important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

How to admit a new employee in SPARK/How to create a PEN Number


How to admit a new employee in SPARK/How to create a PEN Number?

പുതിയ Appointment നടക്കുമ്പോള്‍ സ്പാര്‍ക്കില്‍ എങ്ങനെയാണ് പ്രസ്തുത ജീവനക്കാരനെ ചേര്‍ക്കേണ്ടത് എന്നു നോക്കാം. User Name, Password എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. DDO ലവല്‍ ലോഗിനില്‍ പ്രവേശിച്ചാണ് പുതിയ ജീവനക്കാരനെ ചേര്‍ക്കേണ്ടത്. ഇതില്‍ Administration മെനുവിലാണ് പുതിയ ജീവനക്കാരനെ Add ചെയ്യാനുള്ള ഓപ്ഷന്‍ ഉള്ളത്.
Administration -> New Employee Record എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്യുക. പുതിയ ജീവനക്കാരന്റെ ഫോട്ടോ, ഒപ്പ് എന്നിവ ആദ്യമേ തന്നെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വെക്കുന്നത് നല്ലതാണ്.  സര്‍വ്വീസ് ബുക്കിലുള്ള വിവരങ്ങള്‍ ആണ് സ്പാര്‍ക്ക് Details ആയി എന്റര്‍ ചെയ്യേണ്ടത്. സര്‍വ്വീസ് ബുക്കില്‍ ചേര്‍ക്കുന്നതു പ്രകാരം ഏറ്റവും കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ സ്പാര്‍ക്കില്‍ ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പിന്നീട് എഡിറ്റിങ് നടത്തേണ്ടി വരാത്ത വിധത്തില്‍ Basic Details ചേര്‍ക്കുക. പ്രത്യേകിച്ച് എയിഡഡ് സ്ഥാപനങ്ങള്‍ക്ക് എഡിറ്റ് ചെയ്യേണ്ടി വരുമ്പോള്‍ AEO/DEO ഓഫീസുകളെ ആശ്രയിക്കേണ്ടതായി വരും.


New Employee Record പേജാണ് താഴെ കാണുന്നത്.

ഈപേജില്‍ മൂന്ന് ടാബുകളുണ്ട്. 1. Personal Memoranda 2. Present Service Details 3. Contact Details എന്നിവയാണ് ഈ മൂന്നു ടാബുകള്‍.  Personal Memoranda പേജ് പൂരിപ്പിച്ചതിനു ശേഷം താഴെ കാണുന്ന Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇടതു വശത്ത് മുകളിലായി ചുവന്ന നിറത്തില്‍ പുതിയതായി ജനറേറ്റ് ചെയ്യപ്പെട്ട PEN കാണാം. തുടര്‍ന്ന് Present Service Details എന്ന ടാബിലെ വിവരങ്ങള്‍ എന്റര്‍ ചെയ്യണം. തുടര്‍ന്ന് മൂന്നാമത്തെ ടാബ് ആയ Contact Details പൂരിപ്പിക്കണം. എന്നാല്‍ എയിഡഡ് സ്കൂളുകള്‍ പുതിയ ജീവനക്കാരനെ ചേര്‍ക്കുമ്പോള്‍ AEO/DEO ഓഫീസ് അപ്രൂവ് ചെയ്യേണ്ടതുണ്ട്. AEO/DEO ഓഫീസ് അപ്രൂവ് ചെയ്തെങ്കില്‍ മാത്രമേ PEN ക്രിയേറ്റ് ചെയ്യപ്പെടുകയുള്ളൂ.
അപ്രൂവിന് വേണ്ടി ഫോര്‍വേഡ് ചെയ്ത Application Status ഈ പേജില്‍ കാണാവുന്നതാണ്.

To Upload Photo

Click upload photo link. Note:( Max size: 12kb. Photo size: 2.5cmx3.5cm Photo type: JPG. Photo color: Color photo. Note: Photo should be scanned with minimum resolution of 150dpi or above. Save your photo on desktop then click on browse button and select your color photo from desktop.)

To Upload Signature

Click upload signature link. Note:( Max size: 12kb. Signature size: 3.5cmx1.5cm. Photo type: JPG. Note: Photo should be scanned with minimum resolution of 150dpi or above. Save your signature photo on desktop then click on browse button and select signature photo from  desktop). ഇവ കൂടാതെ താഴെ കാണുന്ന Service Details ടാബുകള്‍ ലഭ്യമായവ പരമാവധി പൂര്‍ണ്ണമായി എന്റര്‍ ചെയ്യാന്‍ ശ്രമിക്കുക.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers