27ന് രാവിലെ 10ന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി
സ്കൂളില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് ശാസ്ത്രോല്‍സവം ഉദ്ഘാടനം ചെയ്യും. ശാസ്ത്രമേള
ശാസ്ത്രോല്‍സവമാക്കിയതും കിരീടം നേടുന്ന ജില്ലയ്ക്കു സ്വര്‍ണക്കപ്പും
എന്നതാണ് തിരൂരിലെ മേളയുടെ പ്രത്യേകത. സ്വര്‍ണക്കപ്പ് രൂപകല്‍പ്പന
പൂര്‍ത്തിയാകാത്തതിനാല്‍ മാതൃകാ കപ്പ് നല്‍കി പിന്നീട് യഥാര്‍ഥ കപ്പ്
വിതരണം ചെയ്യും. 26 ന് വൈകിട്ട് മൂന്നിന് തിരൂര്‍ നഗരത്തില്‍നിന്നു
വര്‍ണാഭമായ വിളംബരജാഥയോടെയാണ് ശാത്രോല്‍സവ പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ
10 മുതല്‍ രാത്രി വരെ നടക്കുന്ന റജിസ്ട്രേഷന് ഓരോ ജില്ലയ്ക്കും പ്രത്യേകം
കൌണ്ടറുകള്‍ തയാറാക്കി. തിരൂരിലെ അഞ്ചു സ്കൂളുകളിലും
തുഞ്ചന്‍പറമ്പിലുമായാണ് മല്‍സരങ്ങള്‍. വിദ്യാര്‍ഥികളുടെ താമസത്തിനും
ഭക്ഷണത്തിനും ഗതാഗതത്തിനും വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സി.
മമ്മുട്ടി എംഎല്‍എ അധ്യക്ഷനായുള്ള 19 കമ്മിറ്റികളാണ് മേളയുടെ
നടത്തിപ്പിനായി രൂപീകരിച്ചത്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം,
പ്രവൃത്തിപരിചയം, ഐടി മേളകള്‍ക്കു പുറമേ വൊക്കേഷനല്‍ കരിയര്‍ എക്സ്പോ,
കരിയര്‍ ഫെസ്റ്റ്, സയന്‍സ് ഡ്രാമ, വിവിധ കലാപരിപാടികള്‍ എന്നിവയും ഇക്കുറി
മാറ്റേകും. മേളയെ വരവേല്‍ക്കാന്‍ തിരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
30ന് ആണ് സമാപനം. ശാസ്ത്രോല്‍സവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 0494
2433020, 9895068336 എന്നീ നമ്പറുകളില്‍ ലഭിക്കും.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....