Dr. Geo യിലെ വിവിധ ടൂളുകള്‍ കഴിഞ്ഞ പോസ്റ്റില്‍ പരിചയപ്പെട്ടല്ലോ. ഈ ടൂളുകള്‍ ഉപയോഗിച്ച് ഏതാനും വര്‍ക്കുകള്‍ നമുക്ക് ചെയ്തു നോക്കാം. AB എന്ന രേഖയ്ക്ക് ലംബമായി മറ്റൊരു രേഖ എങ്ങനെ വരയ്ക്കാമെന്നു നോക്കാം. മുകളിലത്തെ മൂന്നാമത്തെ ടൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ ടൂള്‍ ബാറില്‍ സമാന്തരമായും ലംബമായും മറ്റും രേഖകള്‍ വരയ്ക്കാനുള്ള ടൂളുകളാണ് ഉള്ളത്. ഇവയിലെ ഓരോ ടൂളും സ്വയം പരിടയപ്പെടാവുന്നതേയുള്ളൂ. രണ്ടാമത്തെ ടൂള്‍ ക്ലിക്ക് ചെയ്യുക. താഴെ പ്രസ്തുത ടൂള്‍ എന്തിനു വേണ്ടിയുള്ളതാണെന്നുള്ളതാണെന്ന് കാണാം. ഇനി A എന്ന ബിന്ദുവും നാം വരച്ച വരയും സെലക്ട് ചെയ്യുക. വര സെലക്ട് ചെയ്യാന്‍ വരയുടെ സമീപം മൗസ് പോയിന്റര്‍ കൊണ്ടുവരുമ്പോള്‍ This line എന്ന മെസ്സേജ് കാണാം. അപ്പോള്‍ ലൈനില്‍ ക്ലിക്ക് ചെയ്യുക. അതു പോലെ തന്നെ A എന്ന ബിന്ദുവിന്റെ സമീപം മൗസ് പോയിന്റര്‍ കൊണ്ടുവരുമ്പോള്‍ This Point എന്ന മെസ്സേജ് കാണാം. അപ്പോഴാണ് ബിന്ദുവില്‍ ക്ലിക്ക് ചെയ്യേണ്ടത്. A എന്ന ബിന്ദുവിലൂടെ വരയ്ക്ക് ലംബമായി ഒരു ലംബരേഖ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കാണാം.
ഏതാനും ജ്യോമിതീയ രൂപങ്ങള്‍ വരക്കുന്ന വിധം വീഡിയോ ക്ലിപ്പിങിലൂടെ താഴെ വിശദീകരിച്ചിരിക്കുന്നു. വളരെയധികം ടൂളുകള്‍ ഇവയില്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം.
രണ്ട് ബിന്ദുക്കള്‍ ഉള്‍പ്പെടുന്ന ഒരു വൃത്തം വരയ്ക്കുന്നത് എങ്ങനെയെന്നു നോക്കാം.
ഏതാനും ജ്യോമിതീയ രൂപങ്ങള്‍ വരക്കുന്ന വിധം വീഡിയോ ക്ലിപ്പിങിലൂടെ താഴെ വിശദീകരിച്ചിരിക്കുന്നു. വളരെയധികം ടൂളുകള്‍ ഇവയില്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം.
രണ്ട് ബിന്ദുക്കള്‍ ഉള്‍പ്പെടുന്ന ഒരു വൃത്തം വരയ്ക്കുന്നത് എങ്ങനെയെന്നു നോക്കാം.
ത്രികോണത്തിലെ കോണുകള്‍ അടയാളപ്പെടുത്തുന്ന വിധം വിവരിച്ചിരിക്കുന്നു
രണ്ട് സമാന്തര രേഖകളെ ഒരു ഛേദകം ഖണ്ഡിക്കുമ്പോഴുണ്ടാകുന്ന കോണുകള്‍ വിവരിച്ചിരിക്കുന്നു.
മേല്‍ പറഞ്ഞവ ഉദാഹരണങ്ങള്‍ മാത്രമാണ് ഇവ ഉപയോഗിച്ചുകൊണ്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബോര്‍ഡില്‍ വരക്കുന്നവയേക്കാള്‍ ഏറെ വ്യത്യസ്തവും ആകര്‍ഷകവുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ക്ലാസ്സ് മുറികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇവ ആസ്വദിക്കുമെന്ന് തീര്‍ച്ചയാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....