important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Disadvantages of the Internet

ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ ചുരുക്കം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്റര്‍നെറ്റ് സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനം, ഉപയോഗം, ദുരുപയോഗം തുടങ്ങിയവ സംബന്ധിച്ച് വേണ്ടത്ര ബോധവാന്‍മാരല്ല നമ്മില്‍ പലരും. അറിവിന്റെ അക്ഷയഖനിയെന്ന് പറയാമെങ്കിലും തട്ടിപ്പിന്റെ കൂത്തരങ്ങ് കൂടിയാണ് ഇന്റര്‍ നെറ്റ്.

ഓണ്‍ലൈന്‍ ബാങ്കിംഗ്: തട്ടിപ്പില്‍ വീഴാതിരിക്കാന്‍

1. ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡ്:
ബാങ്കിംഗ് സൈറ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡ് ഉപയോഗിക്കുക. സ്‌ക്രീനില്‍ തെളിയുന്ന കീബോര്‍ഡില്‍ മൗസ് വഴി ടൈപ്പ് ചെയ്യുന്ന രീതിയാണിത്. എല്ലാ ബാങ്കുകളും ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡ് എന്ന ഓപ്ഷന്‍ നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് കഫേകള്‍ പോലുള്ള സ്ഥലങ്ങളില്‍ കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ എന്തെല്ലാം ടൈപ്പ് ചെയ്യുന്നു എന്നത് ഉപകരണങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തിവെക്കാന്‍ സാധ്യതയുണ്ട്   എങ്ങിനെയാണ് ഓണ്‍ സ്ക്രീന്‍ കീ ബോര്‍ഡ്  ഓപ്പന്‍ ചെയ്യുക? ഇത്  വളരെ എളുപ്പമാണ്. വിന്‍ഡോസ്‌ കീയും R  എന്ന അക്ഷരവും ഒരുമിച്ചു പ്രസ്‌ ചെയ്യുക. ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍  " OSK "  എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.
2. പാസ്‌വേഡ് നല്‍കുമ്പോള്‍:
പാസ്‌വേഡുകള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കുക. മറ്റുള്ളവര്‍ക്ക് വേഗത്തില്‍ മനസിലാക്കാന്‍ കഴിയാത്ത പാസ്‌വേഡുകള്‍ നല്‍കുക. പാസ്‌വേഡുകളില്‍ അക്കങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. @,* തുടങ്ങിയ ചിഹ്‌നങ്ങള്‍ പാസ്‌വേഡുകളില്‍ ഉള്‍പ്പെടുത്തുന്നത് പാസ്‌വേഡ് സ്‌ട്രെങ്ത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആദ്യ അക്ഷരം കാപ്പിറ്റല്‍ ലെറ്ററാക്കുന്നതും നല്ലതാണ്. നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡ് മാറ്റുന്നതും ഗുണകരമാണ്
3. ലിങ്കിനു പുറകെ പോകരുത്:
ബാങ്കിന്റെ സൈറ്റില്‍ കയറണമെങ്കില്‍ അഡ്രസ്ബാറില്‍ സൈറ്റ് അഡ്രസ് ടൈപ്പ് ചെയ്യുക. ഇ-മെയ്‌ലിലും മറ്റു സൈറ്റുകളിലും കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. നെറ്റില്‍ തട്ടിപ്പിന്റെ വല വിരിച്ച് കാത്തിരിക്കുന്നവര്‍ കെണിയൊരുക്കുന്നത് ഇത്തരം വ്യാജ ലിങ്ക് അയച്ചുതന്നുകൊണ്ടാണ്. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ബാങ്കിന്റേതിനു സമാനമായ സെറ്റില്‍ എത്തിച്ചേരും. അവിടെ എക്കൗണ്ട് നമ്പറും പാസ്‌വേഡും നല്‍കുന്നതോടെ തട്ടിപ്പുകാര്‍ നിങ്ങളുടെ എക്കൗണ്ട് നമ്പറും പാസ്‌വേഡും മനസിലാക്കുകയും അതുപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്യും. ഇത്തരം ലിങ്കുകളില്‍ വീഴാതെ സൂക്ഷിക്കുക.
4. ബ്രൗസിംഗ് ഹിസ്റ്ററി നീക്കം ചെയ്യുക:
നിങ്ങള്‍ സന്ദര്‍ശിച്ച സൈറ്റുകളുടെ അഡ്രസ് കംപ്യൂട്ടര്‍ സൂക്ഷിച്ചു വെക്കുന്നുണ്ട്. ഈ അഡ്രസുകളില്‍ ക്ലിക്ക് ചെയ്താല്‍ വീണ്ടും നിങ്ങള്‍ സന്ദര്‍ശിച്ച വെബ് പേജില്‍ എത്തിച്ചേരാം. അതിനാല്‍ ബാങ്കിംഗ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനു ശേഷം ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക. യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ സേവ് ചെയ്തു വെക്കാനുള്ള ഓപ്ഷനുകള്‍ നല്‍കാതിരിക്കുക
5. ടെക്‌നോളജിയുടെ ഒപ്പം നടക്കാം:
നിങ്ങളുടെ സിസ്റ്റവും ബ്രൗസറും ടെക്‌നോളജിയിലെ പുതിയ മാറ്റങ്ങളനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുക. വിശ്വസനീയമായ സൈറ്റുകളില്‍ നിന്ന് മാത്രം ആന്റി വൈറസുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇന്റര്‍നെറ്റ് കഫേകളിലും മറ്റ് പൊതുവായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും നിങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നടത്തുന്നത് കഴിവതും ഒഴിവാക്കുക.

റാന്‍സെം വെയറുകള്‍

റാന്‍സെംവെയറുകള്‍ എന്നു പറയുന്നത് മാല്‍വെയറുകളാണ്. ആരുമറിയാതെ നുഴഞ്ഞു കയറി കമ്പ്യൂട്ടറിലെ എല്ലാ പ്രോഗ്രാമുകളും ലോക്ക് ചെയ്ത് പ്രവര്‍ത്തിക്കാനാകാത്ത വിധത്തിലാക്കുകയാണ്  റാന്‍സെം വെയറുകള്‍ ചെയ്യുന്നത്. അണ്‍ലോക്ക് ചെയ്യണമെങ്കില്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്ന തുക പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാനും ആവശ്യപ്പെടാറുണ്ട്. ഇതില്‍ വിശ്വസിച്ച് തുക അയച്ചു കഴിയുമ്പോഴാണ് അബന്ധം മനസ്സിലാകുന്നത്.  റാന്‍സെം വെയറുകള്‍ വെയറിന്റെ ആക്രമണം ഉണ്ടായാല്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്. പരമാവധി വിവരങ്ങള്‍ Restore ചെയ്യാന്‍ ഒരു പക്ഷെ അദ്ദേഹത്തിനു സാധിക്കും.

മുന്‍കരുതലുകള്‍

  • നിശ്ചിതമായ ഇടവേളകളില്‍ നിങ്ങളുടെ സിസ്റ്റത്തിലെ വിവരങ്ങള്‍ പുറമെയുള്ള ഏതെങ്കെലും സ്റ്റോറേജ് ഡിവൈസുകളില്‍ ശേഖരിച്ചു വെക്കുന്നത് നന്നായിരിക്കും.
  • കമ്പ്യൂട്ടറില്‍ ഏറ്റവും പുതിയ ആന്റി വൈറസ് സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നന്നായിരിക്കും.
  • അപരിചിതമായ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാതിരിക്കുക. 
  • സൗജന്യമായ വാഗ്ദാനങ്ങള്‍ നല്‍കുന്ന തരം മെയിലുകള്‍ തുറന്നു നോക്കാതെ തന്നെ Delete ചെയ്യുക.
  • ഇന്റര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ലിനക്സ്/ ഉബുണ്ടു ഉപയോഗിക്കുക.
ഇന്റര്‍നെറ്റ് വഴിയുള്ള അശ്ലീല ചിത്രങ്ങളുടേയും വീഡിയോയുടേയും പ്രചാരം ഇന്ന് വളരെയധികം കൂടിയിട്ടുണ്ട്. ഇന്റര്‍ നെറ്റില്‍ ഇന്ന് ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്ന വാക്കുകളിലൊന്നാണ് sex എന്നത്. ലക്ഷക്കണക്കിന് അശ്ലീലസൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. വളരെയധികം സൈറ്റുകളാണ് പുതു തലമുറയെ വഴി തെറ്റിക്കുന്നത്. സമൂഹത്തിനും രാജ്യങ്ങള്‍ക്കും നിയന്ത്രിക്കാനാകാത്ത വിധത്തില്‍ അതിന്റെ കരാള ഹസ്തങ്ങള്‍ പടരുകയാണ്. അശ്ലീല ചിത്രങ്ങളിലേയും വീഡിയോയിലേയും നായികാ നായകന്‍മാരുടേയും മുഖങ്ങള്‍ മാറ്റി നമ്മുടെ മുഖങ്ങളാക്കി മാറ്റാന്‍ വളരെ എളുപ്പമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന സൈറ്റുകള്‍ വരെയുണ്ട്. കോടിക്കണക്കിന് പണമാണ് ഇത്തരം സൈറ്റുകള്‍ സമ്പാദിക്കുന്നത്. കമ്പ്യൂട്ടറില്‍ പ്രാഥമികമായ പരിജ്ഞാനമില്ലാത്തവര്‍ക്കു കൂടി ഇത്തരം സൈറ്റുകളില്‍ വളരെ എളുപ്പത്തില്‍ കടന്നു ചെല്ലാമെന്നുള്ളത് ഇതിന്റെ ഭീകരാവസ്ഥ ഗുരുതരമാക്കുന്നു.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers