ധാരാളം എഡ്യുക്കേഷനല്‍ സോഫ്റ്റ്‌വെയറുകള്‍ ഉബുണ്ടുവില്‍ ലഭ്യമാണ്. ഇതില്‍ ഏതാനും ഗണിതശാസ്ത്ര സോഫ്റ്റ്‌വെയറുകള്‍ നാം ഇതിനു മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്.ജ്യോമിതീയ രൂപങ്ങള്‍ വരച്ചു പരിശീലിക്കുന്നതിനും പരീക്ഷിച്ച് നോക്കുന്നതിനും ജ്യോമിതീയ തത്വങ്ങള്‍ പഠിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു ഇന്ററാടീവ് പ്രോഗ്രാമാണ് KDE Interactive Geomatry -KIG. ജ്യോമിതീയ ചിത്രങ്ങള്‍ ഒരുക്കുന്നതിനുള്ള നിരവധി ഉപകരണങ്ങള്‍ Menu ബാറിലെ Objects മെനുവില്‍ ഒരുക്കിയിട്ടുണ്ട്. Points, Lines, Segments, Vectors, Circles, arcs, conics, angles,bisectors, vectors, polygons തുടങ്ങി 40 ല്‍ അധികം Objects വിവിധ ജ്യോമിതീയ രൂപങ്ങളുടെ നിര്‍മ്മാണത്തിന് സഹായിക്കുന്നു.
Translate, reflect, rotate, scare തുടങ്ങി 10 ല്‍ അധികം Transformations ജ്യോമിതീയ രൂപങ്ങളില്‍ വിവിധ പരീക്ഷണങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നു. വിവിധ പരിശോധനകള്‍ നടത്തുന്നതിനുള്ള സൗകര്യം ഇതിലെ പ്രത്യേകതയാണ്. ലളിതമായ Macro സംവിധാനവും Python, Script, locus, തുടങ്ങിയവയും കൂടുതല്‍ പഠനാനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിന് അവസരമൊരുക്കുന്നു. Object കള്‍ എളുപ്പത്തില്‍ തയ്യാറാക്കുന്നതിന് ഉള്ള Tool bar ന്രെ ക്രമീകരണവും സൗകര്യപ്രജമാണ്. സമാന സ്വഭാവമുള്ള Dr Geo,Kgeo തുടങ്ങിയ ഫയലുകളും ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

kig ലെ ടൂള്‍ ബാറുകള്‍
Main Tool bar
Point tool bar
Line tool bar
Vectors segments tool bar
Circles and Arcs tool bar
Conics toolbar
Angles toolbar
Transformation tool bar
Tests tool bar
Others
Kig സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ബിന്ദു, രേഖ, ത്രികോണം എന്നവ വരയ്ക്കുന്ന വിധം
ബിന്ദു
Application -> Education -> Kig എന്ന ക്രമത്തില്‍ kig ജാലകം തുറക്കുക.
തുടര്‍ന്ന് Points tool bar ല്‍ നിന്നും ബിന്ദു തെരെഞ്ഞെടുത്ത് ബിന്ദു വരയ്ക്കുക.
രേഖ രേഖാഖണ്ഡം വരയ്ക്കുന്ന വിധം
രേഖജാലകത്തല്‍ രണ്ട് ബിന്ദുക്കള്‍ അടയാളപ്പെടുത്തു. Kig ജാലകത്തിലെ വെക്ടേഴ്സ് ടൂള്‍ ബാറിലുള്ള Line ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന രണ്ട് ബിന്ദുക്കളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ രേഖ ലഭിക്കുന്നു.
രേഖാഖണ്ഡം വെക്ടേഴ്സ് ടൂള്‍ ബാറില്‍ ക്ലിക്ക് ചെയ്യുക. ജാലകത്തിലെ രണ്ട് ബിന്ദുക്കളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ രേഖാഖണ്ഡം ലഭിക്കുന്നു.
കോണ്‍ അളവ് രേഖപ്പെടുത്തുന്നവിധം
kig ജാലകത്തില്‍ കോണ്‍ വരയ്ക്കാന്‍ വേണ്ടി ആദ്യം മൂന്ന് ബിന്ദുക്കള്‍ അടയാളപ്പെടുത്തുക. കോണ്‍ വരയ്ക്കത്തക്ക വിധം രേഖാഖണ്ഡങ്ങളെ യോജിപ്പിക്കുമ്പോള്‍ കോണ്‍ ലഭിക്കുന്നു. Angles toolbar ലെ Angle by three points സെലക്ട് ചെയ്ത് അപ്രദിക്ഷിണ രീതിയില്‍ മൂന്ന് ബിന്ദുക്കളില്‍ ക്ലിക്ക് ചെയ്താല്‍ കോണ്‍ അടയാളപ്പെടുത്താം. ഇനി kig ഉപയോഗിച്ച് പൈതഗോറസ് തിയറി ശരിയാണോഎന്ന് പരിശോധിച്ചു നോക്കൂ.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....