സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ഡയസ്‌നോണായി സ്പാര്‍ക്കില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവരുടെ സാലറി ശരിയാവുകയുള്ളൂ. സ്പാര്‍ക്കില്‍ Dies non രണ്ടു വിധത്തില്‍ ചേര്‍ക്കാം.
1. Salary Matters -> Changes in the month -> batch dies non
1. Salary Matters -> Changes in the month -> batch dies non
2. Service matters -> Leave -> Leave Application
(2015 ജനുവരി 22 ന് നടന്ന സമരത്തില്‍ പങ്കെടുത്തവരുടെ Dies non ഫെബ്രുവരിയിലെ സാലറിയില്‍ നിന്നാണ് ഡിഡക്ട് ചെയ്യേണ്ടതെന്ന് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ)
(2015 ജനുവരി 22 ന് നടന്ന സമരത്തില്‍ പങ്കെടുത്തവരുടെ Dies non ഫെബ്രുവരിയിലെ സാലറിയില്‍ നിന്നാണ് ഡിഡക്ട് ചെയ്യേണ്ടതെന്ന് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ)
സാധാരണ dies non രണ്ടാമത്തെ രീതി ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലത്. മുന്‍ മാസങ്ങളില്‍ നടന്ന സമരദിനങ്ങള്‍ ഇപ്പോള്‍ Dies Non ആയി പ്രഖ്യാപിക്കുന്ന സന്ദര്‍ഭങ്ങളില്‍ ആണ് ഒന്നാമത്തെ രീതി അനുയോജ്യം.
എങ്ങനെയാണ് രണ്ടാമത്തെ രീതി വഴി ജീവനക്കാര്‍ക്ക് Dies Non ചേര്‍ക്കുന്നത് എന്നു നോക്കാം. Service matters -> Leave -> Leave Application എന്ന ക്രമത്തില്‍ Leave Application പേജ് ഓപ്പണ്‍ ചെയ്യുക. ഇവിടെ കാണുന്നതാണ് Leave Application പേജ്. ഇതില്‍ ജീവനക്കാരന്റെ പേര് ആദ്യം സെലക്ട് ചെയ്യുക. Nature of leave apply : Dies non എന്ന് സെലക്ട് ചെയ്യുക. ഒരു ദിവസം മാത്രം Dies non ആയതു കൊണ്ട് From , To എന്നീ തിയതികള്‍ ഒന്നു തന്നെ നല്‍കുക. Station Leave Required എന്ന കോളത്തില്‍ No എന്ന് നല്‍കിയാല്‍ മതി. Ground on which leave is applied for എന്ന കോളത്തില്‍ One day strike എന്നു നല്‍കാം. മറ്റു കോളങ്ങളും കൃത്യമായി നല്‍കി Submit ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ Leave History പേജ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടാവും. ഇനി സാലറി ബില്ല് പ്രോസസ് ചെയ്യാവുന്നതാണ്. Batch Dies ഓപ്ഷന്‍ വഴി Dies Non ചേര്‍ക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.