ഇന്ന് ഏകദേശം 65 മില്ല്യന്‍ ബ്ലോഗുകള്‍ Wordpress(വേഡ്പ്രസ്സ്) ആണെന്നറിയുമ്പോള്‍ Wordpress(വേഡ്പ്രസ്സ്) നെ പറ്റി കൂടുതല്‍ അറിയേണ്ടതല്ലേ?. പൂര്‍ണ്ണമായും സ്വതന്ത്രമായി GPL ലൈസന്‍സില്‍ ലഭ്യമായിട്ടുള്ളതാണ് Wordpress(വേഡ്പ്രസ്സ്). മികവ് എന്ന ഈ ബ്ലോഗ് നിര്‍മ്മിച്ചിരിക്കുന്നത് ഗൂഗിളിന്റെ സെര്‍വ്വറിലാണെന്ന് അറിയാമല്ലോ. ഗൂഗിളിന്റെ അറിവോ സമ്മതമോ കൂടാതെ യാതൊന്നും ഈ ബ്ലോഗില്‍ ചെയ്യാന്‍ കഴിയില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. എപ്പോഴെങ്കിലും ഗൂഗിള്‍ ബ്ലോഗ് സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍ ഞാന്‍ വെട്ടിലായതു തന്നെ.
ഇതിനെല്ലാമുള്ള പരിഹാരമാണ് Wordpress(വേഡ്പ്രസ്സ്). വേഡ് പ്രസ്സില്‍ തയ്യാറാക്കുന്ന ബ്ലോഗുകളെ നമ്മുടെ സ്വന്തം സെര്‍വ്വറില്‍ ഹോസ്റ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇതിനെല്ലാമുള്ള പരിഹാരമാണ് Wordpress(വേഡ്പ്രസ്സ്). വേഡ് പ്രസ്സില്‍ തയ്യാറാക്കുന്ന ബ്ലോഗുകളെ നമ്മുടെ സ്വന്തം സെര്‍വ്വറില്‍ ഹോസ്റ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
www.wordpress.com എന്നതാണ് യു ആര്‍ എല്‍. ഒരു ഇ മെയില്‍ ഐ ഡി ഉണ്ടായിരിക്കണം. യൂസര്‍ നെയിം പാസ്‌വേഡ് എന്നിവ നമുക്കു നല്‍കാവുന്നതാണ്. സ്റ്റെപ്പുകള്‍ താഴെ കൊടുത്തിരിക്കുന്നു.
- www.wordpress.com എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ഒരു അക്കൗണ്ട് തുടങ്ങുക.്‍
- തുടര്‍ന്ന് www.wordpress.com പ്ലാന്‍ തെരെഞ്ഞെടുക്കുക. ലൈസന്‍സ് വേണ്ടവയും ഫ്രീ ആയിട്ടുള്ളവയും ഉണ്ട്.
- ബ്ലോഗിന് പേരു നല്‍കി തീം സെലക്ട് ചെയ്യുക
- പബ്ലിക്ക് പ്രോഫൈല്‍ നിര്‍മ്മിക്കുക.
- ഡാഷ്ബോര്‍ഡില്‍ പ്രവേശിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക
മനോഹരമായ ലേ ഒൗട്ടുകള്‍ തയ്യാറാക്കാനായി ധാരാളം വിഡ്ജറ്റുകള്‍ www.wordpress.com ല്‍ ലഭ്യമാണ്. നമുക്ക് ഇഷ്ടമുള്ള പോലെ വിഡ്ജറ്റുകളുടെ സ്ഥാനം ക്രമീകരിക്കാവുന്നതാണ്. ഡാഷ്ബോഡിലെ ഡിസൈനിങ് സംവിധാനത്തില്‍ ധാരാളം സൗകര്യങ്ങള്‍ ഉണ്ട്.
ബ്ലോഗിന്റേയോ വെബ്സൈറ്റിന്റേയോ ഘടന, തീം, ഇന്ററാക്ടീവ് സംവിധാനങ്ങള്‍ തുടങ്ങിയവയൊക്കെ ക്രമീകരിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് വിഡ്ജറ്റുകള്‍. ഡ്രാഗ് ആന്റ് ഡ്രോപ്പ് സംവിധാനത്തിലൂടെ ഇവയെ ക്രമീകരിക്കാനും കഴിയും. appearance -> Widget എന്ന ക്രമത്തില്‍ വിഡ്ജറ്റിനെ ഡ്രാഗ് ചെയ്യാവുന്നതാണ്. You Tube ല്‍ നിന്നും വെണമെങ്കില്‍ വീഡിയോ വിഡ്ജറ്റുകളില്‍ പ്രദര്‍ശിപ്പിക്കാം.
ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ രണ്ട് വിധത്തിലുണ്ട്. 1. സ്ഥിരമായ ഉള്ളടക്കങ്ങള്‍(Static Content) 2. താല്കാലികമായ ഉള്ളടക്കങ്ങള്‍ (Dynamic Contents).
www.wordpress.com ല്‍ Page -> Add new ഉപയോഗിച്ച പുതിയ പേജുകള്‍ നിര്‍മ്മിക്കാം. Posts -> Add new ഉപയോഗിച്ച് പുതിയ പോസ്റ്റുകളും നിര്‍മ്മിക്കാം. പുതിയ ലിങ്കുകള്‍ പ്രസിദ്ധീകരിക്കാന്‍ Links -> Add new ഉപയോഗിക്കാം.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....