important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Add PF Loan in SPARK

പുതിയതായി ഒരു PF ലോണ്‍ എടുക്കേണ്ടി വരുമ്പോഴോ പഴയ ലോണ്‍ തീരുന്നതിനു മുമ്പ് പുതിയ ലോണ്‍ എടുക്കേണ്ടി വരുമ്പോഴോ സ്പാര്‍ക്കില്‍ PF ലോണ്‍ ചേര്‍ക്കേണ്ടി വരും. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നു നോക്കാം.Salary Matters -> Changes in the Month -> Loan -> Loan Details എന്ന ക്രമത്തിലാണ് പേജ് ഓപ്പണ്‍ ചെയ്യേണ്ടത്. ഈ പേജില്‍ ആദ്യം ചെയ്യേണ്ടത് ജീവനക്കാരനെ സെലക്ട് ചെയ്യുകയാണ്. ഇങ്ങനെ സെലക്ട് ചെയ്യുമ്പോള്‍ പ്രസ്തുത ജീവനക്കാരന്റെ ലോണ്ട ഹിസ്റ്ററി ഇടതു വശത്തായി കാണാം. അതായത് ഇപ്പോള്‍ ലോണ്‍ വല്ലതും നിലവില്‍ ഉണ്ടെങ്കില്‍ Active Loan എന്ന ഓപ്ഷനിലും മുമ്പ് Close ചെയ്ത ലോണുകള്‍ Close Loan എന്ന ഓപ്ഷനിലും ആയിരിക്കും കാണുക.
സ്പാര്‍ക്ക് ഇംപ്ലിമെന്റ് ചെയ്ത ആദ്യ കാലഘട്ടങ്ങളില്‍ പലരും ലോണ്‍ അടച്ചു  തീര്‍ന്നു കഴിഞ്ഞാല്‍ ലോണ്‍ Delete ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ Delete ചെയ്യാന്‍ കഴിയില്ല. പകരം ലോണ്‍ Close ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെ Close ചെയ്ത ലോണുകളാണ് Close Loan എന്ന ഓപ്ഷന്‍ എടുക്കുമ്പോള്‍ കാണുന്നത്.
പുതിയ ലോണ്‍ എടുക്കാന്‍ വേണ്ടി ജീവനക്കാരനെ സെലക്ട് ചെയ്ത ശേഷം Active Loan എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വലതു വശത്തെ കോളങ്ങള്‍ പൂരിപ്പിക്കുക.
  • Loan Item Loan Item എന്നതില്‍ നിന്നും ആവശ്യമുള്ളത് സെലക്ട് ചെയ്യുക. അതായത് Aided സ്കൂള്‍ ആണെങ്കില്‍ Krla Aided Schl EPF Loan(138) എന്നും ഗവ സ്കൂള്‍ ആണെങ്കില്‍ GPF Loan Repayment (801) എന്നതും സെലക്ട് ചെയ്യുക.
  • Loan Acc No. താഴെ ലോണ്‍ അക്കൗണ്ട് നമ്പര്‍ ഓട്ടോമാറ്റിക്കായി വരുന്നതൂ കാണാം. 
  • Loan Amount : ആകെ എത്ര Amound ആണ് ലോണ്‍ എടുക്കുന്നത് എന്ന് ഇവിടെ നല്‍കുക. പഴയ ലോണിന്റെ ബാക്കി അടയ്ക്കാനുണ്ടെങ്കില്‍ അതും കൂടി കൂട്ടിയിട്ടുള്ള Amount ആണ് നല്‍കേണ്ടത്. In case of availing PF loan, when there is already an existing loan, it is suggested to close the old loan and enter the new loan afresh
  • Recovery start month-year: മുകളില്‍ കൊടുത്ത പുതിയ Loan Recovery സ്റ്റാര്‍ട്ട്  ചെയ്യുന്ന മാസവും വര്‍ഷവും ആണ് ഇവിടെ നല്‍കേണ്ടത്.
  • Instalment Amount: ഓരോ മാസവും ശമ്പളത്തില്‍ നിന്നും Deduct ചെയ്യേണ്ടതായ Instalment ആണ് നല്‍കേണ്ടത്.
  • No of Instalments : എത്ര Instalment കൊണ്ടാണ് Loan Amount അടച്ചു തീര്‍ക്കുന്നത് എന്ന് നല്‍കുക.
  • Last Inst No: പുതിയ ലോണ്‍ ആയതു കൊണ്ട് ഇവിടെ 0 നല്‍കാം.
    Amount RePaid: പുതിയ ലോണ്‍ ആയതു കൊണ്ട് ഇവിടെ 0 നല്‍കാം.
    Freeze Recovery: ഒന്നും ചെയ്യേണ്ടതില്ല. ഏതെങ്കിലും മാസം ലോണ്‍ Instalment Amount തിരിച്ചടക്കൂന്നില്ലെങ്കില്‍ ആ മാസം Freeze Recovery എന്ന ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കിയാല്‍ മതി. അടുത്ത മാസം വീണ്ടും തിരിച്ചടവ് സ്റ്റാര്‍ട്ട് ചെയ്യുന്നതിനു വേണ്ടി Freeze Recovery ടിക്ക് മാര്‍ക്ക് ഒഴിവാക്കേണ്ടതുമാണ്. 
  • Principle or Interest: ഒന്നും ചെയ്യേണ്ടതില്ല. 
  • To be closed after drawing salary for the month mm yyyy   : ഏത് മാസത്തെ സാലറിയിലാണ് അവസാനത്തെ Instalment Amount ഡിഡക്ട് ചെയ്യേണ്ടത് എന്നാണ് നല്‍കേണ്ടത്. അറിയാമെങ്കില്‍ മാത്രം നല്‍കിയാല്‍ മതി.
  • Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

കണ്‍ഫം  ചെയ്തു കഴിഞ്ഞാല്‍ പേജിന്റെ ഇടതു വശത്തായി Active ലോണ്‍ ഓപ്ഷനില്‍ പുതിയ ലോണ്‍ വന്നിരിക്കുന്നത് കാണാം.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers