important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/
..
undefined

PM's Teachers' Day address

DDE Ernakulam Circular


അധ്യാപക ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ കുട്ടികളുമായി സംവദിക്കുന്നു. ഇതിന്റെ തത്സമയ സംപ്രേഷണം ദൂരദര്‍ശനിലെ ദേശീയ പ്രാദേശിക ചാനലുകള്‍ വഴിയും വിക്ടേഴ്സ് ചാനല്‍ വഴിയും വെബ്കാസ്റ്റിങ് യൂ ടൂബ് വഴിയും എജ്യൂസാറ്റ് റേഡിയോ വഴിയും ഉണ്ടായിരിക്കുന്നതാണ്. സര്‍ക്കുലറില്‍ നിന്ന്
05-09-2014 വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതല്‍ 4.45 വരെയാണ് സംപ്രേഷണം.
  • വിക്ടേഴ്സ് ചാനല്‍ ഉള്ള സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം കാണിക്കേണ്ടതാണ്.
  • HS,VHSS,HSS സ്കൂളുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി LCD പ്രൊജക്ടര്‍ ഉപയോഗിച്ച് സംപ്രേഷണം കാണിക്കേണ്ടതാണ്.
  • ബ്രോഡ്‌ബാന്റ് കണക്ഷന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നെറ്റ് സെറ്റര്‍ / സ്‌മാര്‍ട്ട് ഫോണ്‍ എന്നീ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. 
  • ശബ്ദത്തിനായി ലൗഡ് സ്പീക്കര്‍ ഉപയോഗിക്കണം. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത സ്കൂളുകളില്‍ ടെലിവിഷന്‍ മുഖാന്തിരം സംപ്രേഷണം കാണിക്കേണ്ടതാണ്.
  • ഇന്റര്‍നെറ്റ്/ടിവി വഴി സംപ്രേഷണം കാണിക്കാന്‍ യാതൊരു സൗകര്യവുമില്ലാത്തന സ്കൂളുകള്‍ മാത്രം റേ‍ഡിയോ ഉപയോഗപ്പെടുത്തി സംപ്രേഷണത്തിന്റെ തത്സമയ ശബ്ദരേഖ വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കാവുന്നതാണ്. ഇതിന്റെ ചുമതല അതാത് SSA ഡിസ്ട്രിക്ക് പ്രൊജക്ട് ഓഫീസര്‍മാര്‍, ബി ആര്‍ സി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
  • മുകളില്‍ പറഞ്ഞ സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത സ്കൂളുകള്‍ തൊട്ടടുത്ത സൗകര്യങ്ങള്‍ ഉള്ള സ്കൂളിലേക്ക് കൊണ്ടു പോകുകയോ ബി ആര്‍ സി യുടെ നിര്‍ദ്ദേശപ്രകാരമോ പ്രവര്‍ത്തിക്കേണ്ടതാണ്.
  • 05-09-2014 ന് ഉച്ചക്ക് 2.30 ന് തന്നെ വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വെക്കേണ്ടതാണ്.
  • ട്രയല്‍ ഡിസ്‌പ്ലേ 01-09-2014 ന് ഉച്ചക്ക് 2.30 മണിക്ക്
  • ട്രാല്‍സിസ്റ്റര്‍ റേഡിയോ ഇല്ലാത്ത സ്കൂളുകള്‍ക്ക് സ്കൂള്‍ ഗ്രാന്റ് ഉപയോഗിച്ച് അത് വാങ്ങാവുന്നതാണ്.
  • ഹിന്ദി/ഇംഗ്ലീഷ് അധ്യാപകരുടെ സേവനം പരിഭാഷയ്ക്കായി ഉപയോഗിക്കേണ്ടതാണ്.
  • 05-09-2014 ന് ഓണാഘോഷം നടത്തുന്ന വിദ്യാലയങ്ങള്‍ ഉച്ചയ്ക്ക് തന്നെ ആഘോഷങ്ങള്‍ അവസാനിപ്പിച്ച് പരിപാടിക്കായി തയ്യാറാവേണ്ടതാണ്.
  • സ്കൂളുമായി സഹകരിക്കുന്ന രക്ഷാകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യം സ്വീകരിക്കാവുന്നതാണ്.
  • ഇതുമായി ബന്ധപ്പെട്ട് നടത്തിയ തയ്യാറെടുപ്പുകളുടെ റിപ്പോര്‍ട്ട് 01-09-2014 ന് വൈകുന്നേരം 5 മണിക്കു മുമ്പായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് ഇ മെയില്‍ വഴി സമര്‍പ്പിക്കേണ്ടതാണ്
  • പരിപാടിക്കു ശേഷം 05-09-2014നു തന്നെ പങ്കെടുത്ത കുട്ടികളുടെ എണ്ണവും ഉപയോഗിച്ച മാധ്യമവും വിവരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. എറണാകുളം ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും അന്നേ ദിവസത്തെ വിവരങ്ങള്‍ ശേഖരിക്കന്നത് ഓണ്‍ ലൈന്‍ ഫോം വഴിയാണ്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers