ഒഡാസിറ്റിയെ പറ്റി കുറെയേറെ വിവരങ്ങള്‍ നാം രണ്ട് ഭാഗങ്ങളിലായി പരിചെയപ്പെട്ടു കഴിഞ്ഞു. ഡിജിറ്റലായി ശ്ബ്ദം ലേഖനം ചെയ്യാനും എഡിറ്റ് ചെയ്യാനു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് ഒഡാസിറ്റി. (Audacity). ഓഡിയോ ലെവല്‍ കൃത്യമായി സെറ്റ് ചെയ്തെങ്കില്‍ മാത്രമേ ശരിയായ രീതിയിലുള്ള ഓഡിയോ ഔട്ട് പുട്ട് ലഭിക്കുകയുള്ളൂ. റെക്കോര്‍ഡിങിനെസംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സ്റ്റെപ്പാണ്. കാരണം ഓഡ്യോ ലെവലിനെ അടിസ്ഥാനമായിട്ടായിരിക്കും റെക്കോര്‍ഡിങിന്റെ ഗുണനിലവാരം കണക്കാക്കുന്നത്.
റെക്കോര്‍ഡിങ് സമയത്ത് ഓഡിയോ കാസറ്റ് പ്ലെയറിന്റെ വോള്യം വെവല്‍ കൂടുതലായാല്‍ ശബ്ദത്തിന് വ്യക്തത കുറയും. അതുപോലെ വോള്യം ലവല്‍ വളരെ കുറഞ്ഞു പോയാല്‍ റെക്കോര്‍ഡിങ്ങിനു ശേഷം ശബ്ഗം വ്യക്തമായി കേള്‍ക്കണമെങ്കില്‍ വോള്യം കൂട്ടിക്കൊടുക്കേണ്ടി വരും. അതുകൊണ്ട് റെക്കോര്‍ഡിങ് സമയത്ത് വോള്യം ലെവല്‍ ഏകദേശം മീഡിയം ആയി വെക്കുന്നതാണ് നല്ലത്. റെക്കോര്‍ഡ് ചെയ്തു വെച്ചിരിക്കുന്ന ഫയലില്‍ എഫക്‌ടുകള്‍ നല്‍കാന്‍ കഴിയും. Equalization ന്റെ സഹായത്താല്‍ നമുക്ക് പ്രത്യേക ഫ്രീക്വന്‍സിയിലുള്ള വോള്യം ക്രമീകരിക്കാന്‍ കഴിയും. മെനു ബാറിലെ Effects ലെ Equlization എടുത്ത് ഗ്രാഫിനു മുകളിലൂടെ കര്‍വ് വരക്കുകയോ അല്ലെങ്കില്‍ സ്ലൈഡുകള്‍ നീക്കിയോ ഇത് സാധ്യമാകാം.
ഒഡാസിറ്റി ഫയലിനെ aup ആയി സേവ് ചെയ്യാം.
ഒഡാസിറ്റി ഫയലിനെ File -> Save Project എന്ന ക്രമത്തില്‍ സേവ് ചെയ്യുമ്പോള്‍ .aup എന്ന എക്സ്റ്റനോടു കൂടിയായിരിക്കും സേവ് ആകുന്നത്. ഈ ഫയലിനെ Audacity യില്‍ ഓപ്പണ്‍ ചെയ്ത് എഡിറ്റു ചെയ്യാവുന്നതാണ്.