വെബ് സൈറ്റുകളെ പരിചയപ്പെടുത്തുന്ന ഈ പരമ്പര ഏറെ ഉപകാരപ്പെടുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്. നമ്മുടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമായ വെബ്സൈറ്റുകള്‍ നിങ്ങള്‍ക്കും നിര്‍ദ്ദേശിക്കാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകളെ പരിശോധിച്ചു നോക്കൂ....
ഉപകാരപ്രദമായ മൂന്ന് വെബ്സൈറ്റുകളാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. മലയാളം കമ്പ്യൂട്ടിങുമായി ബന്ധപ്പെട്ട ഒരു വെബ്സൈറ്റാണ് http://www.clickeralam.org/ എന്നത്. സി-ഡിറ്റും കേരള ഐ ടി മിഷനും ചേര്‍ന്നാണ് ഈ വെബ്സൈറ്റിനു വേണ്ട സഹായം നല്‍കുന്നത്. നിള കാവേരി തുടങ്ങിയ മലയാളം സോഫ്റ്റ്‌വെയറുകള്‍ ഈ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടി നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി. ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ ഫോം ഇതില്‍ തന്നെ ലഭ്യമാണ്. കൂടാതെ മലയാളം ഫോണ്ടുകളും ലഭ്യമാണ്. മലയാളം യുണികോഡ് ഫോണ്ട് ആയ നിളയുടെ വ്യത്യസ്ത വേര്‍ഷനുകള്‍ ഇതില്‍ ലഭ്യമാണ്. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ വേണ്ടി ഓണ്‍ലൈന്‍ കീ ബോഡ് ഇതില്‍ കാണാം. മലയാളത്തില്‍ ടൈപ്പ് ചെയ്തവ സേവ് ചെയ്യുകയുമാവാം.
നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് അറിയാന്‍ പലപ്പോഴും നമുക്ക് താല്‍പര്യമുണ്ടാകും. ഇന്റര്‍നെറ്റ് പ്രൊവൈഡര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന സ്പീഡ് പലപ്പോഴും നമുക്ക് ലഭിക്കാറുണ്ടോ ? നമ്മുടെ കമ്പ്യൂട്ടറിന്റെ IP അഡ്രസ്സ് എന്താണ് ? ഇത്തരത്തിലുള്ള സംശയങ്ങള്‍ക്കുള്ള പരിഹാരമാണ് BANDWIDTH PLACE.COM എന്ന സൈറ്റ്. ഇതിലെ START എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് അറിയാന്‍ കഴിയും. അതോടൊപ്പം നെറ്റ് പ്രൊവൈഡറുടെ പേരും കാണിക്കും. ഒന്നു പരീക്ഷിച്ചു നോക്കൂ.
മ്യൂസിയം സന്ദര്‍ശിക്കുന്നത് നമുക്ക് ഏറെ ആഹ്ലാദമുണ്ടാക്കുന്നതാണ്. പഴയ കാലത്തെ ഉപകരണങ്ങള്‍ നമ്മെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. കമ്പ്യൂട്ടറിന്റെ പഴയ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു വെബ് സൈറ്റ് നിലവിലുണ്ട്. http://www.obsoletecomputermuseum.org/ എന്നതാണ് പ്രസ്തുത വെബസൈറ്റ്. കുട്ടികള്‍ക്ക് ഈ വെബ്സൈറ്റ് ഒരു മുതല്‍ക്കൂട്ടായിരിക്കും. ആദ്യ കാലത്തെ വലിപ്പമുള്ള കമ്പ്യൂട്ടറുകളും വലിയ തരം കീ ബോഡുകളും വളരെ വലിപ്പമുള്ള ക്യാബിനറ്റും കുട്ടികള്‍ക്ക് കൗതുകമുള്ള കാഴ്ച സമ്മാനിക്കും. ഒന്നു കണ്ടു നോക്കൂ.....
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....