important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

GNU/LINUX

പൂര്‍ണ്ണമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് GNU/LINUX(ഗ‍‌്‌നു/ലിനക്‌സ്). GNU/LINUXപ്രൊജക്ടില്‍ ഉള്ളവ മാത്രമല്ല ഈ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്, മറ്റ് സോഫ്റ്റ്‌വെയറുകളും GNU/LINUX ല്‍ ഉള്‍പ്പെടുത്താറുണ്ട്. 1983 ല്‍ റിച്ചാര്ഡഡ് സ്റ്റാള്‍ മാന്‍ ആണ് GNU സോഫ്റ്റ്‌വെയര്‍ ഭാഗങ്ങള്‍ വികസിപ്പിച്ചെടുത്തത്. കൂടാതെ ലിനസ് ടോര്‍വാള്‍ഡ്സ് എന്ന ഗവേഷണ വിദ്യാര്‍ത്ഥി വികസിപ്പിച്ചെടുത്ത കേര്‍ണ്ണലും ചേര്‍ത്താണ് GNU/LINUX ഓപ്പറേറ്റിങ് സിസ്റ്റം പിറവിയെടുത്തത്. വിക്കി പീഡിയ എന്ന ആശയം ആദ്യം അവതരിപ്പിച്ചത് സ്റ്റാള്‍മാന്‍ ആണ്.

GNU/LINUX സ്വതന്ത്രമായതു കൊണ്ടുതന്നെ ഇവയുമായി ബന്ധപ്പെട്ട ഒട്ടനവധി വിതരണങ്ങള്‍ ഇന്ന് ലഭ്യമാണ്. റെഡ് ഹാറ്റ് ലിനക്സ്, ഫെഡോറ, ഡെബിയന്‍, ഉബുണ്ടു, സ്യൂസെ, ലിനക്സ് മിന്റ, സ്ലാക്ക് വെയര്‍ തുടങ്ങിയവയൊക്കെ വിവിധ GNU/LINUX വിതരണങ്ങളാണ്. 
സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍: സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗിക്കുന്നതിനെക്കുറിച്ച് ആവശ്യക്കാര്‍ക്ക് പഠിക്കാനും വേണമെങ്കില്‍ അവയില്‍ മാറ്റം വരുത്താനും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ കൊണ്ട് സാധിക്കും. സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡും സോഫ്റ്റ്‌വെയറിനൊപ്പം ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അവതാര്‍ സിനിമ കാണാത്തവരുണ്ടോ? അവതാറിന്റെ ഗ്രാഫിക്കിനായി ഉബുണ്ടു സെര്‍വ്വറാണ് ഉപയോഗിച്ചത് എന്നറിയാമോ ?. ഗൂഗിള്‍ സെര്‍വ്വറില്‍ ലിനക്സാണ് ഉപയോഗിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ വൈറസ് ആക്രമണങ്ങള്‍ ഉണ്ടാവുന്നില്ല. സെര്‍വ്വര്‍ കമ്പ്യൂട്ടറുകളില്‍ ലിനക്സാണ് കൂടുതലും ഉപയോഗിച്ചു വരുന്നത്.
ഉബുണ്ടു: ഡെബിയന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. ദക്ഷിണാഫ്രിക്കന്‍ വ്യവസായിയായ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിന്റെ നേതൃത്ത്വത്തിലുള്ള കാനോനിക്കല്‍ കമ്പനിയാണ് ഉബുണ്ടുവിന് സാമ്പത്തിക സഹായം നല്‍കുന്നത്. ഏകദേശം ഒരു കോടി യു എസ് ഡോളറാണ് അദ്ദേഹം സംഭാവനയായി നല്‍കിയിട്ടുള്ളത്. എങ്ങനെയാണ്  ഉബുണ്ടുവില്‍ സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുത്തുന്നത് എന്നു നോക്കാം. ഏകദേശം ഒരു ജി ബി യില്‍ താഴെ മാത്രം ഫയല്‍ സൈസ് ഉള്ള ഒരു iso ഇമേജ് ആണ് GNU/LINUX(ഗ‍‌്‌നു/ലിനക്‌സ്) ഇന്റര്‍ നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്നത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നമുക്കാവശ്യമുള്ള സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയത് എടുത്താല്‍ മതി. Ubuntu Software Center എന്ന സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. പതിനായിരക്കണക്കിന് സോഫ്റ്റ്‌വെയറുകള്‍ Ubuntu Software Center ല്‍ ലഭ്യമാണ്. പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്യാനും, അപ്‌ഗ്രേഡ് ചെയ്യാനും Ubuntu Software Center കൊണ്ട് സാധിക്കും. Ubuntu Software Center ന്റെ ഓണ്‍ലൈന്‍ എഡിഷനാണ് ഉബുണ്ടു അപ് ഡയറക്ടറി. (https://apps.ubuntu.com).
സ്റ്റാള്‍മാന്‍: റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ എന്നാണ് മുഴുവന്‍ പേര്. ഗ്നു പ്രൊജക്ടിന്റേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റേയും സ്ഥാപകന്‍ ആണ് ഇദ്ദേഹം. General Public Licence ന് രൂപം നല്‍കി.  അമേരിക്കയിലെ മസാച്ചുസെറ്റ് ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പില്‍ പ്രോഗ്രാമറായിരുന്നു അദ്ദേഹം. സോഫ്റ്റ്‌വെയര്‍ ഉപയോഗം സ്വതന്ത്രമായിരിക്കണമെന്നും ആരും കുത്തകയായി വെക്കുന്നത് അറിവിന്റെ സ്വതന്ത്രമായ വിതരണത്തെ തടസ്സപ്പെടുത്തുമെന്നുമുള്ള അദ്ദേഹത്തിന്റെ ചിന്തയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.

2 comments:

  1. Hai... am Rajeev ,,,

    please help me to download

    new it@school ubuntu 12.04 .

    where i can get this from ? which site??

    ReplyDelete
    Replies
    1. കേരളത്തിലെ എല്ലാ ജില്ലകളിലേയും it@school Master Trainer മാരുടെ കയ്യിലും, എല്ലാ ഹൈസ്കൂളുകളിലും, it@school ജില്ലാ ഓഫീസുകളിലും, പല ഹൈസ്കൂള്‍ SITC മാരുടെ കയ്യിലും, കേരളത്തിലെ പല Computer Service Professional ന്റെ കൈവശവും 12.04 CD ലഭ്യമാണ്. ഇനി 12.04 ലഭ്യമല്ലെങ്കില്‍ 10.04 ആയാലും ധാരാളം.

      Delete

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers