പൊതു നിര്‍ദ്ദേശങ്ങള്‍ താഴെകൊടുക്കുന്നു.
  1. അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ അച്ഛന്‍ നഷ്ടപ്പെട്ട കുട്ടികള്‍ രക്ഷാ കര്‍ത്താവിന്റെ കോളത്തില്‍ അമ്മയുടെ പേരും അമ്മ നഷ്ടപ്പെട്ട കുട്ടികള്‍ രക്ഷാ കര്‍ത്താവിന്റെ കോളത്തില്‍ അച്ഛന്റെ പേരുമാണ് എഴുതേണ്ടത്. അച്ഛനും അമ്മയും നഷ്ടപ്പെട്ടകുട്ടികള്‍ മാത്രമേ രക്ഷാകര്‍ത്താവിന്റെ കോളത്തില്‍ കുട്ടിയെ സംരക്ഷിക്കുന്ന അടുത്ത ബന്ധുവിന്റെ പേര് എഴുതാന്‍ പാടുള്ളൂ.
  2. അടുത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലോ അല്ലെങ്കില്‍ കോര്‍ ബാങ്കിങ് സൗകര്യമുള്ള മറ്റ് ബാങ്കിലോ കുട്ടിയും രക്ഷിതാവും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ട് തുടങ്ങേണ്ടതാണ്.
  3. കുട്ടിയും രക്ഷിതാവും ചെക്കില്‍ ഒപ്പിട്ടു നല്‍കി തുക കൈപ്പറ്റുന്ന രീതിയിലുള്ള അക്കൗണ്ടാണ് തുടങ്ങേണ്ടത്
  4. ബാങ്ക് പാസ് ബുക്കിന്റെ ഒന്നാം പേജിന്റെ ഫോട്ടോ കോപ്പി അപേക്ഷയോടൊപ്പം വെക്കേണ്ടതാണ്.
  5. അപേക്ഷയോടൊപ്പം വെക്കുന്ന രേഖകളുടെ പകര്‍പ്പ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
  6. ആധാര്‍ കാര്‍ഡിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ഉള്ളടക്കം ചെയ്തിരിക്കണം. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ ആധാര്‍ രജിസ്ട്രേഷന്‍ ചെയ്തതിന്റെ പകര്‍പ്പ് സാക്ഷ്യപ്പെടുത്തി ഉള്‍പ്പെടുത്തണം.
നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഇത്തരം വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഈ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങള്‍ ആക്കുമല്ലോ. 
അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക.


THALOLAM

Kidney diseases, Cardiovascular diseases, Cerebral palsy, Brittle bone disease, Haemophilia, Thalassemia, Sickle cell anemia, Orthopaedic deformities and other Neuro- Developmental Disabilities, Congenital anomalies ( Endosulphan victims) and accident cases which needs surgery. എന്നീ രോഗങ്ങളാല്‍ വിഷമിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായുള്ള സൗജന്യ ചികിത്സാ പദ്ധതിയാണ് താലോലം. ഈ പദ്ധതിയെ പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers