important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Internet and our children

അത്യാവശ്യമായി സ്പാര്‍ക്കില്‍ സാലറി ബില്ല് പ്രോസസ് ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ ടൗണിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍  കയറിയത്. നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധമായിരുന്നു അവിടത്തെ തിരക്ക്. രണ്ടും മുന്നും പേര്‍ വീതമാണ് ഓരോ ക്യാബിനിലും. ഇത്രയേറെ തിരക്കിട്ട് എന്താണ് ഇവര്‍ ചെയ്യുന്നത് എന്ന് കഫേ ഓപ്പറേറ്ററോട് ചോദിച്ചപ്പോള്‍ ഒരു ചിരിയായിരുന്നു മറുപടി.
ഒരു പഠനപ്രകാരം ഏറ്റവുമധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം എന്നത് ഒരു ദുഃഖകരമായ സത്യമാണ്.
ഇന്റര്‍നെറ്റ് കഫേകളില്‍ ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തിയാല്‍ ഉപഭോക്താക്കളില്‍ മിക്കവാറും കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളായിരിക്കും എന്നു കാണാന്‍ കഴിയും.
നമ്മുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കള്‍ എത്രത്തോളം ബോധവാന്മാരാണ് ? നമ്മുടെ കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തെരയുന്നതെന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ? എന്താണ് അവര്‍ ‍ഡൗണ്‍ലോഡ് ചെയ്യുന്നത് എന്ന് അന്വേഷിച്ചിട്ടുണ്ടോ ? രാത്രി വൈകിയും ഇവര്‍ എന്തൊക്കെയാണ് നെറ്റില്‍ സെര്‍ച്ച് ചെയ്തു കൊണ്ടിരിക്കുന്നത് ? മൊബൈല്‍ ഫോണിലോടെ ആരോടാണ് ഇവര്‍ക്ക് ഇത്രയേറെ സംസാരിക്കാനുള്ളത് ?  പ്രൊജക്ട് വര്‍ക്കുകള്‍ മാത്രമാണോ അവരുടെ പെന്‍ഡ്രൈവുകളില്‍ ഉള്ളത് ? ഇവയിലേതെങ്കിലും ചോദ്യത്തിന് അറിയില്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ ഓര്‍ക്കുക, നിങ്ങളുടെ കുട്ടികള്‍ നിങ്ങളില്‍ നിന്നും വളരെ അകലെയായിക്കഴിഞ്ഞു. അവര്‍ തെറ്റിലേക്ക് വഴുതിക്കൊണ്ടിരിക്കുന്നു.
മൊബൈല്‍‍ ഫോണിലുള്ള ക്യാമറകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതയും ശരീര വടിവും പകര്‍ത്തി നെറ്റിലെത്തിക്കുന്നവര്‍ ധാരാളമാണിന്ന്. ഇന്റര്‍നെറ്റ് കഫേകളില്‍ എത്തുന്ന കൗമാരപ്രായക്കാരില്‍ അധികം പേരും തെരയുന്നത് അശ്ലീല സൈറ്റുകളണെന്ന് നാം മനസ്സിലാക്കുക. ഇന്ന് സൈബര്‍ ലോകത്ത് ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്ന പദം sex എന്നാണെന്നറിയുമ്പോള്‍ എത്രത്തോളം അനഭിലഷണീയമായാണ് നമ്മുടെ യുവാക്കള്‍ നെറ്റിനെ സമീപിക്കുന്ന് എന്നറിയുക.
ഈ പറഞ്ഞത് ഇന്റര്‍നെറ്റിന്റെ ഒരു വശം. ഒ‍ട്ടേറെ മാലിന്യം നിറഞ്ഞതാണെങ്കിലും നമുക്കിന്ന് ഇന്റര്‍നെറ്റിനെ പാടെ നിരാകരിക്കാന്‍ സാധിക്കുകയില്ല. എത്രയോ പേരാണ് വൈദ്യുതിയുടെ ആഘാതത്താല്‍ മരണമടയുന്നത്. എന്നു കരുതി നാം വൈദ്യുതിയെ നിരാകരിക്കാറുണ്ടോ? കാറ്റും കോളും വിഷജീവികളും നിറഞ്ഞ കടലില്‍ ആരും മത്സ്യ ബന്ധനത്തിലായി പോകാതിരിക്കാറില്ലല്ലോ. ഏതൊന്നും ഉപയോഗിക്കപ്പെടുന്നതിന്റെ രീതിയനുസരിച്ചാണ് അതിന്റെ ഗുണദോഷ വശങ്ങള്‍ വിലയിരുത്തേണ്ടത്.
ലോകം നമ്മുടെ വീട്ടിലെത്തുന്നു എന്നാണ്  ഇന്റര്‍നെറ്റിനെ പറ്റി പൊതുവെ പറയാറുള്ളത്. എന്നാല്‍ ലോകത്തിലെ എല്ലാ തിന്മകളും നമ്മുടെ വീട്ടിലെത്തുന്നുണ്ടെന്ന് നാമറിയുക. 
എങ്ങനെയാണ് കുട്ടികള്‍ വഴിതെറ്റുന്നത് ? ഇന്റനെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോഴാണ് കുട്ടികള്‍ പലപ്പോഴും തെറ്റായ സൈറ്റുകളിലേക്ക് എത്തിച്ചേരുന്നത്. നിഷ്കളങ്കമെന്നു തോന്നുന്ന പല സൈറ്റുകളുടേയും അഡ്രസ്സുകള്‍ തെറ്റായി ടൈപ്പു ചെയ്യുന്നതു മൂലം എത്തിപ്പെടുന്നതാവട്ടെ അശ്ലീല സൈറ്റുകളിലും.. സെര്‍ച്ച് ചെയ്യാന്‍ വേണ്ടി നല്‍കുന്ന കീ വേഡുകള്‍ പലപ്പോഴും അശ്ലീല സൈറ്റുകളിലേക്കാണ് നമ്മെ എത്തിക്കുന്നത്. പലപ്പോഴും കൂട്ടുകാരോടൊപ്പം ഇന്റര്‍നെറ്റ് കഫേകളില്‍ ഇരുന്നുള്ള വെബ് ബ്രൗസിങ് അതിരുകളില്ലാത്ത സ്വതന്ത്രലോകമാണ് ഓരോ കൗമാരക്കാരനിലും ഉണ്ടാക്കുന്നത്. ഒരിക്കല്‍ ഇത്തരം സൈറ്റുകളില്‍ എത്തിപ്പെടുന്നവര്‍ വീണ്ടും അത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ വ്യഗ്രതപ്പെടുന്നു. ഇത് അവനെ പഠനത്തിലുള്ള പിന്നാക്കം പോക്കിനും കുടുംബ ബന്ധങ്ങളിലെ വിള്ളലുകള്‍ക്കും കാരണമാകുന്നു. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാന്‍ യാതൊരു സാങ്കേതിക പരിജ്ഞാനവും ആവശ്യമില്ല എന്നുള്ളത് കാര്യങ്ങള്‍ എളുപ്പമുള്ളതാക്കുന്നു. ലോകമെമ്പാടും വ്യാപിച്ചു കിടക്കന്ന വെബ്സൈറ്റുകളെ നിയന്ത്രിക്കക എന്നത് ഗവണ്‍മെന്റുകള്‍ക്ക് ഒരു പരിധിയില്‍ കവിഞ്ഞ് ചെയ്യാന്‍ കഴിയില്ല. നമുക്ക് നമ്മുടെ കുട്ടികളെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രായോഗികം.
  • സ്വകാര്യ ബ്രൗസിങ് നിങ്ങലുടെ കുട്ടികളെ ഒരു മുറിയില്‍ അടച്ചിട്ടിരുന്ന് നെറ്റില്‍ ബ്രൗസ് ചെയ്യാന്‍ ഒരിക്കലും അനുവദിക്കരുത്. നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നത് വീട്ടിലെ എല്ലാവരും പെരുമാറുന്ന സ്ഥലത്തു തന്നെ ആയിരിക്കണം.. ഇങ്ങനെ ചെയ്യുന്നത് രഹസ്യമായി സെര്‍ച്ച് ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തും.
  • ഫില്‍ട്ടറിങ് സംവിധാനങ്ങള്‍ ബ്രൗസറിലുള്ള ഫില്‍ട്ടറിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക. ചില പ്രത്യേക നിലവാരത്തിലുള്ള സൈറ്റുകളെ തടയാന്‍ ഇത്തരം ഫില്‍റ്ററിങ് സംവിധാനങ്ങള്‍ക്ക് കഴിയും.
  • ഫില്‍ട്ടറിങ് ഫില്‍ട്ടറിങ്,പാരന്റല്‍ കണ്‍ട്രോള്‍, ബ്ലോക്കിങ് സോഫ്റ്റ്‌വെയര്‍ എന്നിവ ഉപയോഗിച്ച് ഒരു പരിധിവരെ നമ്മുടെ കുട്ടികളുടെ ബ്രൗസിങ് നിയന്ത്രിക്കാം.
  • സമയ നിയന്ത്രണം: ദിവസത്തില്‍ അല്ലെങ്കില്‍ ആഴ്‌ചയില്‍ ഒരു പ്രത്യേക സമയത്തു മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് അനുവാദം നല്‍കുക.
  • ഇ മെയില്‍ അത്യാവശ്യത്തിനു മാത്രം അത്യാവശ്യത്തിനു മാത്രം ഇ മെയിലുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുക. കുട്ടികളുടെ ഇ മെയില്‍ പാസ്സ്‌വേഡ് മനസ്സിലാക്കി വെക്കുക.
  • ചാറ്റിങ് ശ്രദ്ധിക്കുക കുട്ടികളുടെ ചാറ്റിങ് ശ്രദ്ധിക്കുക: ചാറ്റിങിലൂടെ പരിചയപ്പെടുന്നവര്‍ പലപ്പോഴും നമ്മെ വഴിതെറ്റിക്കുന്നവരായിരിക്കുമെന്ന് കുട്ടികളെ മനസ്സിലാക്കുക. നമ്മുടെ സത്യമായ വിവരങ്ങള്‍ ഒരിക്കലും ചാറ്റിങിലൂടെ പങ്കുവെക്കാന്‍ അനുവാദം നല്‍കരുത്
  • കുട്ടികള്‍ക്കായുള്ള ബ്രൗസറുകള്‍ അശ്ലീല സൈറ്റുകളെ തടയുന്ന തരം ബ്രൗസറുകള്‍ ഇന്ന് ലഭ്യമാണ്. മിക്കവാറും ഇന്റര്‍നെറ്റില്‍ നിന്നും അവ ഡൗണ്‍ലോഡ്ചെയ്യാനും കഴിയും.. ഇത്തരം ബ്രൗസറുകള്‍ ഉപയോഗിക്കുന്നത് അശ്ലീല സൈറ്റിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തെ തടയും.
  • നിരന്തര ശ്രദ്ധ കുട്ടികള്‍ എന്താണ് സെര്‍ച്ച് ചെയ്യുന്നത് എന്ന് നിരന്തരം ശ്രദ്ധിച്ചു കൊണ്ടിരിക്കണം. ഇതിനുള്ള ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്.
  • ഓണ്‍ലൈന്‍ ഗെയിമുകള്‍ ഒരിക്കലും അനുവദിക്കരുത്. അവ വൈറസുകളെ നമ്മുടെ കമ്പ്യൂട്ടറില്‍ കുത്തിനിറയ്ക്കും. പല ഓണ്‍ലൈന്‍ ഗെയിം സൈറ്റുകളിലും അശ്ലീല സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ കാണാം.
  • ഇന്റര്‍നെറ്റ് കഫേ ഇത്തരം നിയന്ത്രണങ്ങലളെല്ലാം അനുവര്‍ത്തിച്ചാലും കുട്ടികള്‍ പുറത്തു പോകുമ്പോള്‍ ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിക്കാന്‍ ഇടയുണ്ട്. പരമാവധി ഇന്റര്‍നെറ്റ് കഫേകളില്‍ സന്ദര്‍ശനം നടത്താന്‍ കുട്ടികളെ അനുവദിക്കരുത്. പോണോഗ്രാഫിയുടെ ദോഷ വശങ്ങള്‍ നമ്മുടെ കുട്ടികളെ ബോധവല്‍ക്കരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. മാതാപിതാക്കളില്‍ നിന്ന് വേണ്ടത്ര സ്നേഹവും പരിചരണവും ലഭിക്കാത്ത കുട്ടികളാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ എളുപ്പം വീണുപോകുന്നത്.
കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിരന്തരമായ ശ്രദ്ധ കഴിഞ്ഞ കാലത്ത് നമ്മുടെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ തിരക്കേറിയ ഇന്നത്തെ കാലഘട്ടത്തില്‍ പല സമയത്ത് വീട്ടില്‍ കയറി വന്ന് പല സമയത്ത് ഭക്ഷണം കഴിച്ച് പലയിടത്ത് ഉറങ്ങുന്ന മാതാപിതാക്കള്‍  തങ്ങളുടെ കുട്ടികള്‍ ഇന്റര്‍നെറ്റിന്റെ അഴുക്കു ചാലിലേക്ക് വഴുതി വീഴുന്നത് അറിയുന്നില്ല. ഉന്നത മധ്യ വര്‍ഗ്ഗത്തിന്റെ ജീവിതം ഇന്ന് കേവലം ഒരു ലോഡ്ജ് പോലെയായിരിക്കുന്നു. സ്നേഹം പങ്കിടാനോ അഭിപ്രായങ്ങള്‍ പങ്കിടാനോ ഇവിടെ സമയമില്ല. വീട്ടില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സ്നേഹം ചാറ്റിങിലുടെ ലഭിക്കുമ്പോള്‍ ഇന്റര്‍ നെറ്റ് അവര്‍ക്ക് അച്ഛനമ്മമാരേക്കാള്‍ പ്രിയ്യപ്പെട്ടവരാകുന്നു.  കുട്ടികളുടെ വാശിക്കു വഴങ്ങി കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുക്കും മുമ്പ് അത് അവര്‍ക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
  • ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 65% പേരും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണ്.
  • മിക്കവാറും അശ്ലീല സൈറ്റുകള്‍ക്ക് അവ അശ്ലീല സൈറ്റുകളാണെന്ന ലേബലില്ല.
  • ഇന്റര്‍നെറ്റില്‍ 2 മില്യനോളം അശ്ലീല സൈറ്റുകള്‍ നിലവിലുണ്ട്
  • ബാന്റ്‌വിത്ത് ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അശ്ലീല സൈറ്റുകളാണ്
  • അശ്ലീല സൈറ്റുകളില്‍ പകുതിയിലധികവും ഹോസ്റ്റ് ചേയ്കിരിക്കുന്നത് അമേരിക്കയിലാണ്
  • കുട്ടികള്‍ സാധാരണയായി ഉപയോഗിക്കാന്ന പദങ്ങള്‍ അശ്ലീല സൈറ്റുകളില്‍ കീ വേഡ് ആയി ഉപയോഗിച്ചിരിക്കുന്നു. മൂലം ഈ വേഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്ന കുട്ടികള്‍ അശ്ലീല സൈറ്റുകളില്‍ എത്തിപ്പെടുന്നു.
  • ഇന്റര്‍നെറ്റ് വഴിയുള്ള ചതിയിലധിവും ചാറ്റിങിലൂടെയാണ്.
  • മിക്കവാറും അശ്ലീല സൈറ്റുകള്‍ ഓപ്പണ്‍ ചെയ്താല്‍ അതില്‍ നിന്ന് പുറത്തു കടക്കാനോകഴിയാത്ത വിധത്തിലുള്ള പ്രോഗ്രാമുകള്‍ സെറ്റു ചെയ്തിരിക്കും.
  • അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ പ്രായ പൂര്‍ത്തിതെളിയിക്കുന്ന സമ്മത പത്രം ക്ലിക്ക് ചെയ്യണമെന്നുണ്ടെങ്കിലം മിക്കവാറും സൈറ്റുകളില്‍ അവയൊന്നും കാണാറില്ല

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers