എങ്ങനെയാണ് ഈ വെബ്സൈറ്റില്‍ സെര്‍ച്ച് ചെയ്യേണ്ടത്. ഈ വെബ്സൈറ്റില്‍ ലഭ്യമായ കാര്യങ്ങള്‍ ഏറ്റവും എളുപ്പത്തിലും വേഗത്തിലും എങ്ങനെ ലഭ്യമാക്കാമെന്നാണ് ഈ പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്. ഈ സൈറ്റില്‍ മാത്രമല്ല മിക്ക ബ്ലോഗുകളിലും തെരെഞ്ഞു കണ്ടു പിടിക്കാനുള്ള സെര്‍ച്ച് ബോക്സുള്‍ ഉണ്ടായിരിക്കും. ഈ സെര്‍ച്ച് ബോക്സില്‍ നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ടൈപ്പ് ചെയ്യുകയാണ് വേണ്ടത്.ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് താഴെ കൊടുത്തിരിക്കുന്നു.
ഈ വെബ്സൈറ്റിലെ വലതു വശത്ത് മുകളില്‍ കാണുന്ന സെര്‍ച്ച് ബോക്സ് നോക്കുക. അവിടെയാണ് നമുക്കാവശ്യമുള്ള കാര്യങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്യേണ്ടത്. ടൈപ്പ് ചെയ്ത ശേഷം Search എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ടൈപ്പ് ചെയ്തതുമായി ബന്ധപ്പെട്ട് ഈ വെബ്സൈറ്റില്‍ ലഭ്യമായ കാര്യങ്ങള്‍ Display ചെയ്തു വരുന്നതു കാണാം. ഓരോന്നും ഓരോ ലിങ്ക് ആയിട്ടായിരിക്കും Display ചെയ്യുക. നമുക്കാവശ്യമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആ ലിങ്കിലുള്ള എല്ലാ കാര്യങ്ങളും വായിക്കാന്‍ കഴിയും.
Web Tab ല്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നല്‍കിയ കീ വേഡുമായി ബന്ധപ്പെട്ട് ഇന്റര്‍ നെറ്റിലെ മറ്റ് വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങളും കാണാവുന്നതാണ്. ഉദാഹരണമായി ഈ വെബ്സൈറ്റിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന Search Boxല്‍ Transfer എന്നു ടൈപ്പ് ചെയ്ത ശേഷം Search എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നോക്കൂ. സ്പാര്‍ക്കിലെ ജീവനക്കാരുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റുകള്‍ പേജിന്റെ നടുക്കായി ഡിസ്‌പ്ലെ ചെയ്തിരിക്കുന്നതു കാണാം. ഈ പോസ്റ്റുകളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആ പോസ്റ്റിലെ മുഴുവന്‍ കാര്യങ്ങളും വായിക്കാവുന്നതാണ്.
ഈ സെര്‍ച്ച് റിസള്‍ട്ട് പേജ് വേണ്ടെങ്കില്‍ വലതു വശത്ത് മുകളില്‍ കാണുന്ന x ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഈ സെര്‍ച്ച് റിസള്‍ട്ട് പേജ് വേണ്ടെങ്കില്‍ വലതു വശത്ത് മുകളില്‍ കാണുന്ന x ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....