important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

ATM Security

നാല് മണി അടിച്ചതേയുള്ളൂ, റോസി ടീച്ചര്‍ പതിവിലും വേഗത്തില്‍ സ്റ്റാഫ് റൂം വിട്ടു. ചോദിച്ചപ്പോഴാണ് അറിഞ്ഞത് അക്കൗണ്ടില്‍ കാശ് എത്തിയുട്ടെണ്ടെത്രെ! എല്ലാ മാസവും ശമ്പള ദിവസം വെറും കയ്യോടെയാണ് നമ്മുടെ അധ്യാപക സുഹൃത്തുക്കള്‍ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നത്. കാശൊക്കെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടാകും. HM ട്രഷറിയില്‍ നിന്നും വരുന്നതും കാത്ത് സ്കൂള്‍ ഗേറ്റിലേക്ക് കണ്ണും നട്ട് എത്രയോ ദിവസങ്ങള്‍ നാം അക്ഷമരായി. എത്തിയാല്‍ തന്നെ എല്ലാവര്‍ക്കും വീതം വെച്ച് കൂട്ടലും കിഴിക്കലും കഴിഞ്ഞ് കാശ് കയ്യില്‍ കിട്ടുമ്പോഴേക്കും സമയം 5 മണി. ആ കാലമൊക്കെ പഴങ്കഥയായി. കൂട്ടലും കിഴിക്കലുമില്ലാതെ കാശ് നമ്മുടെ അക്കൗണ്ടില്‍ എത്തും. കാര്‍‍ഡുമായി ATM മെഷീന്‍ സന്ദര്‍ശിച്ചാല്‍ മതി.

വിനിമയത്തിനായി ജനങ്ങള്‍ ബാര്‍ട്ടര്‍ സമ്പ്രദായം ഉപയോഗിച്ചിരുന്ന ആ പഴയ കാലത്തെ ഓര്‍മ്മയില്ലേ വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ എന്ന ഈ നിലയില്‍ നിന്നും പിന്നീട് നാണയങ്ങള്‍ക്കു പകരം വസ്തുക്കള്‍ എന്ന നിലയിലേക്ക് പുരോഗമിച്ചു. പ്രിന്റിങ് ആരംഭിച്ചതോടെ കറന്‍സി നോട്ടുകള്‍ പ്രചാരത്തിലായി. ടെക്‌നോളജി വീണ്ടും പുരോഗമിച്ചതോടു കൂടി കറന്‍സി നോട്ടുകള്‍ക്കു പകരം ക്രെഡിറ്റ് കാര്‍ഡുകളെന്നും ഡെബിറ്റ് കാര്‍ഡുകളെന്നും അറിയപ്പെടുന്ന പ്ലാസ്റ്റിക്ക് മണിയിലേക്ക് മാറിത്തുടങ്ങി. ലോകമെമ്പാടും ഇത് ATM ( Automatic Teller Mechine) വരവിനു ഇതു വഴി തെളിച്ചു. ATM കാർഡുകൾ സുരക്ഷിതവും സൗകര്യപ്രദവുമായതിനാല്‍ അതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു.
1960കളിലാണ് ആദ്യമായി ATM (Automatic Teller Machine (ATM) കള്‍ നിലവിൽ വരുന്നത് . ഇന്ന് ഓരൊ മിനിട്ടിലും ഒരു ATM വെച്ച് ലോകമ്പെമാടും സ്ഥാപിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഇതു ATM കളുടെ വര്‍ദ്ധിച്ച സ്വാധീനം വെളിപ്പെടുത്തുന്നു. ഇതുവഴി സാമ്പത്തിക സ്ഥാപനങ്ങള്‍ക്കു അവരുടെ ഉപയോക്താക്കള്‍ക്കു 24 മണിക്കുറൂം തങ്ങളുടെ സേവനങ്ങള്‍ എത്തിക്കാൻ  സാധിച്ചു. ഷോപ്പിംങിനായാലും വൈദ്യുത ബില്ലടക്കാനായാലും ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനാലും ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഒഴിവാക്കാനാകാത്തതാണ്. ഇതു ക്രെഡിറ്റ്കാര്‍ഡ് ഉപഭോക്താക്കളുടെയും മറ്റും ആവശ്യകത വര്‍ദ്ധിപ്പിച്ചു.
ദിവസേനെയെന്നോണം ഇന്റര്‍നെറ്റ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ന് പത്രത്തില്‍ ഇങ്ങനെയൊരു വാര്‍ത്ത കണ്ടപ്പോഴാണ് ഇത്തരത്തിലൊരു പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന്റെ പ്രാധാന്യത്തപ്പറ്റി ചിന്തിച്ചത്. ATM കാര്‍ഡുകള്‍ വ്യാപകമായതോടെ അവയുടെ ദുരുപയോഗവും വര്‍ദ്ധിച്ചു. ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ രഹസ്യമായി കൈവശപ്പെടുത്തി പണം തട്ടുന്ന ക്രിമിനല്‍ സംഘങ്ങള്‍ ഇന്ന് വ്യാപകമാണ്. പലപ്പോഴും ക്രെഡിറ്റ് കാര്‍‍ഡുകള്‍ ഉപയോഗിക്കുന്നതിലെ അജ്ഞതയാണ് ഇത്തരം സംഘങ്ങള്‍ മുതലെടുക്കുന്നത്.
പലപ്പോഴും നാം തട്ടിപ്പിനെ പറ്റി അറിഞ്ഞു വരുമ്പോഴേക്കും നമ്മുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടിരിക്കും. ATM മെഷീനുകളുടെ പോരായ്മകള്‍ മനസ്സിലാക്കി ലക്ഷങ്ങള്‍ തട്ടിയ വാര്‍ത്ത ഏതാനും മാസങ്ങള്‍ക്കു മുമ്പ് നാം പത്രങ്ങളില്‍ വായിച്ചതാണല്ലോ.

ATM വഴി പണം തട്ടിപ്പ് നടത്തുന്നവഴികള്‍

കാര്‍ഡ് ട്രാപ്പിംഗ് മെത്തേഡ് – ലെബനീസ് ലൂപ്പ് ( Lebanese Loop)

ലെബനീസ് ലുപ്പ് എന്ന  ഒരു പേരുവരാനുള്ള കാരണം ലെബനീസ് പണം തട്ടിപ്പു സംഘങ്ങളാണ് ഇതു ഏറ്റവും കൂടുതല് ഉപയോഗിച്ചു വരുന്നതു എന്നുള്ളതു കൊണ്ടാണ്. ATM ലി‍ നിന്നും പണം തട്ടിക്കാനുപയോഗിക്കുന്ന ഏറ്റവും ലളിതമായ ഒരു വഴിയാണ് ഇത്. ഇതിനായി ഉപയോഗിക്കുന്നതു പ്ലാസ്റ്റിക് കൊണ്ടൊ, ലോഹം കൊണ്ടൊ അല്ലെങ്കിൽ ഒരു വീഡിയൊ ടേപ്പിന്റെ ഭാഗമൊ ഉപയോഗിച്ച് ഒരു ട്രാപ്പർ ഉണ്ടാക്കി ATM  ന്റെ കാര്‍ഡ് സ്ലോട്ടില് നിക്ഷേപിച്ചു കൊണ്ടായിരിക്കും. കാര്‍ഡ് ATMന്റെ സ്ലോട്ടിലിടുന്നതോടു കൂടി , കാര്‍ഡ് ട്രാപ്പറില്‍ കുടുങ്ങുകയും തുടര്‍ന്ന് കാര്‍ഡിനെ ATM റീഡ് ചെയ്യുന്നതില്‍ നിന്നും തടയുന്നു.
കാര്‍ഡുകള്‍ ATM ല്‍ കുടുങ്ങി പോകുന്നതോടു കൂടി സഹായിക്കാനെന്ന വ്യജേന തട്ടിപ്പുകാര്‍ കാര്‍ഡ് ഹോള്‍ഡറുടെ അടുത്തേക്ക് വരികയും PIN നമ്പര്‍ എന്റര്‍ ചെയ്യാനും ആവശ്യപ്പെടുന്നു. എന്നാല്‍ ഇതു കൊണ്ടും ശരിയാകാത്തതിനാല്‍ ബാങ്കിനെ സമീപിക്കാനായി തട്ടിപ്പുകാര്‍ യഥാര്‍ത്ഥ കാര്‍ഡ് ഹോള്‍ഡറോട് പറയുന്നു. കാര്‍ഡ് ഹോള്‍ഡര്‍ അവിടെ നിന്നും പോകുന്നതോടു കൂടി ATM ലുള്ള തടസം എടുത്തു മാറ്റുകയും ആ കാര്‍ഡും ഉപയോക്താവില് നിന്നും ലഭിച്ച PIN നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്യുന്നു. ബാങ്കില്‍ വിവരമറിയിച്ചു ഉപയോക്താവ് എത്തുമ്പോഴേക്കും തട്ടിപ്പു നടത്തിയ ആള്‍ കാർഡുപയോഗിച്ച് പിൻ‌വലിച്ച പണവും  കൊണ്ട് സ്ഥലം വിട്ടിരിക്കും. കൂടാതെ  കാര്‍ഡിലെ മാഗനറ്റിക് സ്ട്രിപ്പിലെ വിവരങ്ങള്‍ ശേഖരിച്ചു കൃത്രിമമായി അതു പോലുള്ള മറ്റൊരു കാര്‍ഡ് ഉണ്ടാകുകയും ചെയ്യുന്നു.
സ്കിമ്മറുകളും വീഡിയൊ ക്യാമറകളും (Skimmers and Video Cameras)
ഡെബിറ്റ്/ക്രെിഡിറ്റ് കാര്‍ഡിലെ മാഗ്നറ്റിക് സ്ട്രിപ്പ് വളരെ എളുപ്പത്തില്‍ ക്ലോണ്‍ ചെയ്യാവുന്നതാണ്. ഇങ്ങനെ കോപ്പി ചെയ്തെടുക്കുന്ന വിവരങ്ങള്‍ മറ്റൊന്നില്ക്ക് പകര്‍ത്തി പകര്‍ത്തി പുതിയ ഒരു കാര്‍ഡ് ഉണ്ടാക്കാന്‍ എളുപ്പമാണ്. ഈ കാര്‍ഡ് ഉപയോഗിച്ചു കൊണ്ട് Transactions നടത്താനും പറ്റും. ചെറിയ ക്യാമറയും സ്കിമ്മറുകള്‍ എന്നറിയപ്പെടുന്ന ഉപകരണവുമുപയോഗിച്ചു ATM നുള്ളില്‍ പ്രവേശിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും റിക്കോഡ് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍  നിര്‍മ്മിക്കുകയുമാണ് ഇതുവഴി ചെയ്യുന്നത്. സ്കിമ്മറുകള്‍ കാര്‍ഡിലെ മാഗ്നറ്റിക് ടേപ്പില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങൾ വായിച്ചെടുക്കുവാനായി തട്ടിപ്പു സംഘങ്ങൾ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്. ഈ സ്കിമ്മറുകള്‍ ATM ല്‍ ഘടിപ്പിക്കുകയും
ഉപയോക്താവ് ഈ സ്കിമ്മറുകള്‍ വഴി ATM നുള്ളിലേക്ക് കാർഡുകള്‍ Insert ചെയ്യുമ്പോള്‍ കാര്‍ഡിലെ മാഗ്നറ്റിക് ടേപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍  സ്കിമ്മറുകള്‍ റീഡ് ചെയ്യുകയും അവ ഈ ഉപകരണത്തിനുള്ളില്‍ റെക്കോഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. ATM മെഷിന്റെ അതേ രൂപത്തിലും ഭാവത്തിലുമുള്ള ഈ സ്കിമ്മറുകള്‍ ഉപയോക്താവ് ഇതിന്റെ ഭാഗമാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്യും.
ഈ രീതിയില്‍ തടിപ്പു നടത്തുമ്പോള്‍ തട്ടിപ്പുകാരുടെയും ഇരകളുടെയും നേരിട്ടുള്ള ഒരു സമ്പര്‍ക്കം ഇവിടെ വരാത്തതിനാല്‍ ഉപയോക്താവ് വളരെ റിലാക്സ്ഡ് ആയിട്ടായിരിക്കും പാസ് വേഡുകളും (PIN) മറ്റും കൊടുക്കുന്നത്. ഇതെല്ലാം . ATM ല്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറക്കണ്ണുകള്‍ പിടിച്ചെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ തയ്യാറാകുകയും ചെയ്യുന്നു. ഈ സ്കിമ്മറുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന മാഗ്നറ്റിക് സ്ട്രിപ്പുകളിലെ വിവരങ്ങളും, ക്യാമറ വഴി ലഭിച്ച വിവരങ്ങളും ഉപയോഗിച്ച് ആ കാർഡുകളുടെ കോപ്പികള്‍ കൃത്രിമമായി സൃഷ്ടിക്കുന്നു.
വ്യാജ പിന്‍ പാഡുകള്‍ സ്ഥാപിക്കുക. (Fake Pin pads)
വ്യാജ പിന്‍ പാഡുകള്‍ പിന്‍ നമ്പരുകള്‍ എന്റര്‍ ചെയ്യാനുപയോഗിക്കുന്ന കീ പാഡുകളില്‍ സ്ഥാപിക്കുന്നു. ഇതുവഴീ ഈ പാഡില്‍ എന്റര്‍ ചെയ്യുന്ന വിവരങ്ങൾ  വ്യാജ പിന്‍ പാഡിലുള്ള മെമ്മറിയില്‍ സൂക്ഷിക്കുകയും പിന്നീടവയില്‍ നിന്നും കാര്‍ഡുകളുടെ PIN നമ്പര്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ സ്ഥാപിക്കുന്ന വ്യാജപാഡുകള്‍ ഒറിജിനല്‍ പിന്‍ പാഡുകളെ പോലെ തന്നെയായതിനാല്‍ അതു വ്യാജമാണെന്നെ അല്ലയോ എന്നു സംശയിക്കുകയുമില്ല, മാത്രമല്ല ഈ പിന്‍ പാഡുകൾ സാധാരണ ഗതിയിലുള്ള ട്രാന്‍സാക്ഷന്‍സ് അനുവദിക്കുകയും ചെയ്യുന്നു. ഇതിനെ തടയുന്നതിനാണ് മിക്ക ഫൈനാന്‍ഷ്യല്‍ സ്ഥാപനങ്ങളും ടച്ച് സ്ക്രീന് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ രീതിയെയും അടുത്ത കാലത്തായി ദുരുപയോഗം ചെയ്തു വരുന്നു.
ചിലപ്പോഴൊങ്കിലും  തട്ടിപ്പു സംഘങ്ങള്‍ക്കു ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്ന ബാങ്കിലെ ജീവനക്കാരുമായി ബന്ധമുണ്ടായിരിക്കുകയും അതു വഴി ATM കാര്‍ഡിന്റെ വിവരങ്ങള്‍ ഇവരുടെ കൈവശം എത്തിച്ചേരുകയും ചെയ്യുന്നു.

എന്തൊക്കെ മുന്‍ കരുതലുകളെടുക്കാം

  • ATM ക്യാബിനില്‍ നിങ്ങളോടൊപ്പം അപരിചിതരെ അനുവദിക്കരുത്. ക്യാബിനില്‍ നിങ്ങള്‍ കയറിയാല്‍ അവിടം ഉപയോഗിക്കാനുള്ള അവകാശം നിങ്ങള്‍ക്ക് മാത്രമാണെന്നറിയുക.
  • ബാങ്കില്‍ നിന്നും ATMകാര്‍ഡിനൊപ്പം ലഭിക്കുന്ന പാസ്‌വേഡ് മാറ്റുന്നത് നല്ലതാണ്.
  • ഒരിക്കലും ക്രെഡിറ്റ് കാര്‍ഡുകള്‍ അശ്രദ്ധമായി എവിടെയും വെച്ചു പോകരുത്
  • നിങ്ങളുടെ പേഴ്‌സിലോ ബാഗിലൊ സുരക്ഷിതമായി ക്രെഡിറ്റ് കാര്‍ഡുകള്‍ സൂക്ഷിച്ചു വെക്കുക
  • പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ യഥാസ്ഥാനത്തു തന്നെ ഉണ്ട് എന്നു ഉറപ്പു വരുത്തുക
  • മറ്റൊരാള്‍ക്കു നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കൊടുക്കാതിരിക്കുക
  • ക്രെഡിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ (Personal Identification Number) ആര്‍ക്കും തന്നെ കൊടുക്കാതിരിക്കുക.. എവിടെയും എഴുതി വെക്കുകയുമരുത്.
  • അപരിചിതരോടു നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പാസ് വേഡുകളോ വെളിപ്പേടുത്താതിരിക്കുക. ATM ഉപയോഗിക്കുമ്പോള്‍ ATM മെഷിനു അഭിമുഖമായി നില്ക്കുക, മറ്റുള്ളവര്‍ക്കു നിങ്ങളെന്തു ചെയ്യുന്നു എന്നുള്ളത് കാണുവാനുള്ള അവസരം നല്‍കാതിരിക്കുക.
  • എതെങ്കിലും കാരണവശാല്‍ നിങ്ങളുടെ ATM കാര്‍ഡ് നഷ്ടപെട്ടു പോയാല്‍ എത്രയും പെട്ടെന്നു അതു ബന്ധപെട്ട അധികാരികളെ അറിയിക്കുക.
  • നിങ്ങളുടെ പിന്‍ നമ്പര്‍ മറന്നു പോയിക്കഴിഞ്ഞാലുടനെ ബാങ്ക് അധികാരികളുമായി ബന്ധപ്പെടുക. അവര്‍ പുതിയ കാര്‍ഡ് പുതിയ പിന്‍ നമ്പരോടു കൂടി നല്‍കുന്നതായിരിക്കും.
  • എന്തെങ്കിലും കാരണവശാല്‍ നിങ്ങളുടെ കാർഡ് ATM നുള്ളില്‍ കുടുങ്ങി പോയാല്‍ അതുടനെ തന്നെ ബാങ്കില്‍ അറിയിക്കുക, ഇവരോടു പോലും കാര്‍ഡിന്റെ പിന്‍ നമ്പരുകള്‍ അറിയിക്കാന്‍ പാടില്ല.
  • നിങ്ങളുടെ ATM രസീതുകള്‍ അലക്ഷ്യമായി കളയാതിരിക്കുക, ATM ഇല്‍ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിനിലൊ ഒന്നും തന്നെ അവ നിക്ഷേപിക്കാതിരിക്കുക.

ഫാമിങ്

കമ്പ്യൂട്ടര്‍ നെററ്വര്‍ക്കിലെ നുഴഞ്ഞു കയറ്റമാണ് ഫിഷിങ് , ഫാമിങ് എന്നിവ. അംഗീകൃതമായ വെബ്സൈറ്റ് എന്ന വ്യാജേന സെന്‍സിറ്റീവ് ആയ വിവരങ്ഹള്‍ ശേഖരിക്കുന്നവയാണ് മിക്ക ഫാമിങ് വെബ്സൈറ്റുകളും. യൂസര്‍ ഐ ഡി, പാസ്‌വേഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയാണ് ഇങ്ങനെ ശേഖരിക്കുന്നവ. ഔദ്യോഗിക വെബ്സൈറ്റ് ആണ് എന്നു തെറ്റിദ്ധരിക്കുന്ന ഉപയോക്താവ് വെബ്സൈറ്റ് ആവശെപ്പെടുന്ന വിവരങ്ങളെല്ലാം നല്‍കാന്‍ നിര്‍ബന്ധിതനാകുന്നു. ഈ വിവരങ്ങള്‍ നേരെ ചെന്നെത്തുന്നത് തട്ടിപ്പു കാരുടെ കൈകളിലാവും. പലപ്പോഴും ധനകാര്യ സ്ഥാപനങ്ങബാങ്കുകള്‍ തുടങ്ങിയവുടെ വെബ്സൈറ്റുകളിലാണ് ഫാമിങ് നടക്കാറുള്ളത്. ഫിഷിങ് എന്നറിയപ്പെടുന്ന നുഴഞ്ഞുകയറ്റത്തിലാവട്ടെ ഉപയോക്താവിന്രെ ഇ മെയിലില്‍ വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് റി ഡറക്ട് ചെയ്യപ്പെടുന്നത്. ഫാമിങിലാവട്ടെ ഇ മോയില്‍ തുറക്കുക പോലും വേണ്ട. സെര്‍ച്ച് ചെയ്ത് ലഭിക്കുന്ന വെബ് സൈറ്റില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെനേരെ Fake Site ലേക്ക് എത്തിച്ചേരുന്നു. സെര്‍ച്ച് ചെയ്ത് ബാങ്കുകളുടെ വെബ് സൈറ്റ് കണ്ടു പിടിക്കുന്നതിനു പകരം അഡ്രസ്സ് ബാറില്‍ നേരിട്ട് ബാങ്ക് അഡ്രസ്സ് ടൈപ്പ് ചെയ്യുന്നത് ഫാമിങില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാന്‍ സഹായിക്കും. ബാങ്കുകളുടേയും ധനകാര്യസ്ഥാപനങ്ങളുടേയും ഔദ്യോഗ്ക വെബസൈറ്റുകള്‍ നന്നായി പരിചയപ്പെടുകയും അവയില്‍ നിന്ന് വ്യത്യസ്കമായി കാണുന്ന വെബ്സൈറ്റുകളില്‍ വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുക

ഫിഷിംഗ് (Phishing)

ഇത്തരത്തിലുള്ള തട്ടിപ്പുകളെ ഐഡന്റിറ്റി തെഫ്റ്റ് എന്നുമറിയപ്പെടുന്നു. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ അല്ലെങ്കില് വ്യക്തിപരമായ വിവരങ്ങള്‍ മോഷ്ടിക്കാനോ തട്ടിപ്പു സംഘങ്ങളുപയോഗിക്കുന്ന ഒരു വഴിയാണ് ഫിഷിംഗ്. ഇതിനായി യഥാര്‍ഥ ബാങ്കിംഗ് സൈറ്റുകളുടെ അതെ രൂപത്തിലും ഭാവത്തിലുമുള്ള വ്യാജസൈറ്റുകള്‍ തയ്യാറാക്കുന്നു. അതിനു ശേഷം യഥാര്‍ത്ഥമെന്നു തോന്നിക്കുന്ന രീതിയിലുള്ള ഇമെയിലുകൾ, അക്കൗണ്ട് ഹോള്‍ഡറുടെ മെയില്‍ ബോക്സിലേക്ക് അയക്കുന്നു. ഇതില്‍ ഇവർ എന്തൊക്കെ ചെയ്യണമെന്നു വ്യക്തമായി നിര്‍ദ്ദേശിച്ചിരിക്കും. ഇതില്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ് വേഡുകള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പരുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുതലായവ ആവശ്യപ്പെടുന്നു. ഇതെല്ലാം നിലവിലുള്ള ഒരു ബാങ്കിന്റെയൊ മറ്റൊ പേരിലായിരിക്കും ആവശ്യപ്പെടുന്നത്. ഇവരാവശ്യപ്പെട്ട വിവരങ്ങളെല്ലാം ലഭിച്ചാലുടനെ തന്നെ ഈ അക്കൌണ്ടുകളില്‍ പ്രവേശിച്ച് അവിടെ നിന്നും പണം പിന്‍വലിക്കുകയും, ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് ഷോപ്പിംഗും മറ്റും നടത്തുകയും ചെയ്യും.
എന്നാ‍ല്‍ ബാങ്കിംഗ് സര്‍വീസ് ദാതാക്കൾ ഒരിക്കലും തന്നെ ഒരു അക്കൌണ്ട് ഹോള്‍ഡറുടെ അക്കൗണ്ട് വിവരങ്ങളൊ മറ്റൊന്നുമൊ ചോദിച്ചു കൊണ്ട് ഇമെയില്‍ ചെയ്യാറില്ല. ഈ ബാങ്കുകളുടെയൊക്കെ ഹോം പേജില്‍ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകും. അറിയപ്പെടുന്ന ഒട്ടുമിക്ക ബാങ്കുകളുടെയും, പേരിലുള്ള ഫിഷിംഗ് സൈറ്റുകള്‍ ഇന്നു നിലവിലുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം ഫിഷിംഗ് സൈറ്റുകളെ തിരിച്ചറിയലാണ് ഇതില്‍ ഏറ്റവും പ്രധാനം.

ഫിഷിങ് മുന്‍കരുതലുകള്‍

  • ഒരു ബാങ്കിംഗ് സ്ഥാപനവും നിങ്ങളുടെ വ്യക്തിപരമായ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് മെയില്‍ ചെയ്യാറില്ല. അത് ഈ ബാങ്കിംഗ് സൈറ്റുകളുടെ ഹോം പേജില്‍ തന്നെ അവര്‍ വ്യക്തമാക്കിയിരിക്കും.
  • ഒരു ബാങ്കിന്റെയൊ സൈറ്റിന്റെയൊ പേരില്‍ നിങ്ങളുടെ അക്കൌണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാ‍വശ്യപ്പെട്ടു കൊണ്ട് വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു പോയി അവിടങ്ങളില്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍, ഉദാഹരണമായി ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, ക്രേഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പെഴ്സണൽ സെക്യൂരിറ്റി നമ്പരുകൾ,ഇമെയില്‍ വിലാസങ്ങളും അവയുടെ പാസ് വേഡുകളും, ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൌണ്ട് വിവരങ്ങള് ഒന്നും തന്നെ നല്‍കാതിരികുക.
  • ഇങ്ങനെ എന്തെങ്കിലും മെയിലുകളൊ മറ്റൊ ലഭിച്ചാല്‍ അവയെ അവഗണിക്കുക. കഴിയുമെങ്കില്‍ ഉടനെ തന്നെ നിങ്ങളുടെ ബാങ്കിംഗ് സേവനദാതാവുമായി ബന്ധപ്പെട്ട് ഇത്തരം മെയിലുകളുടെ നിജസ്ഥിതി അറിയുക.
  • ഇമെയില്‍ വഴി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു പോകാതെ, ബാങ്കിംഗ് സൈറ്റുകളുടെ URL നേരിട്ട് ബ്രൌസറുകളില്‍ ടൈപ്പ് ചെയ്തു മാത്രം നിങ്ങളുടെ ഹോം പേജിലേക്കു പോകുക. അവിടെ നിന്നു മാത്രം നിങ്ങളുടെ പാ‍സ് വേഡുകളും മറ്റു വിവരങ്ങളും മാറ്റുക.
  • ബാങ്കിംഗ് സ്ഥാപനങ്ങളുടെയും സൈറ്റുകളുടെ URL ശ്രദ്ധിക്കുക. അവ സെക്യൂര്‍ സൈറ്റുകളായിരിക്കും. ഇവയിൽ പാഡ് ലോക്കുകളൂം ഉണ്ടായിരികും. ഈ പാഡ് ലോക്കുകളിള്‍ ഡബിള്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ അവ യഥാര്‍ത്ഥ സൈറ്റുകളാണൊ, ഫിഷിംഗ് സൈറ്റുകളാണൊ എന്നു മനസ്സിലാക്കാന് കഴിയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കാണാന്‍ സാധിക്കും. അതു പോലെ തന്നെ ലോഗിന്‍ പേജ് തുടങ്ങുന്നതു https: എന്നായിരിക്കും. ശ്രദ്ധിക്കേണ്ടതു ഫിഷിംഗ് സൈറ്റുകളില്‍ ഒരിക്കലും https: എന്നായിരിക്കില്ല കാണുന്നത്. പകരം http: എന്നാ‍യിരിക്കും തുടങ്ങുന്നത്.
  • നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ നഷ്ടപെട്ടു എന്നു തോന്നിയാലുടനെ എത്രയും പെട്ടെന്നു തന്നെ നിങ്ങളുടെ സേവനദാതാക്കളുമായി ബന്ധപ്പെടുക. നിങ്ങളുടെ സേവനദാതാക്കളോട് അക്കൌണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെടുക, വൈകുന്ന ഓരോ നിമിഷവും നിങ്ങളുടെ വിലപ്പെട്ട വിവരങ്ങളും പണവുമായിരിക്കും നഷ്ടപെടുത്തുന്നത്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers