important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Gimp Part 4

ചിത്രങ്ങള്‍ക്ക് Wavy ബോര്‍ഡര്‍ നല്‍കുന്നത് എങ്ങനെയെന്നാണ് ഇന്ന് ആദ്യമായി നാം ചര്‍ച്ച ചെയ്യുന്നത്. ആദ്യമായി മാറ്റം വരുത്തേണ്ട ചിത്രം ജിമ്പില്‍ ഓപ്പണ്‍ ചെയ്യുക. ചിത്രത്തിന്റെ ബോര്‍ഡര്‍ നല്‍കേണ്ട ഭാഗം ഒഴികെയുള്ള ഭാഗം സെലക്ട് ചെയ്യുക. ഇതിനായി സ്ക്വയര്‍ സെലക്ഷന്‍ ഉപയോഗിക്കാം. ഇങ്ങനെ സെലക്ട് ചെയ്ത ശേഷം Quick Mask Button ക്ലിക്ക് ചെയ്യുക. (Quick Mask Button പേജിന്റെ ഇടതു വശത്ത് താഴെ കാണാം). Filters -> Distorts -> Waves എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. Quick Mask Button വീണ്ടും ക്ലിക്ക് ചെയ്ക ശേഷം Selection Invert ചെയ്യുക. ഈ സെലക്ഷനില്‍ ഏതെങ്കിലും ഒരു കളര്‍ ഫില്‍ ചെയ്യുക. 
അനിമേഷന്‍ നിര്‍മ്മിക്കുന്ന വിധം: വിവിധ ചിത്രങ്ങളോ ഒരേ ചിത്രത്തിന്റെ വിവിധ സ്ഥാനങ്ങളോ തുടര്‍ച്ചയായി കാണുമ്പോഴുണ്ടാകുന്ന ദൃശ്യാനുഭവമാണ് അനിമേഷന്‍ എന്നു പറയുന്നത്. ജിമ്പില്‍ അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും അവ gif ഫോര്‍മാറ്റില്‍ സേവ് ചെയ്യാനും കഴിയും. Blend , Burn in, Spinning Globe, Wave തുടങ്ങിയവ ജിമ്പിലെ അനിമേഷന് ഉദാഹരണമാണ്.
Spinning Globe എന്ന അനിമേഷന്‍ നിര്‍മ്മിക്കുന്ന വിധം. ജിമ്പില്‍ ഒരു പുതിയ ഫയല്‍ തുറക്കുക. ബാക്ക് ഗ്രൗണ്ട് ലെയര്‍ ഡിലീറ്റ് ചെയ്യുക. ഒരു പുതിയ ലെയര്‍ ചേര്‍ക്കു. ഈ ലെയറിന് അനുയോജ്യമായ ഒരു പശ്ചാത്തല നിറം നല്‍ക്കുക. നിങ്ങളുട പേര് ടൈപ്പ് ചെയ്യുക. ഇതൊരു പുതിയ ലെയറായിരിക്കും. ഈ രണ്ട് ലെയറുകള്‍ മെര്‍ജ് ചെയ്യുക. (Image -> Merge Visible Layers) . ഈ ചിത്രം അനിമേഷനാക്കി മാറ്റുക. (Filters -> Animations -> Spinning Globe). Animation പ്ലേ ചെയ്യുക. (Filters ->Animation -> Playback) . 
Animation Gif ഫയലായി സേവ് ചെയ്യുന്ന വിധം. 
File -> save as സെലക്ട് ചെയ്യുക. ഫയന് പേര് നല്‍കുക. പേരിന് gif എന്ന എക്സ്റ്റന്‍ നല്‍കുക. OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Save as animation ക്ലിക്ക് ചെയ്യുക. ഈ ഫയല്‍ പ്രസെന്റേഷനിലും ബ്രൗസറിലും പ്രവര്‍ത്തിക്കും.
ചിത്രത്തെ ഓയില്‍ പെയിന്റാക്കി മാറ്റുന്ന വിധം
ഏത് ലെയറാണോ Oily ആക്കി മാറ്റേണ്ടത് പ്രസ്തുത ലെയര്‍ സെലക്ട് ചെയ്യുക. മെനു ബാറില്‍ നിന്നും Filters -> Artistic -> Oilify സെലക്ട് ചെയ്യുക. 
ചിത്രത്തിന്റെ മൂലകള്‍ വക്രമാക്കി മാറ്റാന്‍ (Round Corner): ചിത്രം സെലക്ട് ചെയ്യുക. മെനു ബാറില്‍ നിന്നും Filters -> Decor -> Round Corners സെലക്ട് ചെയ്യുക. OK ക്ലിക്ക് ചെയ്യുക. ചിത്രത്തിന്റെ മുലകള്‍ Rounded corner ആയി മറ്റൊരു വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടും.
ചിത്രങ്ങളെ എംബോസ് ചെയ്യുന്ന വിധം :  ചിത്രങ്ങളെ എംബോസ് ചെയ്ത് കല്ലില്‍ കൊത്തിയതു പോലെയുള്ള ചിത്തങ്ങളാക്കി മാറ്റുന്നതിന് എന്തു ചെയ്യാമെന്നു നോക്കാം. എംബോസ് ചെയ്യേണ്ട ചിത്രം സെലക്ട് ചെയ്യുക. മെനു ബാറില്‍ നിന്നും Filters - Distorts -> Emboss എന്നു സെലക്ട് ചെയ്യുക. Filters - Distorts -> Emboss -‍‍> mumbmap എന്നു സെലക്ട് ചെയ്താല്‍ നിറം നിലനിര്‍ത്തിക്കൊണ്ടു തന്നെ ചിത്രത്തെ എംബോസ് ചെയ്യാന്‍ കഴിയും. 
ചിത്രത്തിന് ഷേഡ് : ചിത്രത്തിനോ സെലക്ട് ചെയ്ത ഭാഗത്തിനോ ഷേഡ് നല്‍കാന്‍ വേണ്ടി മെനു ബാറില്‍ നിന്നും Light and Shadow -> Drop Shadow എന്നു സെലക്ട് ചെയ്യുക.
ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ: കളര്‍ ഫോട്ടോ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ആക്കി മാറ്റാനും കഴിയും .ഇതിനായി മെനു ബാറില്‍ നിന്നും Filters -> Decor -> Old Photo സെലക്ട് ചെയ്താല്‍ മതി.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers