important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

KStars a Geographical Utiity

നാം രാത്രിയിലും പകലും ആകാശം നിരീക്ഷിക്കാറുണ്ട്. പലപ്പോഴും മേഘാവൃതമായ ആകാശം കാഴ്ചകളെ മറയ്ക്കുന്നു. ആകാശ കാഴ്ചകള്‍ കൂടുതല്‍ വ്യക്തായും ക‍ൃത്യമായും കാണിച്ചു തരുന്ന ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. Kstars, Stallarium തുടങ്ങിയവ അത്തരത്തില്‍ പെട്ടവയാണ്. നമ്മുടെ സ്ഥലത്തിന്റെ സ്ഥാനം ക്രമീകരിക്കാന്‍ സാധിക്കും.
Kstars എന്ന സോഫ്റ്റ്‌വെയര്‍ തുറന്ന് Settings -> Geography എന്ന ക്രമത്തില്‍ പേജ് തുറന്ന് നമ്മുടെ സ്ഥലം ക്രമീകരിക്കാം. സ്ഥലത്തിന്റെ പേര് കാണുന്നില്ലെങ്കില്‍ clear fields എന്നതില്‍ ക്ലിക്ക് ചെയ്ത ശേഷം City, State, country, longitude, UT Offset എന്നിവ നല്‍കിയ ശേഷം  Add to list എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഉദാഹരണമായി Alappuzha, Kerala, India, 76 23, 09 30, 5.50 എന്ന് നല്‍കിയാല്‍ ആലപ്പുഴ ക്രമീകരിക്കാം.
ചന്ദ്രനെ നിരീക്ഷിക്കേണ്ടത് എങ്ങനെ
Kstars തുറന്ന് Kstars Time, Date, Cityതുടങ്ങിയവ ക്രമീകരിക്കുക. Pointing -> Find object എന്ന് ക്ലിക്ക് ചെയ്ത് Moon  ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക. Zoom in എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചന്ദ്രനെ കൂടുതല്‍ അടുത്തു കാണാം. Time -> Set time എന്നതില്‍ ക്ലിക്ക് ചെയ്ത് സമയം ക്രമീകരിക്കാം.
സൂര്യഗ്രഹണം
Kstars സോഫ്റ്റ്‌വെയറില്‌ സ്ഥലം ക്രമീകരിച്ചശേഷം തിയതി 2010 ജനുവരി 15 എന്ന് നല്‍കി  Tool bar ലെ Adjust Time step എന്നതില്‍ അനുയോജ്യമായ സമയം ക്രമീകരിക്കുക. Start Clock എന്നതില്‍ ക്ലിക്ക് ചെയ്തു നോക്കൂ. ഈ മാസത്തെ ആകാശം നിരീക്ഷിക്കാന്‍ സാധിക്കും. വിവിധനക്ഷത്ര കൂട്ടങ്ങളെയും നമുക്ക് Kstarts ഉപയോഗിച്ച് നിരീക്ഷിക്കാന്‍ സാധിക്കും.
Pointing -> Find Object എന്ന പേജില്‍ Orion എന്ന് ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക. മാസവും തിയതിയും വ്യത്യാസപ്പെടുത്തി Orion നക്ഷത്രക്കൂട്ടത്തെ നിരീക്ഷിച്ചു നോക്കൂ. Gemini, Cancer, Aries, Leo എന്നീ നക്ഷത്രക്കൂട്ടങ്ങളേയും ഇപ്രകാരം നിരീക്ഷിക്കാന്‍ സാധിക്കും. ഈ നക്ഷത്രക്കൂട്ടങ്ങളെ നിരീക്ഷിച്ച് അവയിലെ പ്രധാന നക്ഷത്രങ്ങളേയും അവയെ ബന്ധിപ്പിച്ച് വരയ്ക്കുമ്പോഴുണ്ടാകുന്ന രൂപങ്ങളും പരിചയപ്പെടാന്‍ സാധിക്കും.
സൗരയൂഥത്തെ നിരീക്ഷിക്കാം
സൗരയൂഥത്തിലെ അംഗങ്ങളെ നിരീക്ഷിക്കാന‍ KStars ഉപയോഗിക്കാം. സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ സൂര്യനെ വലം വെക്കാന്‍ എടുക്കുന്ന സമയം Kstars ഉപയോഗിച്ച് കണ്ടെത്താം. Kstars തുറന്ന് Tools -> Solar system എന്ന് ക്ലിക്ക് ചെയ്ത് സമയം ക്രമീകരിക്കുക. ഇടതു വശത്തുള്ള ബട്ടണിര്‍ ക്ലിക്ക് ചെയ്ത് ഓരോ ഗ്രഹങ്ങളേയും നിരീക്ഷിക്കാന്‍ സാധിക്കും. സമയം ക്രമീകരിച്ച ശേഷം Today യില്‍ ക്ലിക്ക് ചെയ്തു നോക്കൂ.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers