important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Web Site Security

പല വെബ്സൈറ്റുകളും ബ്ലോഗുകളും ഹാക്കര്‍മാരുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന കാര്യം അറിയാമോ ? പല തലത്തിലുള്ള ഹാക്കര്‍മാരുണ്ട്. സുരക്ഷാ പാളിച്ചകള്‍ മനസ്സിലാക്കി വെബ്സൈറ്റില്‍ നുഴഞ്ഞു കയറി നമ്മുടെ പ്രവര്‍ത്തനങ്ങളും മറ്റും മനസ്സിലാക്കുകയാണ് മിക്ക ഹാക്കര്‍മാരും ചെയ്യുന്നത്. ഹാക്ക് ചെയ്യപ്പെടുന്നതു മൂലം നമ്മുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമാകുന്നു. HTML/CSS കോഡുകള്‍ മാത്രമുപയോഗിച്ച് നിര്‍മ്മിക്കുന്ന വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെക്കുറവാണ്.


ഹാക്കിങ് സുരക്ഷക്കുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍

  1. നിലവാരമുള്ള വെബ് ഹോസ്റ്റില്‍ മാത്രം നിങ്ങളുടെ വെബ് സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുക.
  2. എളുപ്പത്തില്‍ ആര്‍ക്കും ഊഹിച്ചെടുക്കാന്‍ കഴിയാത്ത പാസ്‌വേഡുകള്‍  നിര്‍മ്മിക്കുക
  3. പാസ്‌വേഡുകളില്‍ ആല്‍ഫാ ന്യൂമറിക്ക്ല‍ കീ കള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
  4. പൊതുവേ ഹാക്കര്‍മാരുടെ ആക്രമണം കുറഞ്ഞ ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതാണ് നല്ലത്
  5. ഒരു സൈറ്റില്‍ ഉപയോഗിക്കുന്ന പാസ്‌വേ‍ഡ് മറ്റു വെബസൈറ്റില്‍ ഉപയോഗിക്കാതിരിക്കുക.
  6. വിന്‍ഡോസ് ആയാലും ലിനക്സ് ആയാലും ഏറ്റവും പുതിയ വെര്‍ഷനുകള്‍ മാത്രം ഉപയോഗിക്കുക.
  7. വേഡ്പ്രസ്സ് ഉപയോഗിക്കുന്നവര്‍ വേഡ്പ്രസ്സ് തീം, പ്ലഗിന്നുകള്‍ തടങ്ങിയവ അപ്ഡേറ്റ് ചെയ്യണം.
  8. ഹാക്ക് ചെയ്യപ്പെട്ടാല്‍ വെബ്സൈറ്റിനെ തിരികെ കൊണ്ടു വരാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗമാണ് വെബസൈറ്റിന്റെ ബാക്ക് അപ് സൂക്ഷിക്കുക എന്നത്.
  9. വേഡ്പ്രസ്സ് ഫോള്‍ഡറുകള്‍ സെര്‍ച്ച് ചെയ്യപ്പെടുന്നത് ഒഴിവാക്കുക.
  10. നിങ്ങളുടെ വെബ്സെര്‍വ്വര്‍ മുഴുവന്‍ പബ്ലിക്ക് സെര്‍ച്ച് ചെയ്യുന്ന വിധത്തില്‍ സേവനം നല്‍കാതിരിക്കുക.
  11. നിങ്ങളുടെ വെബ്സൈറ്റിലേക്ക് കയറാന്‍ ശ്രമിക്കുന്ന സംശയമുള്ള IP Address കള്‍ ബ്ലോക്ക് ചെയ്യുക.
  12. യൂസര്‍ നെയിം Admin എന്ന്  നല്‍കാതിരിക്കുക
  13. സുരക്ഷിതമല്ലാത്ത ഫോമുകളും ഫയല്‍ അപ്‌ലോഡിങ് സംവിധാനങ്ങളും വെബ്സൈറ്റുകളില്‍ ഉള്‍പ്പെടുത്താതിരിക്കുക.
  14. ആരൊക്കെയാണ് നിങ്ങളുടെ വെബ്സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് നിരന്തരമായി നിരീക്ഷിച്ചു കൊണ്ടിരിക്കുക. ഇതിനു സഹായിക്കുക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാം.
  15. ഹാക്കര്‍മാര്‍ സൃഷ്ടിക്കുന്ന പുതിയ ഫയലുകള്‍ ഡീലീറ്റ് ചെയ്യുക. നിങ്ങളുടെ വെബ്സൈറ്റിലെ ഫയലുകള്‍ നിങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം.
  16. വിന്‍ഡോസ് ആണ് ഉപയോഗിക്കന്നതെങ്കില്‍ നല്ല ഒരു അന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
  17. വേഡ്പ്രസ്സ് ലോഗിന്‍ പേജ് വേണ്ടത്ര സുരക്ഷിതമാക്കാന്‍ ശ്രമിക്കുക.
  18. ഇന്റര്‍നെറ്റ് കഫെയില്‍ നിന്നും നെറ്റ് ഉപയോഗിച്ചതിനു ശേഷം നാം തിരിച്ചു പോരുന്നതിനു മുമ്പായി ctrl+shift+delete അമര്‍ത്തിയാല്‍ നിങ്ങള്‍ ഉപോയോഗിച്ച ബ്രൗസിങ്ഡാറ്റകളും, പാസ് വേര്‍ഡുകളും മറ്റെല്ലാ ഡാറ്റകളും ക്ലീനാക്കി കിട്ടും.
  19. ഗൂഗിള്‍ ഐ.ഡിയും പാസ് വേഡും ഗൂഗിളല്ലാത്ത മറ്റു സൈറ്റുകളില്‍ കയറുമ്പോള്‍ നല്‍കാതിരിക്കുക. അങ്ങിനെ പല സ്ഥലത്തും ഈമെയില്‍ പാസ് വേഡ് കൊടുത്തിട്ടുണ്ടെങ്കില്‍ ഇടക്ക് ഈ മെയില്‍ പാസ് വേഡ് മാറ്റുക.
  20. ഇന്റര്‍നെറ്റ് കഫേയിലിരുന്ന നാം ഉപയോഗിച്ച് വെബ്സൈറ്റ് പേജുകളെല്ലാം ചെയ്താലും നാം കയറിയ പേജുകളെല്ലാം നിങ്ങള്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ തുറക്കുന്ന മറ്റൊരാള്‍ക്ക് കാണാവുന്നതാണ്. അതിനാല്‍ നാം ലോഗിന്‍ ചെയ്ത് പ്രവേശിച്ച ഇ-മെയില്‍, ഫേസ്ബൂക്ക് അക്കൗണ്ട്, മറ്റ് ലോഗിന്‍ സൈറ്റുകള്‍ തുടങ്ങിയവ എല്ലാം തന്നെ ലോഗൗട്ട് ചെയ്യുക.
  21. ഗൂഗിള്‍ പാസ്സ്‌വേഡ് ഉയോഗിച്ച് എല്ലാ ഗൂഗിള്‍ അക്കൗണ്ടുകളും തുറക്കാമെന്നതിനാല്‍ ഗൂഗിള്‍ അക്കൗണ്ടും പാസ്‌വേഡും രഹസ്യമാക്കി വെക്കുക.മാത്രമല്ല നാം ഇതു വരെ സന്ദര്‍ശിച്ച പേജുകളും മറ്റൊരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.
  22. പെട്ടെന്ന് ഊഹിക്കാവുന്ന നമ്പറുകള്‍, സ്വന്തം പേര്, തുടങ്ങിയവ പാസ്സ്‌വേഡ് ആയി നല്‍കാതിരിക്കുക
    യൂസര്‍നെയിമും പാസ് വേഡും വിശ്വസ്ഥരായവര്‍ക്കുപോലും മെയിലായോ എസ്.എം.എസായോ അയക്കാതിരിക്കുക.
  23. കുടുതല്‍ പേരുപയോഗിക്കുന്ന സിസ്റ്റത്തില്‍ നിന്ന് എണീറ്റ് പോരുമ്പോള്‍ മെനു-സെറ്റിങ്‌സ്-ബ്രൗസിങ് ഡാറ്റ ക്ലിയര്‍ ചെയ്യുക.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers