നാം ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ബില്ലുകളില്‍ തെറ്റുകള്‍ കണ്ടാല്‍ ട്രഷറി ഒബ്ജക്ട് ചെയ്യാറുണ്ട്. ബില്ലുകള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരു ശേഷം മാത്രം ഇ-സബ്മിഷന്‍ ചെയ്യുക. ഇ-സബ്മിഷന് ശേഷം ബില്ലുകള്‍ ട്രഷറി
ഒബ്ജക്ട് ചെയ്യുന്നത് വരെ കാന്‍സല്‍ ചെയ്യാനാകില്ല എന്നറിയാമല്ലോ. ട്രഷറി ഒബക്ട് ചെയ്ത ഒരു ബില്ല് സ്പാര്‍ക്കില്‍ എങ്ങനെയാണ് ക്യാന്‍സല്‍ ചെയ്യുന്നത് എന്നുനോക്കാം.
ട്രഷറിയില്‍ ഇ സബ്‌മിറ്റു ചെയ്ത ഒരു സാലറി ബില്ല് പാസാക്കിയിട്ടുണ്ടോ ഒബ്‌ജക്‌ട് ചെയ്തിട്ടുണ്ടോ എന്നറിയുന്നതിന് ബില്‍ സ്റ്റാറ്റസ് എടുത്തു നോക്കിയാല്‍ മതി (Accounts -> Bills -> View Submitted Pay Bills). പാസാക്കിയിട്ടുണ്ടെങ്കില്‍ സ്റ്റാറ്റസ് Passed എന്നും ഒബ്‌ജക്‌ട് ചെയ്‌തിട്ടുണ്ടെങ്കില്‍ Objected എന്നും കാണാം. Objected എന്നാണെങ്കില്‍ DDOപ്രസ്തുത ബില്ല് ക്യാന്‍സല്‍ ചെയ്‌ത് വീണ്ടും പ്രോസസ് ചെയ്യണം. ബില്ല് രണ്ട് സ്ഥലത്ത് ക്യാന്‍സല്‍ ചെയ്യേണ്ടതായിട്ടുണ്ട്. ഇ-സബ്മിഷന്‍ പേജിലും Monthly Salary Processing പേജിലും.
ആദ്യം ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യുക. Accounts -> Bills -> Cancel Submitted Bill എന്ന എന്ന ക്രമത്തിലാണ് ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യേണ്ടത്. ഈ പേജില്‍ ഒബ്ജക്ട് ചെയ്ത ബില്ല് കാണുന്നില്ലെങ്കില്‍ സ്റ്റാറ്റസ് പേജിലെ view status ക്ലിക്ക് ചെയ്യാത്തതു കൊണ്ടായിരിക്കാം. അതിനാല്‍ View Status ക്ലിക്ക് ചെയ്തതിനു ശേഷമ ഈപേജ് എടുക്കുക. അതിനു ശേഷം Monthly Salary Bill ക്യാന്‍സല്‍ ചെയ്യണം(Salary Matters -> Processing -> Cancel Processed Salary)
Thanks...Helpful post
ReplyDelete