അധ്യാപക ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ
കുട്ടികളുമായി സംവദിക്കുന്നു. ഇതിന്റെ തത്സമയ സംപ്രേഷണം ദൂരദര്‍ശനിലെ ദേശീയ
പ്രാദേശിക ചാനലുകള്‍ വഴിയും വിക്ടേഴ്സ് ചാനല്‍ വഴിയും വെബ്കാസ്റ്റിങ് യൂ
ടൂബ് വഴിയും എജ്യൂസാറ്റ് റേഡിയോ വഴിയും ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടിയുടെ നത്തിപ്പിനായി വ്യക്തമായ തയ്യാറെടുപ്പുകള്‍ ഓരോ സ്കൂളും ചെയ്തിരിക്കണമെന്ന നിര്‍ദ്ദേശം മോലധികാരികാരികള്‍ നല്‍കിയിരുന്നു. ഇവയുടെ റിപ്പോര്‍ട്ടുകള്‍ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ ഓണ്‍ലൈനായി ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. DDE Ernakulam ഇതിനായി ഒരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയ്ര തയ്യാറാക്കിയിട്ടുണ്ട്. 04-09-2014 വ്യാഴാഴ്‌ച(മുന്നൊരുക്കളുടേത്) , 05-09-2014 വെള്ളിയാഴ്ച (പ്രക്ഷേപണം കുട്ടികളെ കാണിച്ചതിന്റേത്) എന്നീ ദിവസങ്ങളിലാണ് ഈ റിപ്പോര്‍ട്ടുകള്‍ DDE യ്ക്ക ഓണ്‍ലൈനായി നല്‍കേണ്ടത്. എങ്ങനെയാണ് ഈ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി നല്‍കേണ്ടത് എന്ന വിശദീകരണമമാണ് താഴെ നല്‍കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്കുകളുടെ ലിസ്റ്റില്‍ നിന്നും Teachers Day Report എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താനും ഡാറ്റ എന്റര്‍ ചെയ്യാനുള്ള വെബസൈറ്റിലേക്ക് പോകുന്നതാണ്. വെബ്സൈറ്റിന്റെ ഹോം പേജ് ഇവിടെ കാണാം. Revenue District, , Select Your School എന്ന ക്രമത്തില്‍ നിങ്ങളുടെ സ്കൂള്‍ സെലക്ട് ചെയ്യുക. സ്കൂള്‍ കോഡ് തന്നെയാണ് പാസ്സ്‌വേഡ് ആയി നല്‍കേണ്ടത്. Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
രണ്ട് ദിവസങ്ങളിലായി വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജാണ് ഇപ്പോള്‍ കാണുന്നത്. പേജിന്റെ മുകളില്‍ 04-09-2014 വ്യാഴാഴ്ച്ചയിലെ റിപ്പോര്‍ട്ട് എന്റര്‍ ചെയ്യാന്‍ Basic Details(to be entered before Sep 4) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 05-09-2014 വെള്ളിയാഴ്ചയിലെ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ Function Details (to be Entered on Sep 5) എന്ന ലിങ്കിലും ക്ലിക്ക് ചെയ്യുക.
Basic Details(to be entered before Sep 4) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജാണ് ഇവിടെ. സ്കൂളിലെ ഐ ടി സംബന്ധമായ അടിസ്ഥാന വിവരങ്ങളാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്. Tested Infrastructure to receive the Programme എന്ന 13 മത്തെ ചോദ്യത്തിന്; പ്രധാന മന്ത്രിയുടെ പ്രഭാഷണം സംപ്രേഷണം ചെയ്യാന്‍ നിങ്ങളുടെ വിദ്യാലയം എര്‍പേപെടുത്തിയിട്ടുള്ള മാര്‍ഗ്ഗമാണ് സൂചിപ്പിക്കേണ്ടത്. ചുവന്ന നിറത്തിലുള്ള * ഉള്ള കളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിച്ചിരിക്കണം. ശരിയായി എല്ലാ കോളങ്ങളും പൂരിപ്പിച്ചതിനു ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Function Details (to be Entered on Sep 5) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജാണ് ഇവിടെ കാണുന്നത്. School Code, സ്കൂളിലെ കുട്ടികളുടെ എണ്ണം , പങ്കെടുത്ത കുട്ടികളുടെ എണ്ണം , പങ്കെടുത്ത വിശിഷ്ട വ്യക്തി - 1 പങ്കെടുത്ത വിശിഷ്ട വ്യക്തി- 2 , പങ്കെടുത്ത വിശിഷ്ട വ്യക്തി- 3, ഉപയോഗിച്ച മാധ്യമം, മറ്റിനം എന്നീ കാര്യങ്ങളാണ് ചേര്‍ക്കേണ്ടത്. മറ്റിനം എന്ന സ്ഥലത്ത് പ്രക്ഷേപണം കുട്ടികളെ കാണിക്കാന്‍െ/കേള്‍പ്പിക്കാന്‍ ഉപയോഗിച്ച മറ്റ് മാധ്യമങ്ങളുടെ പേര് ചേര്‍ക്കുക. ഒരിക്കല്‍ എന്റര്‍ ചെയ്ത വിവരങ്ങള്‍ കാണണമെങ്കിലോ മാറ്റങ്ങള്‍ വരുത്തണമെങ്കിലോ Load Entered Data എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....